Follow Us On

23

December

2024

Monday

ഇസ്രായേലിനും പലസ്തീനും നിലനില്‍ക്കാനും ജീവിക്കാനും ഒരുപോലെ അവകാശമുണ്ട് ; കര്‍ദ്ദിനാള്‍ ഫെർണാണ്ടോ ഫിലോണി

ഇസ്രായേലിനും പലസ്തീനും നിലനില്‍ക്കാനും ജീവിക്കാനും ഒരുപോലെ അവകാശമുണ്ട് ; കര്‍ദ്ദിനാള്‍ ഫെർണാണ്ടോ ഫിലോണി

ജെറുസലേം: ഇസ്രായേലിനും പലസ്തീനും നിലനില്‍ക്കാനും ജീവിക്കാനുമുള്ള അവകാശം ഒരുപോലെയാണെന്ന് തിരുക്കല്ലറയുടെ സംരക്ഷണത്തിനായുള്ള കത്തോലിക്ക ക്രമമായ ഇക്വെസ്റ്റേറിയന്‍ ഓര്‍ഡറിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ഫെർണാണ്ടോ ഫിലോണി. പലസ്തീൻ ജനതക്ക് ജീവിക്കാന്‍ അവകാശമുള്ളത് പോലെ ഇസ്രായേലിനും ജീവിക്കാനും നിലനിൽക്കാനുമുള്ള അവകാശമുണ്ടെന്നും ഒന്നു മറ്റൊന്നിനേക്കാൾ ശ്രേഷ്ഠമല്ലെന്നും കര്‍ദ്ദിനാള്‍ ഫെർണാണ്ടോ ഫിലോണി പത്രസമ്മേളനത്തിൽ പറഞ്ഞു. 2011 മുതൽ 2019 വരെയുള്ള കാലയളവില്‍ ജനതകളുടെ സുവിശേഷവൽക്കരണത്തിനായുള്ള തിരുസംഘത്തിന്റെ പ്രീഫെക്റ്റായിരുന്നു കര്‍ദ്ദിനാള്‍ ഫിലോണി.

ഏകദൈവത്തിൽ അധിഷ്ഠിതമായ വിവിധ വിശ്വാസങ്ങളുടെ വിളനിലമായ വിശുദ്ധ നാട്ടിൽ ന്യൂനപക്ഷമാണെങ്കിലും യഹൂദർക്കും ഇസ്ലാമിനുമിടയിൽ സമാധാനത്തിനുള്ള പാലമായി മാറാൻ ക്രൈസ്തവര്‍ക്ക് കഴിയുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, സഭയ്ക്ക് ഒരു പക്ഷവും ഇല്ല. നമ്മുടെ അവകാശം സംരക്ഷിക്കുമ്പോൾ, മറ്റുള്ളവരുടെ അവകാശം നാം മറക്കുന്നു. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം. ഭിന്നതകളെ അതിജീവിക്കുന്നതിലൂടെ മാത്രമേ ദാരുണമായ നിലവിലെ അവസ്ഥയിൽ നിന്ന് സ്വയം രക്ഷപ്പെടാൻ കഴിയൂവെന്നും കര്‍ദ്ദിനാള്‍ ഫെർണാണ്ടോ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?