കുവൈറ്റിലെ ഔര്‍ ലേഡി ഓഫ് അറേബ്യ ദൈവാലയം ഗള്‍ഫ് മേഖലയിലെ ആദ്യ ബസിലിക്ക
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- August 18, 2025
ജോസഫ് മൂലയില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ പോകുന്നു, അതിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണെന്ന വിധത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലംകുറെയായി. 2030-ല്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തുമെന്ന് ഒരു റിപ്പോര്‍ട്ട് പറയുമ്പോള്‍ മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് അത്രയുമൊന്നും കാത്തിരിക്കേണ്ടതില്ല 2027-ല്‍ തന്നെ ആ നേട്ടം കൈവരിക്കുമെന്നാണ്. രാജ്യത്തിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ ഏതൊരു ഇന്ത്യാക്കാരനെയും സന്തോഷിപ്പിക്കുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍, ദിവസങ്ങള്‍ക്കുമുമ്പുവന്ന ഒരു റിപ്പോര്‍ട്ടുപ്രകാരം കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളുടെ നിരയിലാണ് ഇന്ത്യയുടെ സ്ഥാനം. ആഗോള പട്ടിണി സൂചികയില്‍
ബംഗളൂരൂ: ഇന്ത്യയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ബംഗളൂരു ആര്‍ച്ചുബിഷപ്പും കര്‍ണാടക കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റുമായ ഡോ. പീറ്റര്‍ മച്ചാഡോയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. മതസ്വാതന്ത്ര്യം ഇന്ത്യയില്‍ കുറയുകയാണെന്നും ക്രൈസ്തവര്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ പെരുകുകയാണെന്നുമായിരുന്നു അടുത്ത കാലത്ത് നടന്ന അക്രമ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ആര്‍ച്ചുബിഷപ് മച്ചാഡോയുടെ പ്രതികരണം. വാര്‍ത്താ ഏജന്‍സിയായ ഏഷ്യന്യൂസിനോട് സംസാരിച്ചപ്പോഴാണ് രാജ്യത്തെ ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ അദ്ദേഹം അക്കമിട്ടുനിരത്തിയത്. ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നവരെ ആക്രമിക്കുകയും കള്ളക്കേസുകളില്‍ കുടുക്കുകയും സെമിത്തേരികളില്‍ മൃതസംസ്കാരംവരെ നിഷേധിക്കുകയും ചെയ്ത
ബിഷപ് ഡോ. അലക്സ് വടക്കുംതല എന്റെയൊരു കസിനും ഭാര്യയും സന്തോഷകരമായ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഒരു ദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഭവനത്തില്‍ ഇരുവരും ഒരുമിച്ച് കരുണക്കൊന്ത ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. ചേച്ചി പെട്ടെന്നൊന്ന് കുഴഞ്ഞുവീണു. ഉടനെ പ്രാഥമിക ശുശ്രൂഷ കൊടുത്ത് വേഗം തൊട്ടടുത്തുള്ള ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി സൂപ്പര്‍ സ്പെഷ്യാലിറ്റിയിലും പ്രവേശിപ്പിച്ചു. ആദ്യ കുറച്ചുനാളുകള്‍ കണ്ണിമപോലും അനക്കാനാവാതെ ഒരേ കിടപ്പ്. തലച്ചോറിന്റെ സര്‍ജറി ഉള്‍പ്പെടെ പല ചികിത്സകളും ചെയ്തു. ആറുമാസത്തിനുശേഷം നിത്യതയിലേക്ക് യാത്രയായി. ആ മരണം ഞങ്ങളെ ഏറെ പ്രയാസപ്പെടുത്തി.
മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട
ജോസഫ് ദാസൻ പാദ്രെ പിയോ പഠിപ്പിച്ച ചില സൂത്രങ്ങളും നമ്മുടെ മുൻ തലമുറയും ചെയ്തിരുന്ന മാർഗങ്ങൾ അറിഞ്ഞാൽ ഈ ആഗ്രഹം നിസാരം പോലെ നിവർത്തിക്കാൻ സാധിക്കും. ലണ്ടൻ നഗരത്തിന്റെ തിരക്കുകളുടെ മധ്യത്തിൽ വിദ്യാർത്ഥിയായി ജീവിക്കുമ്പോൾ ലൗകീക ഭ്രമങ്ങൾ ഉള്ളവർ പബ്ബിൽ പോകുന്ന വെള്ളിയാഴ്ച വൈകുന്നേരം ഞങ്ങൾ ചെയ്തത് ആരുടെയെങ്കിലും വീട്ടിൽ ഒരുമിച്ചു കൂടി രാത്രി മുഴുവൻ നിർത്താതെ ജപമാല ചൊല്ലുക എന്നതായിരുന്നു. ഒറ്റ രാത്രി കൊണ്ട് നമുക്ക് 40 ജപമാലകൾ ചൊല്ലാൻ സാധിക്കും. രാഗിണി ചേച്ചിയും സണ്ണി
വത്തിക്കാന്‍: മക്കളെ നഷ്ടപ്പെടുന്നതിലുള്ള വേദന അതികഠിനമെന്ന് ഫ്രാന്‍സിസ് പാപ്പാ. മകനെയോ മകളെയോ നഷ്ടപ്പെട്ട മാതാപിതാക്കളോട് പറയാന്‍ നമുക്ക് വാക്കുകളില്ലെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക, എന്ന, നവംബര്‍ മാസത്തിലേക്കുള്ള പ്രാര്‍ത്ഥനാനിയോഗമടങ്ങിയ വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്. മക്കളെക്കാള്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കുക എന്നത് സാധാരണമല്ലെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, മക്കളെ നഷ്ടപ്പെടുകയെന്നത് അതിതീവ്രമായ ഒരു വേദനയാണെന്ന് വ്യക്തമാക്കി. എത്ര സദുദ്ദേശപരമാണെങ്കിലും, മക്കളെ നഷ്ടപ്പെട്ടുപോയവരെ ആശ്വസിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന വാക്കുകള്‍ എല്ലായ്പ്പോഴും ഉപകാരപ്രദമാകണമെന്നില്ലെന്നും, ചിലപ്പോഴെങ്കിലും അവരിലെ
‘നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത് ‘ ( 1 തെസ 4:3).. ദൈവത്തിന്റെ വിളിയോട് yes പറഞ്ഞ് തങ്ങളുടെ ജീവിതത്താല് സാക്ഷ്യം വഹിച്ച, നാമകരണം ചെയ്യപ്പെട്ടവരും അല്ലാത്തവരുമായ എണ്ണമറ്റ വിശുദ്ധരെ നമ്മള് സകല വിശുദ്ധരുടെയും ദിനത്തില്‍ ഓര്‍ക്കുമ്പോള്‍, സാഹചര്യങ്ങളും ജീവിതാവസ്ഥകളും വ്യത്യസ്തമാണെങ്കിലും നമുക്കെല്ലാവര്‍ക്കുമുള്ള വിളി ഒന്നേ ഒന്നാണെന്ന് കൂടി ഓര്‍ക്കാം അല്ലേ. ‘ജീവിതത്തില്‍ അവസ്ഥകളും കടമകളും പലതാണ്. പക്ഷേ വിശുദ്ധി ഒന്നേ ഉള്ളു. ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ ചലിപ്പിക്കപ്പെടുന്നവരും പിതാവിന്റെ ശബ്ദം അനുസരിക്കുന്നവരും ആത്മാവിലും സത്യത്തിലും പിതാവായ ദൈവത്തെ
വത്തിക്കാന്‍: വലിയ ഒരു നിയോഗത്തോടെയുള്ള ജീവിതമാണ് മാധ്യമപ്രവര്‍ത്തകരുടേതെന്ന് ഫ്രാന്‍സിസ് പാപ്പാ. പരസ്പരബന്ധത്തിന്റെ പാലങ്ങള്‍ പണിയാനും, സമൂഹത്തില്‍ കൂട്ടായ്മ വളര്‍ത്താനും, വര്‍ത്തമാനകാലകാര്യങ്ങളില്‍ സജീവമായി ഇടപെടാനുമുള്ള ഉത്തരവാദിത്വമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളത്. വത്തിക്കാന്‍ വാര്‍ത്താവിനിമയകാര്യാലയത്തിലെ പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ് മാധ്യമപ്രവര്‍ത്തകര്‍ കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളെക്കുറിച്ച് പാപ്പാ ഓര്‍മ്മിപ്പിച്ചത്. ഹൃദയങ്ങള്‍ തമ്മിലുള്ള ആശയവിനിമയമെന്ന സ്വപ്നത്തെക്കുറിച്ച് പറഞ്ഞ പാപ്പാ, നമ്മുടെ സഹോദരങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ മുന്നില്‍ മുറിവേല്ക്കാന് തയ്യാറാകുന്ന ഒരു ശൈലിയോടെയും, കൂടുതല്‍ ധൈര്യത്തോടെയും എല്ലായിടങ്ങളിലേക്കുമെത്താനും, സ്വന്തം ആശയങ്ങളേക്കാള്‍, സത്യസന്ധതയോടും തീക്ഷണതയോടും കൂടെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍
Don’t want to skip an update or a post?