ക്രിസ്തുവിന്റെ പാകം
- Featured, LATEST NEWS, സമകാലികം
- January 15, 2025
കൊച്ചി: മുനമ്പം നിവാസികള്‍ നടത്തുന്ന അതിജീവനസമരത്തിന് സീറോ മലബാര്‍ കുടുംബ കൂട്ടായ്മ പിന്തുണ പ്രഖ്യാപിച്ചു. മുനമ്പത്തെ ജനങ്ങള്‍ നേരിടുന്ന കുടിയിറക്കു ഭീഷണി ഒരു പ്രദേശത്തിന്റെയോ ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെയോ മാത്രം പ്രശ്‌നമായി കാണരുതെന്നും നാടിന്റെ വിഷയവും ആകുലതയുമാണെന്നും യോഗം ചൂണ്ടിക്കാട്ടി. മുനമ്പം ജനതയോടുള്ള നീതിനിഷേധത്തില്‍ സര്‍ക്കാര്‍ മൗനം വെടിഞ്ഞ് തികഞ്ഞ അവധാനതയോടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും ചര്‍ച്ചകളിലൂടെയും സമവായത്തിലൂടെയും ഉരുത്തിയിരുന്ന പരിഹാരനിര്‍ദേശങ്ങള്‍ പ്രായോഗികമാക്കാനും മുന്നിട്ടിറങ്ങണം. വിവിധ രാഷ്ട്രീയ കക്ഷികള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്ന പ്രീണനതന്ത്രം തിരുത്തി സമഭാവനയോടെ വിഷയങ്ങള്‍ പഠിക്കാനും എല്ലാ
READ MOREമുനമ്പം: സ്വന്തം ഭൂമിയുടെ അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന മുനമ്പം ജനതയ്‌ക്കൊപ്പം ഇടുക്കി രൂപതയും ഉണ്ടെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. മുനമ്പം നിവാസികള്‍ നടത്തുന്ന സമരത്തിന് ഐകദാര്‍ഢ്യവുമായി സമരപ്പന്തലില്‍ എത്തിയതായിരുന്നു അദ്ദേഹം. മുനമ്പം ജനതയെ വഖഫിന്റെ പേരില്‍ കുടിയിറക്കാനുള്ള ഏതു നീക്കവും ചെറുക്കപ്പെടണം. കരിനിയമങ്ങളുടെയോ ഗൂഢമായ അജണ്ടകളുടെയോ പേരില്‍ ജനങ്ങളെ കുടിയിറക്കാന്‍ ശ്രമം നടത്തുന്നവരെ ഒറ്റപ്പെടുത്തണം. മുനമ്പം ജനതയുടെ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള കാര്യക്ഷമമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. മുനമ്പം വിഷയത്തിന്റെ പേരില്‍ സമുദായസ്പര്‍ധയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കരുതെന്നും
READ MOREസൈജോ ചാലിശേരി തൃശൂര്‍ കാഞ്ഞാണി ചാലയ്ക്കല്‍ ഫ്രാന്‍സിസിന്റെ ഭാര്യയാണ് കരോളിന്‍. രണ്ടുപേരും ഒരേ ഇടവക്കാര്‍. 2011-ലായിരുന്നു ഇവരുടെ വിവാഹം. മൂന്നുമാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഗില്ലന്‍ബാരി സിന്‍ഡ്രോം (ജിബിഎസ്) എന്ന മാരക അസുഖം ബാധിച്ചത്. വായിലേക്കെടുത്ത വെള്ളം തുപ്പിക്കളയാനാവാത്തവിധം തളര്‍ന്നുപോവുകയായിരുന്നു. ഓരോ ദിവസവും ഓരോ ഭാഗം തളര്‍ന്നുകൊണ്ടിരുന്നു. പിന്നീട് കണ്ണടക്കാന്‍പോലും കരോളിന് കഴിഞ്ഞില്ല. ചിരിക്കാനോ വിതുമ്പാനോ കഴിയാതെ അവള്‍ വേദന കടിച്ചമര്‍ത്തി കിടന്നു. അവള്‍ക്കാശ്വാസമായി, സ്‌നേഹസാന്ത്വനമായി ഭര്‍ത്താവ് ഫ്രാന്‍സിസ് അവള്‍ക്കരികെ ഉണ്ടായിരുന്നു. നാഡീഞരമ്പുകളെ തളര്‍ത്തുന്ന ഗില്ലന്‍ബാരി സിന്‍ഡ്രോം എന്ന അസുഖമാണെന്ന്
READ MOREപുല്‍പ്പള്ളി: കത്തോലിക്കാ കോണ്‍ഗ്രസ് മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ഇഎസ്എ, ബഫര്‍ സോണ്‍ ഇരകളുടെ സംഗമം നടത്തി. പുല്‍പ്പള്ളി സേക്രട്ട് ഹാര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ കോട്ടയം എംപിയും കേന്ദ്ര വനം പരിസ്ഥിതി പാര്‍ലമെന്ററി സമിതിയിലെ അംഗവുമായ ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യാതിഥിയായിരുന്നു. ബഫര്‍ഫോണ്‍, ഇഎസ്എ, വന്യമൃഗശല്യം, മുനമ്പം, വഖഫ്, ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്, എന്നീ കാര്യങ്ങളില്‍ കൈസ്തവസമൂഹത്തോട് ഇടത് വലത് മുന്നണികള്‍ കാണിക്കുന്ന നിഷേധാത്മക നിലപാട്, വയനാടിനെ അലട്ടിക്കൊണ്ടിരിക്കുന്ന രാത്രിയാത്ര നിരോധനം, വയനാട് പൂഴിത്തോട് ബദല്‍
READ MOREDon’t want to skip an update or a post?