Follow Us On

18

May

2024

Saturday

കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ കൃപയുടെ നീർചാലുകളാകണം: ഫ്രാൻസിസ്‌ പാപ്പ

കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ കൃപയുടെ നീർചാലുകളാകണം: ഫ്രാൻസിസ്‌ പാപ്പ

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക്ക് നവീകരണ കൂട്ടായ്മയുടെ സേവനകേന്ദ്രമായ കാരിസിന്റെ (CHARIS) അഞ്ചാം വാർഷികത്തിൽ ഫ്രാൻസിസ് പാപ്പാ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ലോകമെമ്പാടുമുള്ള വിശ്വാസികളുടെ ആത്മീയ പോഷണത്തിന് കരിസ്മാറ്റിക്ക് കൂട്ടായ്മ നടത്തുന്ന പരിശ്രമങ്ങൾക്ക് പരിശുദ്ധ പിതാവ് നന്ദി പറയുകയും കൂട്ടായ്മയുടെ ചൈതന്യത്തിൽ സഞ്ചരിച്ചുകൊണ്ട്, കൃപയുടെ പ്രവാഹം ഇനിയും സഭയിൽ കൊണ്ടുവരുവാൻ കരിസ്മാറ്റിക് കൂട്ടായ്മകൾക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ലോകത്തിലെ വിവിധ സ്ഥലങ്ങളിലുള്ള, സാംസ്കാരികവും സാമൂഹികവും വ്യത്യസ്തവുമായ സഭാ ഗ്രൂപ്പുകളെ പരിശുദ്ധാത്മാവ് പ്രചോദിപ്പിക്കുന്നതിന്റെ സമൃദ്ധി മനസിലാക്കാൻ CHARIS കൂട്ടായ്മയ്ക്ക് സാധിക്കുന്നതിനെയും പാപ്പാ അഭിന ന്ദിച്ചു.

ജനങ്ങൾക്ക് യേശുവിനോടും അവന്റെ വചനത്തോടും പരിശുദ്ധാത്മാവിനോടും സഭയോടും സ്നേഹവും അടുപ്പവും തോന്നത്തക്ക അന്തരീക്ഷം ഒരുക്കുന്നതിന് കരിസ്മാറ്റിക്ക് പ്രസ്ഥാനം വഹിക്കുന്ന സംഭവനകളെ പാപ്പാ അനുസ്മരിച്ചു. ജീവിതത്തെക്കുറിച്ചുള്ള ആരോഗ്യപരമായ ചിന്തകൾ ഉൾക്കൊള്ളുന്ന സെമിനാറുകൾ ഇടവക – കൂട്ടായ്മ തലങ്ങളിൽ നടത്തി, പന്തക്കുസ്താനുഭവം സാധ്യമാക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാണിച്ചു .പരിശുദ്ധാത്മസ്നാനത്തിന്റെ അനുഭവത്തിൽ ജീവിക്കുന്ന ആളുകളുടെ ആത്മീയ ആഴവും വിശുദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിൽ കരിസ്മാറ്റിക്ക് കൂട്ടായ്മയ്ക്കുള്ള പങ്കും യുവജനങ്ങളെ കരിസ്മാറ്റിക്ക് കൂട്ടായ്മയിൽ ഉൾച്ചേർക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ എടുത്തുപറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?