Follow Us On

19

October

2024

Saturday

  • റോഡുനിയമങ്ങള്‍ക്ക് ജീവന്റെ വിലയുണ്ട്‌

    റോഡുനിയമങ്ങള്‍ക്ക് ജീവന്റെ വിലയുണ്ട്‌0

    ജോസഫ് മൂലയില്‍ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം വിവാദം സൃഷ്ടിക്കുമ്പോള്‍ കാണാതെപോകുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിക്കുന്നു. ദീര്‍ഘകാലമായി വിദേശത്തു ജോലി ചെയ്യുന്ന ഒരു സുഹൃത്ത് അവധിക്കുവന്നപ്പോള്‍ ചെറിയ യാത്രകള്‍ക്കുപോലും കാര്‍ ഓടിക്കാന്‍ ഡ്രൈവറെ നിയോഗിച്ചു. ഓഫീസിലേക്ക് സ്വയം ഡ്രൈവ് ചെയ്തു പോകുന്നയാള്‍ ഡ്രൈവറെ ഏര്‍പ്പെടുത്തിയതിന്റെ കാരണം തിരക്കിയപ്പോള്‍ ലഭിച്ച മറുപടി അമ്പരപ്പിക്കുന്നതായിരുന്നു. നമ്മുടെ നാട്ടിലൂടെ വാഹനം ഓടിക്കാനുള്ള ധൈര്യം ഇപ്പോഴില്ല. അതിനുള്ള കാരണവും വ്യക്തമാക്കി. ‘അമിത വേഗതയും നിയമം പാലിക്കാതെയുള്ള ഓവര്‍ടേക്കിംഗും മര്യാദയില്ലാത്ത ഡ്രൈവിംഗ് രീതികളും ഭയപ്പെടുത്തുന്നു. ഭാഗ്യപരീക്ഷണത്തിന്

  • ഭരണകൂടം പരാജയപ്പെട്ട മണിപ്പൂരില്‍ സമാധാന ചര്‍ച്ചയ്ക്ക് ക്രൈസ്തവ സംഘടന

    ഭരണകൂടം പരാജയപ്പെട്ട മണിപ്പൂരില്‍ സമാധാന ചര്‍ച്ചയ്ക്ക് ക്രൈസ്തവ സംഘടന0

    ഇംഫാല്‍: മണിപ്പൂരില്‍ പരസ്പരം പോരടിക്കുന്ന ട്രൈബല്‍ ക്രൈസ്തവ-ഹിന്ദു ഗ്രൂപ്പുകളെ സമന്വയിപ്പിക്കുകയും സമാധാനം സ്ഥാപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ആദ്യത്തെ ചര്‍ച്ചയ്ക്ക് ക്രൈസ്തവ ഗ്രൂപ്പ് നേതൃത്വം നല്‍കി. മണിപ്പൂരിലെ മെയ്‌തേയ്, കുക്കി ഗ്രൂപ്പുകള്‍ തമ്മിലെന്നു പറയപ്പെടുന്ന അക്രമത്തില്‍ 220 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അവിടുത്തെ പ്രശ്‌നം പരിഹരിക്കുന്നത് ഒരു വര്‍ഷത്തോളമായി ഗവണ്‍മെന്റ് ഇടപെടുകയോ, പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുകയോ ചെയ്തിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് മണിപ്പൂരിലെ ഓള്‍ മണിപ്പൂര്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ നേതാക്കള്‍ സമാധാന സ്ഥാപനത്തിനായി മുന്നിട്ടിറങ്ങിയത്. ഇരുഗ്രൂപ്പുകളും തമ്മിലുള്ള ആദ്യത്തെ

  • ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ 22 കാരനെ കൊലപ്പെടുത്തി

    ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ 22 കാരനെ കൊലപ്പെടുത്തി0

    റായ്പൂര്‍: ഛത്തീസ്ഗഡിലെ ബാസ്തറില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച 22 കാരനായ യുവാവിനെ ബന്ധുക്കള്‍ കൊലപ്പെടുത്തി. ദാര്‍ബായ്ക്കടുത്തുള്ള കപനാര്‍ എന്ന വില്ലേജില്‍ വെച്ചാണ് 22 കാരനായ കോസ കവാസിയെ അമ്മാവനും മകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. അടുത്തകാലത്താണ് കോസ കവാസിയും ഭാര്യയും ക്രിസ്തുമതത്തില്‍ ചേര്‍ന്നത്. അതാണ് ബന്ധുക്കളെ ചൊടിപ്പിച്ചത്. കവാസിയെയും കുടുംബത്തെയും അദ്ദേഹത്തിന്റെ വില്ലേജില്‍ നിന്ന് പുറത്താക്കി സ്വന്തുക്കള്‍ തട്ടിയെടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ ഒരു കാരണവാശാലും തിരികെ അവരുടെ മതത്തിലേക്ക് വരില്ല എന്ന നിലപാട് ദമ്പതികള്‍ സ്വീകരിച്ചതോടെ

  • സ്മാര്‍ട്ട് അവധിക്കാല പരിശീലന കളരി

    സ്മാര്‍ട്ട് അവധിക്കാല പരിശീലന കളരി0

    കോട്ടയം:  യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്മാര്‍ട്ട് ഗ്രൂപ്പിലെ കുട്ടികളുടെ അവധിക്കാല പരിശീലന കളരി സംഘടിപ്പിച്ചു.   തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന പരിശീലന കളരിയുടെ കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോ-ഓര്‍ഡിനേറ്റര്‍ മേഴ്സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.

  • വത്തിക്കാനും ചൈനയുമായുള്ള കരാര്‍ പുതുക്കുമോ ?

    വത്തിക്കാനും ചൈനയുമായുള്ള കരാര്‍ പുതുക്കുമോ ?0

    വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍-ചൈന കരാര്‍ വീണ്ടും പുതുക്കാന്‍ സാധ്യത ഉണ്ടെന്ന് വ്യക്തമാക്കി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഇറ്റാലിയന്‍ കര്‍ദിനാള്‍ പിയെത്രോ പരോളിന്‍. കഴിഞ്ഞ ദിവസം വത്തിക്കാന്‍-ചൈന ബന്ധങ്ങളെ ക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് കര്‍ദിനാള്‍ പിയട്രോ പരോളിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ കരാര്‍ ഈ വര്‍ഷം ഒക്‌ടോബറില്‍ അവസാനിക്കും. ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് വത്തിക്കാനും ചൈനീസ് അധികൃതരും തമ്മിലുള്ള താല്‍ക്കാലിക കരാറാണ് ഇത്. 2018ല്‍ രൂപം കൊടുത്ത ഈ കരാറിന് ആദ്യം രണ്ട് വര്‍ഷത്തെ

  • ക്രിസ്തുവിന്റെ ചരിത്രസ്മരണകളുമായി  പ്രണാം മരിയ മ്യൂസിയം

    ക്രിസ്തുവിന്റെ ചരിത്രസ്മരണകളുമായി പ്രണാം മരിയ മ്യൂസിയം0

    മുംബൈ: രക്ഷാകരചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ പരിശുദ്ധ അമ്മയുടെ 20 ജപമാല രഹസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പ്രണാം മരിയ മ്യൂസിയം കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. മുംബൈ അതിരൂപതയാണ് മാതാവിന്റെ നാമത്തിലുള്ള ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഈശോയുടെ ജീവിതകാലഘട്ടത്തെ സംഭവങ്ങളാണ് മ്യൂസിയത്തിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്കും തീര്‍ത്ഥാടകര്‍ക്കും ജപമാലയിലെ സന്തോഷം, ദുഖം മഹിമ, പ്രകാശ രഹസ്യങ്ങളെക്കുറിച്ച് ചിന്തിക്കുവാനും ധ്യാനിക്കുവാനും മ്യൂസിയം പ്രചോദനമാകുന്നു. അന്യമതവിശ്വാസികള്‍ക്ക് സുവിശേഷത്തെക്കുറിച്ച് മനസിലാക്കുവാന്‍ ചരിത്രപരമായ അറിവും കൂടി പങ്കിടുന്നതിനാല്‍ ഇത് വളരെ ഉപകാരപ്രദമാണ്. മ്യൂസിയത്തില്‍ 252 റിയല്‍സൈസ് പ്രതിമകളുണ്ട്.

