Follow Us On

18

October

2024

Friday

ഇസ്രായേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യും; കർദ്ദിനാൾ പരോളിൻ

ഇസ്രായേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യും; കർദ്ദിനാൾ പരോളിൻ

കമ്പിദോല്യ (റോം): രക്ത രൂക്ഷിതമായി തുടരുന്ന ഇസ്രായേൽ – ഹമാസ് സംഘർഷം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നതിന് വത്തിക്കാൻ സദാ സന്നദ്ധമാണെന്ന് വത്തിക്കാൻ വിദേശകാര്യ മന്ത്രി കർദ്ദിനാൾ പീയെത്രൊ പരോളിൻ. രണ്ടു ജനതകൾ രണ്ടു രാഷ്ട്രങ്ങൾ എന്നതാണ് എക്കാലത്തും ഇസ്രായേലിനെയും പലസ്തീനെയും സംബന്ധിച്ച പരിശുദ്ധസിംഹാസനത്തിന്റെ നിലപാടെന്നും ഇതു മാത്രമാണ് സമാധാനം വാഴുന്നതും പ്രശാന്തമായ സാമീപ്യം ഉറപ്പാക്കുന്നതുമായ ഭാവിക്കുള്ള ഏക മാർഗം. സമാധാനത്തിനുള്ള കാരണങ്ങൾ അക്രമത്തിനും യുദ്ധത്തിനും മേൽ പ്രബലപ്പെടട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സഭയുടെ പൊതുകാര്യവിഭാഗത്തിന്റെ ഉപകാര്യദർശി, പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെ മേധാവി, സഭയുടെ പരമോന്നത കോടതിയുടെ തലവൻ തുടങ്ങിയ വിവിധ പദവികൾ വഹിച്ച കർദ്ദിനാൾ അക്കീല്ലെ സിൽവിസ്ത്രീനിയുടെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി റോം നഗരസഭയുടെ ഭരണസിരാകേന്ദ്രമായ കമ്പിദോല്യൊയിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ പങ്കെടുക്കവേ പലസ്തീൻ ഇസ്രായേൽ സംഘർഷത്തെപ്പറ്റി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇരുവിഭാഗങ്ങളും തമ്മിലുണ്ടാകേണ്ട നേരിട്ടുള്ള സംഭാഷണത്തിന്റെ അനിവാര്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുവശത്തും യുദ്ധത്തിനിരയാകുന്ന കുഞ്ഞുങ്ങളെക്കുറിച്ചു ഫ്രാൻസിസ് പാപ്പയ്ക്കുള്ള ആകുലതയെക്കുറിച്ചു സൂചിപ്പിച്ച കർദിനാൾ സംഘർഷങ്ങൾക്കറുതി വരുത്തുന്നതിന് സാധ്യമായതെല്ലാം ചെയ്യുന്നതിന് പാപ്പാ സർവ്വാത്മനാ സന്നദ്ധനാണെന്നും വെളിപ്പെടുത്തി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?