Follow Us On

23

December

2024

Monday

ക്രിസ്തുമസ് നാളുകളിൽ പൂർണ്ണ ദണ്ഡവിമോചനം നേടാൻ അവസരം

ക്രിസ്തുമസ് നാളുകളിൽ പൂർണ്ണ ദണ്ഡവിമോചനം നേടാൻ അവസരം

വത്തിക്കാന്‍ സിറ്റി: ഡിസംബർ എട്ടാം തീയതി അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിവസം മുതൽ അടുത്ത വർഷം ഫെബ്രുവരി മാസം രണ്ടാം തീയതി ഈശോയെ ദേവാലയത്തിൽ കാഴ്ചവെക്കുന്ന തിരുനാൾ ദിവസം വരെ ഏതെങ്കിലും ഫ്രാൻസിസ്കൻ ദേവാലയത്തിലെ പുൽക്കൂടിനു മുന്നിൽ പ്രാർത്ഥിക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം നേടാന്‍ അവസരം. വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി ആദ്യത്തെ പുൽക്കൂട് ഇറ്റലിയിലെ ഗ്രേസിയോയിൽ നിർമ്മിച്ചതിന്റെ എണ്ണൂറാം വാർഷികത്തിന്റെ ഭാഗമായി ‘കോൺഫറൻസ് ഓഫ് ദ ഫ്രാൻസിസ്കൻ ഫാമിലി’ ദണ്ഡവിമോചനം നേടാനുള്ള അവസരം നൽകണമെന്ന് ഫ്രാൻസിസ് മാർപാപ്പയോട് അഭ്യർത്ഥന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയിരിക്കുന്നത്.

വിശ്വാസികൾക്ക് ആത്മീയ ഉണർവ് നൽകാനും കൃപയുടെ ജീവിതം സമൃദ്ധമാകാനും വേണ്ടിയാണ് ഇങ്ങനെ ഒരാവശ്യം മുന്നോട്ടുവച്ചതെന്ന് ഫ്രാന്‍സിസ്കന്‍ സമൂഹം എഴുതിയ കത്തിൽ സൂചിപ്പിച്ചിരുന്നു. ദണ്ഡവിമോചനത്തിനു വേണ്ടിയുള്ള സാധാരണ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തന്നെ അത് സാധ്യമാക്കാമെന്ന് വത്തിക്കാനിലെ അപ്പസ്തോലിക് പെനിറ്റെന്‍ഷ്യറി വ്യക്തമാക്കി.തങ്ങളുടെ വേദനകൾ ദൈവത്തിന് സമർപ്പിച്ചുകൊണ്ട്‌ ദണ്ഡവിമോചന നിർദേശങ്ങൾ പൂർണമായി പാലിക്കാൻ സാധിക്കാത്ത രോഗികൾ അടക്കമുള്ളവർക്ക് പൂർണ ദണ്ഡവിമോചനം നേടാൻ അവസരമുണ്ട്. ദണ്ഡവിമോചനത്തിനു വേണ്ടി തിരുസഭ ഏര്‍പ്പെടുത്തിയ മാര്‍ഗ്ഗത്തോട് ചേര്‍ന്നു കുമ്പസാരം, വിശുദ്ധ കുർബാന സ്വീകരണം, മാർപാപ്പയുടെ നിയോഗത്തിനു വേണ്ടിയുള്ള പ്രാർത്ഥന തുടങ്ങിയവ ചെയ്ത പ്രവർത്തിയോട് അനുബന്ധിച്ച് ചെയ്താൽ മാത്രമേ ദണ്ഡവിമോചനം പൂർണമാവുകയുള്ളൂ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?