Follow Us On

18

October

2024

Friday

സിനഡ്: ഒന്നാം ഘട്ടത്തിന് സമാപനം; വിവാദ വിഷയങ്ങളിൽ ചർച്ചകൾ തുടരാൻ ധാരണ

സിനഡ്: ഒന്നാം ഘട്ടത്തിന് സമാപനം; വിവാദ വിഷയങ്ങളിൽ ചർച്ചകൾ തുടരാൻ ധാരണ

വത്തിക്കാൻ സിറ്റി: ഒരു മാസത്തോളം നീണ്ടുനിന്ന പതിനാറാമത് മെത്രാൻ സിനഡിന്റെ ആദ്യ ഘട്ടത്തിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധബലിയോടെ തിരശീല വീണു. ലോകത്തിന്റെ വേദനകൾക്ക് കാതുകൊടുക്കാത്ത ആത്മീയത ഫരിസേയ മനോഭാവമാണെന്ന് വിശുദ്ധ കുർബാന മദ്ധ്യേ നടത്തിയ സുവിശേഷ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ ആഗോള കത്തോലിക്കാ സഭംഗങ്ങളെ ഓർമ്മിപ്പിച്ചു. ആരെയും ഒഴിവാക്കാതെ എല്ലാവരെയും സ്വീകരിക്കുന്ന ഒരു സഭയായി മാറാനുള്ള ആഹ്വാനമാണ് സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡ് മുന്നോട്ടു വയ്ക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി. 300 ബിഷപ്പുമാരും അൻപത് വനിതകളുൾപ്പടെ അറുപത്തഞ്ചു അല്മായരുമാണ് സിനഡിൽ പങ്കെടുത്തത്.

സിനഡിന്റെ സമാപനത്തിൽ പുറത്തിറക്കിയ നാല്പത്തിരണ്ട്‌ പേജുള്ള സമാപനരേഖ, സ്ത്രീകളുൾപ്പടെയുള്ള അല്മയർക്ക് സഭാ സംവിധാനങ്ങളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. സ്വവർഗ വിവാഹങ്ങൾ ആശീർവദിക്കാൻ സാധ്യമല്ലെന്നും എന്നാൽ വനിതാ പൗരോഹത്യം സംബന്ധിച്ച വിഷയത്തിൽ തുടർ ചർച്ചകളും വിചിന്തനങ്ങളും ആവശ്യമാണെന്ന് സമാപന രേഖ പറയുന്നു. വൈദിക ബ്രഹ്മചര്യം നിർത്തലാക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും മെത്രാന്റെ അധികാരം വിശ്വാസികളുമായുള്ള കൂട്ടുത്തരവാദിത്വത്തിലധിഷ്ഠിതമാണെന്നും, കൃത്യമായ നിർവചനങ്ങളോടെ വനിതകൾക്ക് കൂടുതൽ ഉത്തരവാദിത്വം നൽകണമെന്നും രേഖ നിർദ്ദേശിക്കുന്നു.

എല്ലാ രൂപതകളിലേക്കും അയക്കുന്ന ഈ റിപ്പോർട്ട് ചർച്ചകൾക്ക് ശേഷം അടുത്ത ജൂൺ മാസത്തിന് മുമ്പായി വത്തിക്കാന് സമർപ്പിക്കണം. തുടർന്ന് ഒക്ടോബറിൽ നടക്കുന്ന സിനഡിന്റെ അവസാന സമ്മേളനത്തിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ അന്തിമ നിർദ്ദേശം ഉണ്ടാകും. 2025 ജനുവരിയിൽ പുതിയ തീരുമാനങ്ങൾ ഫ്രാൻസിസ് പാപ്പാ പുറപ്പെടുവിക്കുമെന്നു കരുതുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?