ദൈവകൃപയുടെയും കൂട്ടായ്മയുടെയും അടയാളമായി ഡിസംബര് എട്ടിന് നോട്രെഡാം കത്തീഡ്രലിന്റെ പുനര്പ്രതിഷ്ഠ
- Featured, INTERNATIONAL, LATEST NEWS
- November 28, 2024
കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില് നടപ്പിലാക്കുന്ന ‘സജീവം’ ആന്റി ഡ്രഗ് കാമ്പയിന്റ ഭാഗമായി’ ‘ഡ്രഗ്സ് ത്രില്സ് ദെന് കില്സ്’ ലഹരിയോട് നോ പറയാം എന്ന സന്ദേശവുമായി തെരുവ് നാടകം അവതരിപ്പിച്ചു. കേരള സോഷ്യല് സര്വീസ് ഫോറത്തിന്റെയും കാരിത്താസ് ഇന്ത്യയുടെയും സഹകര ണത്തോടുകൂടിയാണ് കാമ്പയിന് നടത്തുന്നത്. സമ്മേളനത്തില് കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. പോള് തോമസ് കളത്തില്, കൊടുങ്ങല്ലൂര് എക്സൈസ് ഓഫീസര് ശ്യാം നാഥ്, കിഡ്സ് കോ-ഓര്ഡിനേറ്റര് സിസ്റ്റര് ഷൈനിമോള് എന്നിവര് പ്രസംഗിച്ചു.
പേര്ഷ്യന് ഗള്ഫ് മേഖലയിലേക്ക് കുടിയേറിയ സീറോ മലബാര് സഭയിലെ വിശ്വാസികളുടെ അജപാലന അധികാരം സീറോ മലബാര് സഭക്ക് നല്കി ഫ്രാന്സിസ് മാര്പാപ്പ. മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടിലിന്റെ നേതൃത്വത്തില് വത്തിക്കാനില് ഫ്രാന്സിസ് മാര്പാപ്പയെ സന്ദര്ശിച്ച സംഘത്തോടാണ് അജപാലന അധികാരം സംബന്ധിച്ച തന്റെ അനുമതി നല്കുന്നതായി പാപ്പ വ്യക്തമാക്കിയത്. വര്ഷങ്ങളായി സീറോ മലബാര് സഭ ഉന്നയിച്ച ആവശ്യത്തിനാണ് പാപ്പ അനുമതി നല്കിയിരിക്കുന്നത്. അനുമതിയുമായി ബന്ധപ്പെട്ട ആവശ്യം എഴുതി നല്കണമെന്നും എന്നാല് ഇപ്പോള് മുതല് ഈ അനുതി പ്രാബല്യത്തില്
കാഞ്ഞിരപ്പള്ളി: കൊടുംവരള്ച്ചമൂലം കാര്ഷിക മേഖലയിലുണ്ടായ കൃഷിനാശത്തില് നട്ടംതിരിയുന്ന കര്ഷകരെ സഹായിക്കാന് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് അടിയ ന്തരമായി ഇടപെടണമെന്ന് ഇന്ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്. കാഞ്ഞിരപ്പള്ളി കാര്ഷികജില്ല എക്സിക്യൂട്ടീവ് യോഗം ഉ്ദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. ഹൈറേഞ്ചിലുണ്ടായ കനത്ത വരള്ച്ചയില് ഏലം കര്ഷകരുടെ കൃഷി പാടേ നശിച്ച നിലയിലാണ്. മുമ്പെങ്ങും സംഭവിക്കാത്ത കൃഷി നാശമാണ് ഹൈറേഞ്ചില് ഉണ്ടായിരിക്കുന്നത്. സര്ക്കാര് വരള്ച്ചാ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും അടിയന്തരമായി കര്ഷകര്ക്ക് സഹായമെത്തിക്കണമെന്നും അദ്ദേഹം കേന്ദ്ര-സംസ്ഥാന സര്ക്കാരുകളോടാവശ്യപ്പെട്ടു. കാര്ഷികമേഖലയിലെ
കാഞ്ഞിരപ്പള്ളി: ‘ഭ്രുണഹത്യ അരുതേ’ കാമ്പയിന് സീറോ മലബാര് സഭയുടെ പ്രൊ-ലൈഫ് അപ്പോസ്തലേറ്റ് തുടക്കം കുറിച്ചു. ഉദരത്തില്വച്ചും അല്ലാതെയും കുഞ്ഞുങ്ങള് കൊല്ലപ്പെടുന്ന സംഭവങ്ങള് വര്ധിച്ച സാഹചര്യത്തില് ഈ കാമ്പയിന് പ്രസക്തി ഏറുകയാണ്. കാഞ്ഞിരപ്പള്ളിയില് നടന്ന വലിയ കുടുംബങ്ങളുടെ സമ്മേളനത്തില് പ്രോ-ലൈഫ് അപ്പോസ്തലേറ്റിന്റെയും കെസിബിസി പ്രോ-ലൈഫ് സമിതിയുടെയും വൈസ് ചെയര്മാന് മാര് ജോസ് പുളിക്കല് സീറോ മലബാര് സഭയുടെ കുടുംബപ്രേക്ഷിത വിഭാഗം സെക്രട്ടറി ഫാ. മാത്യു ഓലിക്കലിനും കാഞ്ഞിരപ്പള്ളി രൂപത പ്രോ-ലൈഫ് സമിതി പ്രസിഡന്റ് ജോസുകുട്ടി മേച്ചേരിതകിടിക്കും പോസ്റ്ററുകള് കൈമാറി
