Follow Us On

07

November

2025

Friday

Author's Posts

  • സിജോ പൈനാടത്തിന് മാധ്യമ പുരസ്‌കാരം

    സിജോ പൈനാടത്തിന് മാധ്യമ പുരസ്‌കാരം0

    കൊച്ചി: തൃശൂര്‍ സഹൃദയവേദിയുടെ മേനാച്ചേരി എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്. തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ നടന്ന സമ്മേളനത്തില്‍ മുന്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. പി.എന്‍. വിജയകുമാറില്‍ നിന്ന് സിജോ പൈനാടത്ത് അവാര്‍ഡ്   ഏറ്റുവാങ്ങി. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഇതോടനുബന്ധിച്ചു നടന്ന മാധ്യമ സെമിനര്‍ ജസ്റ്റിസ് ബി. കമാല്‍ പാഷ ഉദ്ഘാടനം ചെയ്തു.’ഭരണഘടനയുടെ സംര ക്ഷണത്തില്‍ മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയത്തില്‍

    READ MORE
  • ഗാസയിലെ  കത്തോലിക്ക ദൈവാലയത്തിന് നേരെയുള്ള ആക്രമണത്തല്‍ മരണം മൂന്നായി; അടിയന്തിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ലിയോ 14 ാമന്‍ പാപ്പ

    ഗാസയിലെ കത്തോലിക്ക ദൈവാലയത്തിന് നേരെയുള്ള ആക്രമണത്തല്‍ മരണം മൂന്നായി; അടിയന്തിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ലിയോ 14 ാമന്‍ പാപ്പ0

    ജറുസലേം: ഗാസയിലെ ഏക കത്തോലിക്ക ദൈവാലയമായ ഹോളി ഫാമിലി ദൈവാലയത്തിന് നേരെയുണ്ടായ ഇസ്രായേലി ആക്രമണത്തില്‍ മരിച്ചവരുടെ സംഖ്യ മൂന്നായി. ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലിക്കും കാലില്‍ പരിക്കേറ്റു. ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ആദ്യം സ്ഥിരീകരിച്ച സാദ് ഇസ്സ കൊസ്റ്റാണ്ടി സലാമെ, ഫൗമിയ ഇസ്സ ലത്തീഫ് അയ്യാദ് എന്നിവര്‍ക്ക് പുറമെ നജ്വ അബു ദാവൂദ് എന്ന വ്യക്തിയും പരിക്കുകള്‍ക്ക് കീഴടങ്ങുകയായിരുന്നു. മരിച്ച ആത്മാക്കളുടെ വിശ്രാന്തിക്കും ഈ ‘കിരാത യുദ്ധം’ അവസാനിപ്പിക്കുന്നതിനുമായി പ്രാര്‍ത്ഥിക്കുകയാണെന്ന് ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് വ്യക്തമാക്കി. ഭിന്നശേഷിക്കാരായ കുട്ടികളുള്‍പ്പടെ

    READ MORE
  • സ്‌കൂളുകള്‍ മതനിരാസം പ്രചരിപ്പിക്കാനുള്ള വേദിയാക്കി മാറ്റരുത്

    സ്‌കൂളുകള്‍ മതനിരാസം പ്രചരിപ്പിക്കാനുള്ള വേദിയാക്കി മാറ്റരുത്0

    കൊച്ചി: സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണവും സമയക്രമവും  വിവാദമാക്കി വഴി തിരിച്ചുവിട്ട് സംസ്ഥാന സര്‍ക്കാര്‍ മതനിരാസം പ്രചരിപ്പിക്കാനുള്ള വേദിയായി മാറ്റുകയാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. സ്‌കൂളുകളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ ഒഴിവാക്കണമെന്ന് പറയുന്ന വിദ്യാഭ്യാസ മന്ത്രി മൂല്യബോധമുള്ള തലമുറയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതൃയോഗം വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് സര്‍ക്കാര്‍ രൂപീകരിക്കേണ്ട നയങ്ങളില്‍ വിവാദത്തിന് അനാവശ്യ സാഹചര്യം ഒരുക്കുകയും അതിന്റെ മറവില്‍ പ്രാര്‍ത്ഥനകള്‍ ഒഴിവാക്കുവാന്‍ ശ്രമിക്കുകയുമാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷ അവകാശ പ്രകാരം,ന്യൂനപക്ഷ വിദ്യാഭ്യാസ

    READ MORE
  • ബഥാനിയായില്‍ 101 ദിവസത്തെ അഖണ്ഡജപമാല സമര്‍പ്പണത്തിന് തുടക്കമായി

    ബഥാനിയായില്‍ 101 ദിവസത്തെ അഖണ്ഡജപമാല സമര്‍പ്പണത്തിന് തുടക്കമായി0

    താമരശേരി: 101 രാപകലുകള്‍ ഇടമുറിയാതെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡജപമാല സമര്‍പ്പണ ത്തിനും പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ തുടക്കമായി. താമരശേരി രൂപതയുടെ റൂബി ജൂബിലിയും അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ രജത ജൂബിലിയുമായ 2025-ല്‍ ലോക സമാധാനവും കുടുംബ വിശുദ്ധീകരണവുമാണ് അഖണ്ഡ ജപമാലയുടെ മുഖ്യനിയോഗം. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അഖണ്ഡ ജപമാല സമര്‍പ്പണം ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന ദിവ്യബലിക്ക് മാര്‍ ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പാറോപ്പടി ഫൊറോന വികാരി ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍, പുല്ലൂരാംപാറ

    READ MORE

Latest Posts

Don’t want to skip an update or a post?