Follow Us On

14

December

2025

Sunday

Author's Posts

  • തീരദേശത്തോടുള്ള അവഗണന അവസാനിപ്പിക്കണം: മാര്‍ ജോസ് പുളിക്കല്‍

    തീരദേശത്തോടുള്ള അവഗണന അവസാനിപ്പിക്കണം: മാര്‍ ജോസ് പുളിക്കല്‍0

    കോട്ടയം: കൊച്ചി തീരദേശത്തെ ജനങ്ങള്‍ മഴക്കാലത്ത് തുടര്‍ച്ചയായി അനുഭവിക്കുന്ന യാതന സര്‍ക്കാരിന്റെ അവഗണനയുടെ ഫലമാണെന്നും അതിന് അടിയന്തരമായി പരിഹാരമുണ്ടാകണമെന്നും കെസിബിസി ജസ്റ്റീസ് പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ 44-ാമത് വാര്‍ഷിക പൊതുയോഗം അടിച്ചിറ ആമോസ് സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫോര്‍ട്ട് കൊച്ചി മുതല്‍ ചെല്ലാനം വരെ ട്രെറ്റോപോട് കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് മാര്‍ പുളിക്കല്‍ ആവശ്യപ്പെട്ടു. മലയോര ജനതയും കര്‍ഷകരും അനുഭവിക്കുന്ന

    READ MORE
  • ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ പ്രതിനിധി സമ്മേളനം 21ന് ബര്‍മിംഗ്ഹാമില്‍

    ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ പ്രതിനിധി സമ്മേളനം 21ന് ബര്‍മിംഗ്ഹാമില്‍0

    ഷൈമോന്‍ തോട്ടുങ്കല്‍ ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത കുടുംബ കൂട്ടായ്മ വാര്‍ഷിക  പ്രതിനിധി   സമ്മേളനം  ജൂണ്‍ 21 ശനിയാഴ്ച  ബര്‍മിംഗ്ഹാമില്‍  നടക്കും.   12 റീജിയണുകളിലെ 101ല്‍പരം ഇടവക /മിഷന്‍ /പ്രൊപ്പോസ്ഡ് മിഷനില്‍പ്പെട്ട 350തോളം പ്രതിനി ധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന് ബര്‍മിംഗ്ഹാം മേരിവെയിലെ രൂപതാ പാസ്റ്ററല്‍ സെന്ററും അതിന്റെ സമീപത്തുള്ള  ഔര്‍ ലേഡി ഓഫ് അസപ്ഷന്‍ ദൈവാലയവുമാണ് വേദിയാവുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ  6 വര്‍ഷത്തോളമായി   പ്രവര്‍ത്തിച്ചുവന്ന രൂപതാ

    READ MORE
  • നൂറാം ജന്മവാര്‍ഷികത്തില്‍ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന് ആദരം-’20 ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഭൂതോച്ചാടകന്‍’

    നൂറാം ജന്മവാര്‍ഷികത്തില്‍ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന് ആദരം-’20 ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഭൂതോച്ചാടകന്‍’0

    റോം: ലോകപ്രശസ്ത ഭൂതോച്ചാടകനായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ നൂറാം ജന്മവാര്‍ഷികത്തില്‍, അദ്ദേഹത്തോടുള്ള ആദരസൂചകമായി അന്താരാഷ്ട്ര ഭൂതോച്ചാടക സംഘടനയായ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്‌സോര്‍സിസ്റ്റ്സ്(ഐഎഇ)  അദ്ദേഹത്തെ ‘ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഭൂതോച്ചാടകന്‍’ എന്ന് വിശേഷിപ്പിച്ചു. അസാധാരണമായ പൈശാചിക പ്രതിഭാസങ്ങളുമായി പോരാടിക്കൊണ്ട്, പൈശാചിക ബന്ധനത്തില്‍പ്പെട്ടുപോയ ദുര്‍ബലരായ മനുഷ്യരെ വീണ്ടെടുക്കാന്‍ ഫാ. അമോര്‍ത്ത് ജീവിതം ഉഴിഞ്ഞുവച്ചതായി ഐഎഇ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഫാ. മാര്‍സലോ ലാന്‍സ പറഞ്ഞു. ജ്യോതിഷം, മന്ത്രവാദം തുടങ്ങിയവയ്ക്ക് പിന്നിലുള്ള സാത്താന്റെ സാന്നിധ്യത്തെ അദ്ദേഹം പരസ്യമായി വിളിച്ചുപറഞ്ഞു.

    READ MORE
  • ഗര്‍ഭിഛിദ്ര നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി ഇംഗ്ലണ്ടും വെയില്‍സും; പ്രതിഷേധവുമായി ബിഷപ്‌സ് കോണ്‍ഫ്രന്‍സും ആരോഗ്യപ്രവര്‍ത്തകരും

    ഗര്‍ഭിഛിദ്ര നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി ഇംഗ്ലണ്ടും വെയില്‍സും; പ്രതിഷേധവുമായി ബിഷപ്‌സ് കോണ്‍ഫ്രന്‍സും ആരോഗ്യപ്രവര്‍ത്തകരും0

    ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും ഗര്‍ഭഛിദ്ര നിയമം പൂര്‍ണമായി പൊളിച്ചെഴുതാനുള്ള നടപടിക്രമങ്ങള്‍ പാര്‍ലമെന്റില്‍ ആരംഭിച്ചു.  ജീവനെതിരെ കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്ന നിയമഭേദഗതിക്ക് എതിരെ അവിടുത്തെ ബിഷപ്‌സ് കോണ്‍ഫ്രന്‍സും പ്രോ-ലൈഫ് പ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും രംഗത്തെത്തി. ഇംഗ്ലണ്ടിലും വെയില്‍സിലും നിലവില്‍ രണ്ട് ഡോക്ടര്‍മാരുടെ അംഗീകാരത്തോടെ 24 ആഴ്ചവരെ ഗര്‍ഭഛിദ്രം നിയമപരമാണ്.  മറ്റുചില സാഹചര്യങ്ങളില്‍ 24 ആഴ്ചയ്ക്ക് ശേഷവും. നിയമഭേദഗതി പ്രകാരം സമയ പരിധിയില്ലാതെ എപ്പോള്‍ വേണമെങ്കിലും സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം നടത്താം. അതവരുടെ അവകാശമായിട്ടാണ് ബില്ലില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കാ ബിഷപ്‌സ്

    READ MORE

Latest Posts

Don’t want to skip an update or a post?