  • ഏത് അന്ധകാരത്തെയും അതിജീവിക്കാന്‍ ശക്തി നല്‍കുന്ന പുണ്യം…

    ഏത് അന്ധകാരത്തെയും അതിജീവിക്കാന്‍ ശക്തി നല്‍കുന്ന പുണ്യം…0

    ”പ്രത്യാശയെന്ന പുണ്യത്തിന്റെ അഭാവത്തില്‍ നിരാശ ബാധിച്ച് മറ്റ് പുണ്യങ്ങള്‍കൂടി ശോഷിച്ച് ചാരമായി മാറുവാന്‍ സാധ്യതയുണ്ട്” യേശുവിന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചുകൊണ്ടും പരിശുദ്ധാത്മാവിന്റെ കൃപയില്‍ ആശ്രയിച്ചുകൊണ്ടും സ്വര്‍ഗരാജ്യത്തെയും നിത്യജീവിതത്തെയും ലക്ഷ്യംവയ്ക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന പുണ്യമാണ് പ്രത്യാശയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രത്യാശയും സഹിഷ്ണുതയും നിറഞ്ഞവര്‍ക്ക് എത്ര അന്ധകാരം നിറഞ്ഞ രാത്രിയെയും അതിജീവിക്കാനാവുമെന്നും ബുധനാഴ്ചയിലെ പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പാപ്പ കൂട്ടിച്ചേര്‍ത്തു. പ്രത്യാശയെന്ന പുണ്യത്തിന്റെ അഭാവത്തില്‍ നിരാശ ബാധിച്ച് മറ്റ് പുണ്യങ്ങള്‍കൂടി ശോഷിച്ച് ചാരമായി മാറുവാന്‍ സാധ്യതയുണ്ടെന്ന് പാപ്പ മുന്നറിയിപ്പ് നല്‍കി. പ്രകാശം

  • ദിവ്യകാരുണ്യത്തെ സ്‌നേഹിച്ച കൗമാരക്കാരന്‍ വിശുദ്ധരുടെ നിരയിലേക്ക്

    ദിവ്യകാരുണ്യത്തെ സ്‌നേഹിച്ച കൗമാരക്കാരന്‍ വിശുദ്ധരുടെ നിരയിലേക്ക്0

    വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യനാഥനെ ജീവനെക്കാളുപരി സ്‌നേഹിച്ച, ദൈവം നല്‍കിയ സഹനങ്ങളെ സഭയ്ക്കുവേണ്ടിയും മാര്‍പാപ്പയ്ക്കുവേണ്ടിയും സമര്‍പ്പിച്ച വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂറ്റിസ് വിശുദ്ധരുടെ നിരയിലേക്ക്. കാര്‍ലോയുടെ മ ധ്യസ്ഥതയില്‍ നടന്ന അദ്ഭുതത്തിന് മാര്‍പാപ്പ അംഗീകാരം നല്‍കിയതോടെയാണ് വിശുദ്ധ പദവിയിലേക്കുള്ള വഴി തെളിഞ്ഞത്. ലാറ്റിനമേരിക്കന്‍ രാജ്യമായ കോസ്റ്ററിക്കയിലെ വലേറിയ എന്ന പെണ്‍കുട്ടിക്കു ലഭിച്ച അദ്ഭുത രോഗസൗഖ്യമാണ് വാഴ്ത്തപ്പെട്ട കാര്‍ലോയുടെ വിശുദ്ധ പദവിക്കു കാരണമായത്. സൈക്കിള്‍ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോഴാണ് വലേറിയയ്ക്ക് അദ്ഭുത സൗഖ്യമുണ്ടായത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന

Latest Posts

Don’t want to skip an update or a post?