Follow Us On

13

September

2024

Friday

ദരിദ്രർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഫ്രാൻസിസ് പാപ്പ

ദരിദ്രർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഫ്രാൻസിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: പാവപ്പെട്ടവർക്കായുള്ള ലോകദിനാചരണത്തോടനുബന്ധിച്ച് പാവങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഫ്രാൻസിസ് പാപ്പ. ചടങ്ങിനോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയിൽ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സംബന്ധിച്ചു. തോബിത്തിൻറെ പുസ്തകം നാലാം അദ്ധ്യായം ഏഴാം വാക്യമായ “ദരിദ്രനിൽ നിന്ന് മുഖം തിരിക്കരുത്” എന്നതായിരിന്നു ദിനാചരണത്തിന്റെ ചിന്താ വിഷയം.

നമ്മുടെ നഗരങ്ങളിലൂടെ ദാരിദ്ര്യത്തിന്റെ ഒരു നദി കര കവിഞ്ഞൊഴുകുന്നുണ്ടെന്നും സഹായവും പിന്തുണയും ഐക്യദാർഢ്യവും അഭ്യർത്ഥിക്കുന്ന സഹോദരീസഹോദരന്മാരുടെ നിലവിളി കൂടുതൽ ഉച്ചത്തിലാകുകയാണെന്നും പാപ്പ പറഞ്ഞു. എല്ലാ മനുഷ്യരും, ക്രിസ്ത്യാനികളും, യഹൂദരും, മുസ്ലീങ്ങളും, ഏതു മതത്തിൽ പെട്ടവരാണെകിലും ദൈവത്തിന്റെ ദൃഷ്ടിയിൽ വിലപ്പെട്ടവരാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും പാപ്പ പറഞ്ഞു.

ദിവ്യബലിക്കു ശേഷം വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്ക് സമീപമുള്ള പോൾ ആറാമൻ ശാലയിലായിരുന്നു 1200 പേർക്കൊപ്പം പാപ്പ ഉച്ചഭക്ഷണം കഴിച്ചത്. 2015 ഡിസംബർ 8 മുതൽ 2016 നവമ്പർ 20 വരെ ആചരിക്കപ്പെട്ട കരുണയുടെ അസാധാരണ ജൂബിലിയുടെ സമാപനത്തിൽ പുറപ്പെടുവിച്ച അപ്പസ്തോലിക ലേഖനമായ “മിസെരിക്കോർദിയ ഏത് മീസെര”-ലൂടെയാണ് ഫ്രാൻസിസ് പാപ്പ പാവങ്ങള്‍ക്കായുള്ള ദിനാചരണം ഏർപ്പെടുത്തിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?