Follow Us On

13

September

2025

Saturday

Author's Posts

  • അഹമ്മദാബാദ് വിമാനാപകടം: പ്രാര്‍ത്ഥനയും അനുശോചനവും അറിയിച്ച് ലിയോ പതിനാലാമന്‍ പാപ്പ

    അഹമ്മദാബാദ് വിമാനാപകടം: പ്രാര്‍ത്ഥനയും അനുശോചനവും അറിയിച്ച് ലിയോ പതിനാലാമന്‍ പാപ്പ0

    അഹമ്മദാബാദ്:  വിമാന അപകടത്തില്‍ മരണമടഞ്ഞവരുടെ  കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഹൃദയപൂര്‍വമായ  അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ചുകൊണ്ട് മാര്‍പാപ്പയുടെ സന്ദേശം. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ഒപ്പുവച്ച ടെലിഗ്രാമില്‍, അഹമ്മദാബാദില്‍  സംഭവിച്ച വിമാന ദുരന്തം അതീവ വേദനാജനകമാണെന്ന് പാപ്പ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായും, മരണമടഞ്ഞവരുടെ ആത്മാക്കളെ സര്‍വശക്തന്റെ കരുണയിലേക്ക് സമര്‍പ്പിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് 242 യാത്രക്കാരുമായി ലണ്ടനിലേക്ക് യാത്രതിരിച്ച ബോയിംഗ് 787-8 ഡ്രീംലൈനര്‍, റണ്‍വേയില്‍ നിന്നു പറന്നുയര്‍ന്ന് അരമിനിറ്റിനുള്ളില്‍ തന്നെ എയര്‍പോര്‍ട്ടിനു സമീപ

    READ MORE
  • ലോകജനസംഖ്യയുടെ 31.2% ക്രൈസ്തവര്‍; ഏറ്റവും വലിയ മതസമൂഹമായി തുടരുന്നു

    ലോകജനസംഖ്യയുടെ 31.2% ക്രൈസ്തവര്‍; ഏറ്റവും വലിയ മതസമൂഹമായി തുടരുന്നു0

    ലോക ജനസംഖ്യയുടെ 31.2% വരുന്ന ഏറ്റവും വലിയ മതമായി ക്രിസ്തുമതം തുടരുന്നു. 2010 -2020 ദശകത്തില്‍ ലോകത്തിന്റെ മതഭൂപ്രകൃതിയില്‍ വന്ന മാറ്റങ്ങളെക്കുറിച്ച്് പ്യൂ റിസര്‍ച്ച് സെന്റര്‍  അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജനസംഖ്യാ വളര്‍ച്ച, വിവിധ മതവിശ്വാസങ്ങള്‍ പിന്തുടരുന്നവരുടെ സംഖ്യയില്‍ വന്നിരിക്കുന്ന ഏറ്റക്കുറിച്ചിലുകള്‍, വര്‍ധിച്ചുവരുന്ന മതേതരത്വം എന്നിവ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ പത്ത് വര്‍ഷത്തിനിടെ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവരുടെ ആഗോളസംഖ്യ ഗണ്യമായി വളര്‍ന്നുവെന്ന് റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു, 2010 ല്‍ ഏകദേശം 590 കോടിയായിരുന്ന മതവിശ്വാസികള്‍ 2020

    READ MORE
  • ഫ്രഞ്ച് സഭക്ക് ആവേശം പകര്‍ന്ന് 19,000 യുവജനങ്ങള്‍ മൂന്ന് ദിവസത്തെ പാരിസ് – ചാര്‍ട്രസ് തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു

    ഫ്രഞ്ച് സഭക്ക് ആവേശം പകര്‍ന്ന് 19,000 യുവജനങ്ങള്‍ മൂന്ന് ദിവസത്തെ പാരിസ് – ചാര്‍ട്രസ് തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു0

    പാരീസ്/ഫ്രാന്‍സ്: വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രദര്‍ശനമായി ചാര്‍ട്രസ് തീര്‍ത്ഥാടനത്തില്‍ 19,000 യുവജനങ്ങള്‍ പങ്കുചേര്‍ന്നു.  ചാര്‍ട്രസ് കത്തീഡ്രലില്‍ നടന്ന ദിവ്യബലിയോടെയാണ് മൂന്ന് ദിവസം നീണ്ടു നിന്ന പാരീസ്-ചാര്‍ട്രസ് തീര്‍ത്ഥാടനം സമാപിച്ചത്. ഈ പരിപാടിയുടെ നാല് പതിറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമാണിത്. നോട്രെ ഡാം ഡി ക്രെറ്റിയന്റെ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തീര്‍ത്ഥാടനം പാരീസിലെ സെന്റ്-സല്‍പിസ് ദൈവാലയത്തില്‍നിന്ന് ആരംഭിച്ച് ചാര്‍ട്രസിലെ ഗോതിക് കത്തീഡ്രലില്‍ സമാപിച്ചു. പരമ്പരാഗത സ്വഭാവം നിലനിര്‍ത്തിക്കൊണ്ട്, മൂന്ന് ദിവസങ്ങളിലായി ഫ്രഞ്ച് ഗ്രാമപ്രദേശങ്ങളിലൂടെ ഏകദേശം 60 മൈലാണ്

    READ MORE
  • ദൈവം കേള്‍ക്കാത്ത ഒരു നിലവിളിയുമില്ല: ലിയോ 14 ാമന്‍ പാപ്പ

    ദൈവം കേള്‍ക്കാത്ത ഒരു നിലവിളിയുമില്ല: ലിയോ 14 ാമന്‍ പാപ്പ0

    ദൈവം നമ്മുടെ നിലവിളികള്‍ക്കു നേരേ കണ്ണടയ്ക്കുകയില്ലെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ബുധനാഴ്ചത്തെ പൊതുസദസ്സിനോടനുബന്ധിച്ച്  അന്ധനായ ബര്‍ത്തേമിയൂസിനെ യേശു സുഖപ്പെടുത്തുന്ന സുവിശേഷഭാഗം വിശദീകരിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. അന്ധനാണെങ്കിലും, ‘യേശു ആരാണെന്ന് തിരിച്ചറിഞ്ഞ്’ നിലവിളിച്ച ബര്‍ത്തേമിയൂസ് മറ്റുള്ളവരെക്കാള്‍ നന്നായി ‘കാണു’ന്നുണ്ടെന്ന്  പാപ്പ പറഞ്ഞു. ബര്‍ത്തേമിയൂസ് എന്ന  പേരിന്റെ അര്‍ത്ഥം ‘ബഹുമാനത്തിന്റെയും  ആരാധനയുടെയും പുത്രന്‍’ എന്നാണ്. പക്ഷേ അവന്‍ ഇരിക്കുന്നതോ യാചകരുടെ ഇടയിലും. ഇത് തന്നെയാണ് നമ്മുടേയും അവസ്ഥ. നമുക്ക് ദൈവം നല്കിയ ബഹുമാന്യ സ്ഥാനം തിരിച്ചറിയാതെ നാം പലപ്പോഴും

    READ MORE

Latest Posts

Don’t want to skip an update or a post?