Follow Us On

26

December

2024

Thursday

സമർപ്പിതർക്കായുള്ള ഡികാസ്റ്ററിക്ക് വനിതാ സെക്രട്ടറി

സമർപ്പിതർക്കായുള്ള ഡികാസ്റ്ററിക്ക് വനിതാ സെക്രട്ടറി

വത്തിക്കാൻ സിറ്റി: സമർപ്പിതർക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ പുതിയ സെക്രട്ടറിയായി കൺസോളറ്റ മിഷനറിമാരുടെ മുൻ സുപ്പീരിയർ ജനറൽ സിസ്റ്റർ സിമോണ ബ്രാമ്പറില്ലയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. കത്തോലിക്കാ സഭയുടെ ഇതുവരെയുള്ള ചരിത്രത്തിൽ ഇതാദ്യമായാണ് സഭയുടെ ഉന്നത പദവിയിൽ ഒരു വനിത നിയമിതയായത്. 2019 മുതൽ വത്തിക്കാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺസെക്രറ്റഡ്‌ ലൈഫ് ആൻഡ് സൊസൈറ്റിസ് ഓഫ് അപ്പസ്തോലിക് ലൈഫ് ഡിക്കസ്റ്ററിയിൽ അംഗമായിരുന്ന സി. സിമോണ ഇറ്റലി സ്വദേശിനിയാണ്. 1988-ൽ കൺസോളറ്റ സമൂഹത്തിൽ അംഗമാകുന്നതിന് മുമ്പ് നഴ്സിങ്ങിൽ പരിശീലനം നേടിയ സി. സീമോണ മൊസാംബിക്കിൽ യുവജന ശുശ്രൂഷയിലും പങ്കെടുത്തിട്ടുണ്ട്. പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജിയിൽ നിന്ന് സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ അവർ അവിടെ അദ്ധ്യാപികയായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺസെക്രേറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റീസ് ഓഫ് അപ്പോസ്തോലിക് ലൈഫ് ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയായുള്ള അവരുടെ നിയമനം, വത്തിക്കാനിലെ ഉന്നത പദവിയിലേക്കുള്ള ഒരു വനിതയുടെ പ്രഥമ നിയമനമാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സിനഡിലും സി. സിമോണ പങ്കെടുക്കുന്നുണ്ട്.

ഫ്രാൻസിസ് പാപ്പ തന്റെ ഭരണകാലത്തുടനീളം വത്തിക്കാനിലെ വിവിധ നേതൃസ്ഥാനങ്ങളിൽ വനിതകളെ നിയമിച്ചിട്ടുണ്ട്. അൽമായ, കുടുംബ, ജീവിത വകുപ്പിലെ വനിതാ അണ്ടർ സെക്രട്ടറിമാർ, വത്തിക്കാൻ മ്യൂസിയത്തിന്റെ ആദ്യ വനിതാ ഡയറക്ടർ, വത്തിക്കാനിലെ സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ബോർഡിലെ ആറ് വനിതകൾ, പ്രസ് ഓഫീസിലെ ഒരു വനിതാ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.ബിഷപ്പുമാർക്കുള്ള ഡിക്കാസ്റ്ററിയിലെ ആദ്യത്തെ വനിതാ അംഗങ്ങൾ, ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്ന വത്തിക്കാൻ ഓഫീസ്, വിശ്വാസ തിരുസംഘത്തിനായുള്ള ഡിക്കാസ്റ്ററിയുടെ ആദ്യ വനിതാ കൺസൾട്ടന്റ് എന്നിവരെയും ഫ്രാൻസിസ് പാപ്പാ നിയമിച്ചിട്ടുണ്ട്. 2021-ൽ, വിശ്വാസ തിരുസംഘം ഓഫീസിന്റെ പ്രിഫെക്റ്റ് കർദിനാൾ വിക്ടർ ഫെർണാണ്ടസിന്റെ നേതൃത്വത്തിലുള്ള പൊന്തിഫിക്കൽ ബൈബിൾ കമ്മീഷനിലെ ആദ്യത്തെ വനിതാ സെക്രട്ടറിയായി അദ്ദേഹം നൂറിയ കാൽഡച്ച്-ബെനജസിനെ തിരഞ്ഞെടുത്തു. വത്തിക്കാൻ കുരിയയിലെ ഉദ്യോഗസ്ഥരിൽ 26 ശതമാനം വനിതകളാണിപ്പോൾ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?