സിനിമ ലോകവുമായി സംവദിക്കാനൊരുങ്ങി ലിയോ 14-ാമന്‍ പാപ്പ; പാപ്പയുടെ പ്രിയപ്പെട്ട സിനിമകള്‍ വെളിപ്പെടുത്തി വത്തിക്കാന്‍
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 11, 2025

ന്യൂജേഴ്സി: അമേരിക്കയിലെ ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ സുവര്‍ണ്ണ ജൂബിലി ഒരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഥമ ദിവ്യകാരുണ്യ കോണ്‍ഗ്രസ് മെയ് 23 മുതല്‍ 25 വരെ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദൈവാലയത്തില്‍ നടക്കും. ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനും ദൈവാനുഭവങ്ങള്‍ പങ്കുവെക്കാനും ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്മായരുമുള്‍പ്പടെ ആയിരക്കണക്കിന് വിശ്വാസികള്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ഒത്തുചേരും. ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകള്‍ നടക്കും. പ്രശസ്ത ആത്മീയ നേതാക്കളുടെ സാന്നിധ്യമാണ് ഈ ദിവ്യകാരുണ്യ
READ MORE
വത്തിക്കാന്‍ സിറ്റി: പൗരസ്ത്യ പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ തന്റെ മുന്‍ഗാമികളായ ലിയോ 13, വി. ജോണ്‍ പോള്‍ രണ്ടാമന്‍, ഫ്രാന്‍സിസ് എന്നീ മാര്‍പാപ്പമാരുടെ ശൈലി നിലനിര്‍ത്തുമെന്ന് പൗരസ്ത്യസഭകളുടെ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഉറപ്പുനല്‍കി. പൗരസ്ത്യസഭകളുടെ വൈവിധ്യമാര്‍ന്ന ഉറവിടങ്ങളെയും മഹത്വപൂര്‍ണ്ണമായ ചരിത്രത്തെയും പിന്നിട്ടതും ഇന്നും അഭിമുഖീകരിക്കുന്നതുമായ കയ്പേറിയ സഹനങ്ങളെയും ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ കണ്ണില്‍ അമൂല്യരാണെന്നു ഞാന്‍ തിരിച്ചറിയുന്നു; മാര്‍പാപ്പയുമായി പൂര്‍ണ്ണമായ കൂട്ടായ്മയിലുള്ള 23 പൗരസ്ത്യ സഭകളില്‍നിന്നുള്ള വിശ്വാസി കളോടു സംസാരിച്ചുകൊണ്ട് പരിശുദ്ധ പിതാവ് പറഞ്ഞു.
READ MORE
മാഡ്രിഡ്/സ്‌പെയിന്‍: 1914-ന് ശേഷം ആദ്യമായി, ആവിലയിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുശേഷിപ്പുകള്‍ പൊതു പ്രദര്‍ശനത്തിന്. സ്പാനിഷ് മിസ്റ്റിക്കും വിശുദ്ധയുമായ അമ്മ ത്രേസ്യയോട് പ്രത്യേകമായ വിധം പ്രാര്‍ത്ഥിക്കാനുമുള്ള അപൂര്‍വ അവസരമാണിത്. അസ്ഥികളുടെയും ഹൃദയത്തിന്റെയും വ്യക്തിഗത വസ്തുക്കളുടെയും ശകലങ്ങള്‍ ഉള്‍പ്പെടെയുള്ള ഈ തിരുശേഷിപ്പുകള്‍ 1515 മാര്‍ച്ച് 28 ന് വിശുദ്ധയുടെ ജനനത്തിന്റെ 510-ാം വാര്‍ഷികം ആഘോഷിക്കുന്ന സാഹചര്യത്തിലാണ് സ്‌പെയിനിലെ ‘ആല്‍ബ ഡി ടോര്‍മസിലെ’ ‘കോണ്‍വെന്റ് ഓഫ് ദി അനണ്‍സിയേഷനില്‍’ വിശ്വാസികള്‍ക്കായി പൊതുദര്‍ശനത്തിന് തുറന്ന് നല്‍കിയിരിക്കുന്നത്. വിശുദ്ധ അമ്മ ത്രേസ്യയുടെ മരണശേഷം
READ MORE
1917-ല്‍ ഫാത്തിമയിലെ മൂന്ന് ഇടയ കുട്ടികള്‍ക്ക് ദൈവമാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ 108-ാം വാര്‍ഷികം അനുസ്മരിക്കാന്‍ പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ എത്തിയത് ഏകദേശം അഞ്ച് ലക്ഷം വിശ്വാസികള്‍. തിരുനാള്‍ദിനത്തില്‍ ലോകസമാധാനത്തിന് വേണ്ടിയും ലിയോ പതിനാലാമന്‍ പാപ്പായുടെ പൊന്തിഫിക്കേറ്റ് ഫാത്തിമ നാഥയ്ക്ക് സമര്‍പ്പിച്ചും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. സമാപന ദിവ്യബലിയുടെ അവസാനം, പരിശുദ്ധ കന്യകയുടെ തിരുസ്വരൂപത്തിന് മുമ്പില്‍ ലെയ്റിയ-ഫാത്തിമയിലെ ബിഷപ് ജോസ് ഒര്‍നെലാസാണ് പാപ്പായെ മറിയത്തിന്റെ അമലോത്ഭവ ഹൃദയത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചത്. ഫാത്തിമയുടെ സന്ദേശത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ലോകസമാധാനത്തിനായി നിലകൊള്ളാന്‍
READ MOREDon’t want to skip an update or a post?