Follow Us On

23

November

2024

Saturday

ക്രിസ്തുവിനെപ്രതി കോടികള്‍ നഷ്ടമാക്കിയ ഹോളിവുഡ് നടന്‍

ക്രിസ്തുവിനെപ്രതി കോടികള്‍ നഷ്ടമാക്കിയ ഹോളിവുഡ് നടന്‍

ചുംബന രംഗങ്ങള്‍ ചെയ്യാത്ത ഹോളിവുഡിലെ ഭക്തനായ ഒരു കത്തോലിക്കാ നടനാണ് നീല്‍ മക്‌ഡൊണാഫ്. ഈശോയില്‍ അടിയുറച്ചുവിശ്വാസിക്കുകയും കത്തോലിക്കാ മൂല്യങ്ങള്‍ കൃത്യമായി പിന്തുടരുകയും ചെയ്യുന്നതിനാല്‍ അശ്ലീലരംഗങ്ങളും ക്രൈസ്തവമൂല്യങ്ങള്‍ക്കെതിരായ റോളുകളും അദേഹം സധൈര്യം വേണ്ടെന്നുവയ്ക്കുന്നു.

റൂവെ മക്‌ഡൊനോവിനെ വിവാഹം കഴിച്ച അദ്ദേഹത്തിന് അഞ്ച് കുട്ടികളുണ്ട്. നടി വിര്‍ജീനിയ മാഡ്‌സണുമായി ലൈംഗിക രംഗങ്ങളില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിനാല്‍ 2010 ലെ എബിസി ഷോ സ്‌കൗണ്ട്‌റെല്‍സില്‍ മക്‌ഡൊണാഫിന് ഒരു മില്യണ്‍ ഡോളര്‍ നഷ്ടമായി.

ആ സംഭവത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചു, ‘അവര്‍ പറഞ്ഞു, ‘നിങ്ങള്‍ അത് ചെയ്യണം, അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ പുറത്താക്കും. ഞാന്‍ പറഞ്ഞു, ‘ഞാന്‍ അത് ചെയ്യാന്‍ പോകുന്നില്ല’ അതിനാല്‍ അവര്‍ എന്നെ പുറത്താക്കി. രണ്ടു വര്‍ഷത്തോളം എന്നെ എല്ലാത്തില്‍നിന്നും മാറ്റിനിര്‍ത്തി. പിന്നീട് എനിക്ക് ഒരു ജോലിയും ലഭിച്ചില്ല, അതുമൂലം ലോസ് ഏഞ്ചല്‍സിലെ മനോഹരമായ എന്റെ വലിയ വീട്, തിളങ്ങുന്ന മെഴ്‌സിഡസ്, എന്റെ എല്ലാ സാധനങ്ങളും, എന്റെ ഇമേജുപോലും എനിക്ക് നഷ്ടപ്പെട്ടു.

നിങ്ങള്‍ക്ക് ഊഹിക്കാവുന്നതുപോലെ, ആ സമയത്ത് ഞാന്‍ ശരിക്കും തകര്‍ന്നിരുന്നു. എന്നാല്‍ ഞാന്‍ചെയ്തത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ശരിയായ കാര്യമാണെന്ന് എനിക്കുറപ്പുണ്ട്. മാത്രമല്ല, ഞാന്‍ എന്റെ ഭാര്യയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നു. എന്റെ ഈ ചുണ്ടുകള്‍ ഒരു സ്ത്രീക്കുമാത്രം എന്റെ പ്രിയ ജീവിതപങ്കാളിക്കുമാത്രം അവകാശപ്പെട്ടതാണ്; ഇക്കാര്യം ഒരു ദശലക്ഷം തവണ ആവര്‍ത്തിച്ചു പറയുന്നതിനും എനിക്കുമടിയില്ല.”

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?