Follow Us On

18

October

2024

Friday

ലോകസമാധാനത്തിനായി വത്തിക്കാനിൽ പ്രാർത്ഥനാദിനം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ

ലോകസമാധാനത്തിനായി വത്തിക്കാനിൽ പ്രാർത്ഥനാദിനം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു. ഒക്ടോബർ 27 വെള്ളിയാഴ്ച്ച നടക്കുന്ന പ്രത്യേക പ്രാർത്ഥനയിൽ പങ്കുചേരാൻ യഥാർത്ഥ സമാധാനം ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ ക്രൈസ്തവരോടും ഇതര മതസ്ഥരോടും വ്യക്തിഗതസഭകളോടും അദ്ദേഹം അഭ്യർത്ഥിച്ചു .
മധ്യേഷ്യൻ മേഖലയിൽ സംഭവിക്കാൻ സാധ്യതയുള്ള വലിയൊരു മാനവികദുരന്തം ഒഴിവാക്കാനായി സാധ്യമായതെല്ലാം ചെയ്യാൻ ലോകരാജ്യങ്ങളോടും പാപ്പ ആവശ്യപ്പെട്ടു .

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സായുധയുദ്ധങ്ങൾ നടക്കുന്നതിനാൽ എവിടെയുമുണ്ടാകുന്ന സംഘർഷങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുവാനുള്ള സാധ്യതനിലനിൽക്കുന്നുണ്ടെന്ന് പാപ്പ പറഞ്ഞു . ആയുധങ്ങൾ നിശബ്ദമാകട്ടെയെന്നും, സമാധാനത്തിനായുള്ള സാധാരണ ജനങ്ങളുടെയും കുട്ടികളുടെയും നിലവിളി ശ്രവിക്കാനും പാപ്പാ ആവശ്യപ്പെട്ടു.

ഒരു യുദ്ധവും സംഘർഷങ്ങൾക്കുള്ള പരിഹാരമല്ലെന്ന് ഓർമ്മിപ്പിച്ച പാപ്പ അത് മരണവും നാശവുമാണ് വിതയ്ക്കുകയെന്നും, വിദ്വേഷവും പ്രതികാരചിന്തയും വർദ്ധിപ്പിക്കുമെന്നും  യുദ്ധം ഭാവിയെ ഇല്ലായ്മ ചെയ്യുമെന്നും വിശ്വാസികളായ ഏവരും, വാക്കുകൾക്കുപരി , പ്രാർത്ഥനയിലൂടെയും പരിപൂർണ്ണ സമർപ്പണത്തിലൂടെയും സമാധാനത്തിന്റെ പക്ഷം ചേരാനും ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?