Follow Us On

07

September

2025

Sunday

പലസ്തീന്‍ ജനതയുടെ ഏറ്റവും വലിയ ശത്രു ഹമാസ് ;കര്‍ദ്ദിനാള്‍ മത്തേയോ സൂപ്പി

പലസ്തീന്‍ ജനതയുടെ ഏറ്റവും വലിയ ശത്രു ഹമാസ് ;കര്‍ദ്ദിനാള്‍ മത്തേയോ സൂപ്പി

റോം: ഹമാസാണ് പലസ്തീന്‍ ജനതയുടെ ഏറ്റവും വലിയ ശത്രുവെന്ന് ഫ്രാന്‍സിസ് പാപ്പയുടെ സമാധാന ദൂതനും ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മത്തേയോ സൂപ്പി. ഇരു വിഭാഗത്തിന്റേയും അവകാശങ്ങള്‍ ഉറപ്പാക്കുന്ന ഒരു പ്രശ്നപരിഹാരമാണ് ആവശ്യമെന്നും അതിന് ആധികാരികതയുള്ള രാഷ്ട്രീയ നേതൃത്വം പലസ്തീനില്‍ ഉണ്ടാകണമെന്നും വടക്കന്‍ ഇറ്റലിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ കര്‍ദ്ദിനാള്‍ സുപ്പി പറഞ്ഞു.

ഇസ്രായേല്‍-പലസ്തീന്‍ സംഘർഷത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കപ്പെടണം. ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തയും, ഉറപ്പും ഉണ്ടാകേണ്ടത് അത്യാവശ്യമാണ് . അക്രമത്തോടുള്ള ആസക്തി പാടില്ലെന്നും അക്രമം പരിഹരിക്കുന്നതിനായിരിക്കണം മുൻഗണന അദ്ദേഹം പറഞ്ഞു. ഭാഗങ്ങളായിട്ടായിരിക്കും മൂന്നാം ലോക മഹായുദ്ധം നടക്കുകയെന്ന ഫ്രാന്‍സിസ് പാപ്പയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയ കര്‍ദ്ദിനാള്‍ ‘സുസ്ഥിരത’ നിരന്തരമായ ഭീഷണിയിലാണെന്നും, ഇതൊന്നും നമ്മെ ബാധിക്കില്ലെന്ന് തോന്നിയെക്കാമെങ്കിലും എല്ലാ യുദ്ധങ്ങളും എല്ലാവരെയും ബാധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് പാപ്പയുടെ സമാധാന ദൂതനായി കര്‍ദ്ദിനാള്‍ മത്തേയോ സൂപ്പി നിയമിക്കപ്പെട്ടത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?