എറണാകുളം: എയ്ഡഡ് മേഖലയിലെ പ്രതിസന്ധികള് ഉടന് പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കേരള കാത്തലിക് ടീച്ചേഴ്സ് ഗില്ഡ് സംസ്ഥാന സമ്മേളനം പറവൂരില് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിസെപ്പിന്റെ അപാകതകള് പരിഹരിക്കണമെന്നും നിയമന അംഗീകാരം സമയബന്ധിതമായി പൂര്ത്തീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ഡോ. ജോഷ്വാ മാര് ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തി. അധ്യാപകര് കുട്ടികള്ക്ക് പ്രചോദനം നല്കുന്നവരായിരിക്കണമെന്നും സമഭാവനയോടുകൂടി പെരുമാറണമെന്നും അദ്ദേഹം ഓര്മിപ്പിച്ചു. കോട്ടപ്പുറം രൂപതാധ്യക്ഷന് ഡോ. അംബ്രോസ് പുത്തന്വീട്ടില് അനുഗ്രഹപ്രഭാഷണം
കാഞ്ഞിരപ്പള്ളി: എരുമേലി ഫൊറോന ദൈവാലയാ ങ്കണത്തില് നടന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്പത്തിയേഴാം രൂപതാ ദിനം കൂട്ടായ്മയുടെ ആഘോഷമായി. രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കലിന്റെ അധ്യക്ഷതയില് ചേര്ന്ന പ്രതിനിധി സമ്മേളനത്തില് ഇടുക്കി രൂപതാധ്യക്ഷന് മാര് ജോണ് നെല്ലിക്കുന്നേല് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി രൂപതയുടെ മുന് മേലധ്യക്ഷന് മാര് മാത്യു അറയ്ക്കല് സന്ദേശം നല്കി. കൂട്ടായ്മയുടെ സാക്ഷ്യം നല്കുവാന് വിളിക്കപ്പെട്ടവരെന്ന നിലയില് ദൈവാരാധനയില് ഒന്നു ചേരുന്ന സമൂഹം ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി വര്ത്തിക്കുമെന്ന് രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല്
വത്തിക്കാന്സിറ്റി: സീറോമലബാര്സഭയുടെ ആരാധനക്രമ, ദൈവശാസ്ത്ര, ആധ്യാത്മിക, സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലോക മെമ്പാടുമുള്ള സീറോമലബാര് സഭാംഗങ്ങള് സവിശേഷശ്രദ്ധ പതിപ്പിക്കണമെന്ന് പരിശുദ്ധ പിതാവ് ഫ്രാന്സിസ് മാര്പാപ്പ ആഹ്വാനം ചെയ്തു. അതുല്യവും അമൂല്യവുമായ ചരിത്രാനുഭവങ്ങള് സ്വന്തമായുള്ള സീറോമലബാര്സഭയ്ക്കു ലഭിച്ചതും സഭ മുന്നോട്ടുകൊണ്ടുപോകുന്നതുമായ മഹത്തായ പൈതൃകത്തില് സഭാംഗങ്ങളെ ഉറപ്പിക്കുന്നതില് വലിയ സന്തോഷമുണ്ടെന്നും മാര്പാപ്പ വ്യക്തമാക്കി. സീറോമലബാര്സഭയുടെ മേജര് ആര്ച്ചുബിഷപ്പായി സ്ഥാനമേറ്റതിനുശേഷം വത്തിക്കാനില് ഔദ്യോഗിക സന്ദര്ശനത്തിനെത്തിയ മാര് റാഫേല് തട്ടിലിനെയും മെത്രാന്മാരുടെ പ്രതിനിധിസംഘത്തെയും സ്വീകരിച്ചതിനുശേഷം വൈദികരും സമര്പ്പിതരും അല്മായരുമടങ്ങുന്ന റോമിലുള്ള സീറോമലബാര്
യേശുവിന്റെ വാഗ്ദാനങ്ങളില് വിശ്വസിച്ചുകൊണ്ടും പരിശുദ്ധാത്മാവിന്റെ കൃപയില് ആശ്രയിച്ചുകൊണ്ടും സ്വര്ഗരാജ്യത്തെയും നിത്യജീവിതത്തെയും ലക്ഷ്യം വയ്ക്കുവാന് നമ്മെ പ്രാപ്തരാക്കുന്ന പുണ്യമാണ് പ്രത്യാശയെന്ന് ഫ്രാന്സിസ് മാര്പാപ്പ. പ്രത്യാശയും സഹിഷ്ണുതയും നിറഞ്ഞവര്ക്ക് എത്ര അന്ധകാരം നിറഞ്ഞ രാത്രിയെയും അതിജീവിക്കാനാവുമെന്നും ബുധനാഴ്ചയിലെ പൊതുദര്ശനപരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില് പാപ്പ കൂട്ടിച്ചേര്ത്തു. പ്രത്യാശയെന്ന പുണ്യത്തിന്റെ അഭാവത്തില് നിരാശ ബാധിച്ച് മറ്റ് പുണ്യങ്ങള്കൂടി ശോശിച്ച് ചാരമായി മാറുവാന് സാധ്യതയുണ്ടെന്ന് പാപ്പ മുന്നറിയിപ്പ് നല്കി. പ്രകാശം നിറഞ്ഞ ചക്രവാളം മുമ്പില് ഇല്ലെങ്കില്, പ്രത്യാശ നിറഞ്ഞ ഭാവിയില്ലെങ്കില് പുണ്യങ്ങള് ചെയ്യുന്നത് വ്യഥാവിലാണെന്ന
Don’t want to skip an update or a post?