ക്രിസ്തുവിന്റെ പാകം
- Featured, LATEST NEWS, സമകാലികം
- January 15, 2025
മുനമ്പം: മുനമ്പം ജനതയ്ക്ക് ഐകദാര്‍ഢ്യവുമായി കോഴിക്കോട് രൂപതയില്‍ നിന്നും വൈദികരും സന്യസ്ഥരും വിവിധ സംഘടന പ്രതിനിധികളും യുവജനങ്ങളും സമരപ്പന്തല്‍ സന്ദര്‍ശിച്ചു. മുനമ്പം ജനതയുടെ കണ്ണീരൊപ്പാന്‍ അവരുടെ പോരാട്ടങ്ങള്‍ ക്കൊപ്പം ഉണ്ടാകുമെന്ന് കോഴിക്കോട് ഫെറോന വികാരി ഫാ. ജെറോം ചിങ്ങംതറ പറഞ്ഞു. കോഴിക്കോട് രൂപത ചാന്‍സലര്‍ ഫാ. സജിവ് വര്‍ഗിസ്, സാമൂഹിക ക്ഷേമസമിതി ഡയറക്ടര്‍ ഫാ. ആല്‍ഫ്രഡ് തുണ്ടത്തില്‍, കെസിവൈഎം രൂപതാ ഡയറക്ടര്‍, ഫാ. സനല്‍ ലോറന്‍സ്, ഫാ. ജിയോലിന്‍, വിനു ഗില്‍ബര്‍ട്ട്, സിസ്റ്റര്‍ ഹരിത ഡിഎസ്എസ്, ഫാ.
READ MOREപാലക്കാട്: വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുനമ്പം തുടക്കം മാത്രമാണെന്ന വക്കഫ് ബോര്‍ഡ് ചെയര്‍മാന്റെ നിലപാട് ഗൂഢലക്ഷ്യത്തോടെയാണോ എന്ന് സംശയിക്കേണ്ടതുണ്ടെന്ന് പാലക്കാട് രൂപത ബിഷപ് മാര്‍ പീറ്റര്‍ കൊച്ചു പുരയ്ക്കല്‍. കാര്‍ഷിക വിളകളുടെ വിലയിടുവില്‍ പ്രതിഷേധിച്ചും, വഖഫ് അധിനിവേശത്താല്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതയ്ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചും ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ആവശ്യപ്പെട്ടും കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതയുടെ നേതൃത്വ ത്തില്‍ കളക്ടറേറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
READ MOREകാക്കനാട്: മുനമ്പം ഭൂമി പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് സീറോമലബാര്‍ ഗ്ലോബല്‍ മാതൃവേദി. സാമുദായിക സ്പര്‍ധയുണ്ടാകുന്ന അവസ്ഥയിലേക്ക് വലിച്ചിഴക്കാതെ നിയമപരമായും വസ്തുതാപരമായും ഈ വിഷയം പരിഹരിക്കാന്‍ ഉത്തരവാദിത്വപ്പെട്ട അധികാരികള്‍ മുന്‍കൈയെടുക്കണമെന്ന് മാതൃവേദി ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന ആളുകള്‍ക്ക് അവര്‍ താമസിക്കുന്ന ഭൂമി സംബന്ധമായ പ്രശ്നത്തിന് രമ്യമായ പരിഹാരം കാണണം. സമൂഹത്തില്‍ വിദ്വേഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചില സ്വാര്‍ത്ഥ താല്‍പര്യക്കാര്‍ പ്രവര്‍ത്തിക്കുന്നത് മതസൗഹാര്‍ദ്ദത്തെ മാത്രമല്ല സമൂഹ ജീവിത സ്വസ്ഥതയെ തകര്‍ക്കും. ഏത് പരിതസ്ഥിതിയിലും മതസൗഹാര്‍ദ്ദം മുറുകെ പിടിക്കുന്ന കേരള
READ MOREമുനമ്പം: മുനമ്പം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും പതിപക്ഷവും ചേര്‍ന്ന് പക്വമായ തീരുമാനമെടുക്കണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. മുനമ്പത്തെ സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം ജനതയെക്കുറിച്ച് സംയുക്തമായി തീരുമാനമെടുക്കാന്‍ കേരള നിയമസഭയ്ക്ക് കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം നിയമസഭ വഖഫ് ബില്ലിനെതിരെ സംയുക്ത പ്രമേയം പാസാക്കിയത് ഈ ജനത്തെ പരിഗണിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ നിയമപരിരക്ഷ ഉള്‍ക്കൊളളുന്ന ശാശ്വത പരിഹാരമുണ്ടാകണമെന്ന് കാതോലിക്ക ബാവ ആവശ്യപ്പെട്ടു. ആലപ്പുഴ രൂപത ബിഷപ് ഡോ.
READ MOREDon’t want to skip an update or a post?