Follow Us On

16

September

2025

Tuesday

ബന്ദികളാക്കിയ ഇസ്രായേലി കുടുംബങ്ങളുമായും പലസ്തീനികളുടെ ബന്ധുക്കളുമായും കൂടിക്കാഴ്ചക്ക് ഫ്രാൻസിസ് പാപ്പ

ബന്ദികളാക്കിയ ഇസ്രായേലി കുടുംബങ്ങളുമായും പലസ്തീനികളുടെ ബന്ധുക്കളുമായും കൂടിക്കാഴ്ചക്ക് ഫ്രാൻസിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി സ്വദേശികളുടെ കുടുംബങ്ങളുമായും ഗാസയിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രിയപ്പെട്ടവരുമായും ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച നടത്തും. അടുത്ത ബുധനാഴ്ച്ച നടക്കുന്ന പതിവ് പൊതു ദർശന സദസ്സിന് മുന്നോടിയായിട്ടാണ് കൂടിക്കാഴ്ച ക്രമീകരിച്ചിരിക്കുന്നത്. ഇസ്രായേലി, പലസ്തീനിയൻ പ്രതിനിധികളുമായി വെവ്വേറെ കൂടിക്കാഴ്ചയാണ് പാപ്പാ നടത്തുന്നതെന്ന് വത്തിക്കാൻ വക്താവ് അറിയിച്ചു. ഓരോ വ്യക്തിയും അനുഭവിക്കുന്ന കഷ്ടപ്പാടുകളോട് തന്റെ ആത്മീയ അടുപ്പം പ്രകടിപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിക്കുന്നുവെന്ന് വത്തിക്കാൻ വ്യക്തമാക്കി.

ഇസ്രായേൽ – ഹമാസ് സംഘർഷത്തിന്റെ ആരംഭം മുതൽ ഫ്രാൻസിസ് പാപ്പ വിശുദ്ധ നാടിന്റെ സമാധാനത്തിനായി നിരന്തരം പ്രാർത്ഥിച്ചിരുന്നു. പ്രസംഗങ്ങളില്‍ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നും ഗാസയിലെ സാധാരണക്കാരെ സംരക്ഷിക്കണമെന്നും പാപ്പ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ദുരിതമനുഭവിക്കുന്ന പാലസ്തീനികൾ, ഇസ്രായേലികൾ എല്ലാവരുടെയും ഒപ്പമാണെന്നും ഈ ഇരുണ്ട നിമിഷത്തിൽ അവർക്കുവേണ്ടി ഒരുപാട് പ്രാർത്ഥിക്കുകയാണെന്നും വയോധികരും കുട്ടികളും ഉൾപ്പെടെയുള്ള ബന്ദികളെ ഉടനടി മോചിപ്പിക്കണമെന്നും കഴിഞ്ഞയാഴ്ച നടത്തിയ പ്രസംഗത്തിലും പാപ്പ അഭ്യര്‍ത്ഥിച്ചിരിന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?