മെൽബൺ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് സീറോമലബാർ ദൈവാലയ കൂദാശ 12ന്
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- July 10, 2025
കൊച്ചി: ലിയോ പതിനാലാമന് മാര്പാപ്പയിലൂടെ ആഗോള കത്തോലിക്ക സഭയിലെ വിശ്വാസി സമൂഹത്തിന് ഏറെ അഭിമാനവും ആത്മീയ ഉണര്വും ലോക ജനതയ്ക്ക് പ്രതീക്ഷയും നല്കുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോണ്ഫറന്സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്സില് സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്. 2004ല് കേരളത്തിലും 2006ല് തമിഴ്നാട്ടിലെ പൊള്ളാച്ചിയിലും അദ്ദേഹം സന്ദര്ശനം നടത്തിയിരുന്നു. ഭാരത കത്തോലിക്ക സഭയുടെ സേവന ശുശ്രൂഷാ പ്രവര്ത്തനങ്ങളെക്കുറിച്ചും ആത്മീയ തീക്ഷ്ണതയെക്കുറിച്ചും ബോധ്യങ്ങളും അറിവുകളുമുള്ള ലിയോ പതിനാലാമന് മാര്പാപ്പയുടെ ഭാരതവുമായുള്ള ആഴത്തിലുള്ള ബന്ധം ഏറെ സന്തോഷവും
ഡബ്ലിന്: അയര്ലണ്ട് സീറോ മലബാര് സഭയുടെ ഈവര്ഷത്തെ നാഷണല് നോക്ക് തീര്ത്ഥാടനം മെയ് 10 ശനിയാഴ്ച്ച നടക്കും. പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനില്കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന് തീര്ത്ഥാടന കേന്ദ്രത്തില് റിപ്പബ്ലിക് ഓഫ് അയര്ലണ്ടിലെയും നോര്ത്തേണ് അയര്ലണ്ടിലെയും സീറോ മലബാര് വിശ്വാസികള് ഒത്തുചേരും. അയര്ലണ്ടിലെ മുഴുവന് സീറോ മലബാര് വൈദികരും തീര്ത്ഥാടനത്തില് പങ്കെടുക്കും. അയര്ലണ്ടിലെ സീറോ മലബാര് സഭയുടെ 37 വി. കുര്ബാന സെന്ററുകളിലും മരിയന് തീര്ത്ഥാടനത്തിനായുള്ള ഒരുക്കങ്ങള് പൂര്ത്തിയായി. സീറോ മലബാര് സഭയുടെ
കൊച്ചി: കേരളം കണ്ട മാര്പാപ്പയ്ക്ക് പ്രാര്ത്ഥനാ മംഗളങ്ങള് നേര്ന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന് ഡോ. ജോസഫ് കളത്തിപ്പറമ്പില്. ലാറ്റിനമേരിക്കയിലെ അദ്ദേഹത്തിന്റെ മിഷന് പ്രവര്ത്തനങ്ങളും സര്വ്വോപരി അഗസ്റ്റീനിയന് സഭയുടെ തലവന് എന്ന നിലയില് ലിയോ പതിനാലാമന് പാപ്പ കാഴ്ചവച്ച സ്നേഹ മനോഭാവവും പ്രത്യേകമായി വരാപ്പുഴ അതിരൂപതില് അദ്ദേഹം നടത്തിയ സന്ദര്ശനങ്ങളും ഏറെ വിലമതിക്കപ്പെട്ടതാണ്. വരാപ്പുഴ അതിരൂപത അധ്യക്ഷന് എന്ന നിലയില് ലിയോ പതിനാലാമന് പാപ്പയ്ക്ക്, അദ്ദേഹത്തിന്റെ സാര്വത്രിക ഇടയ ദൗത്യത്തിന് എല്ലാ പ്രാര്ത്ഥനാശംസകളും ദൈവാനുഗ്രഹങ്ങളും നേരുന്നു വെന്ന് ഡോ. കളത്തിപ്പറമ്പില്
മാര്പാപ്പയ്ക്ക് അനുമോദനങ്ങള് നേര്ന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല് മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് മോദി ആശംസകള് അറിയിച്ചത്. ‘പരിശുദ്ധ ലിയോ പതിനാലാമന് മാര്പ്പാപ്പയ്ക്ക് ഇന്ത്യയിലെ ജനങ്ങളുടെ ആത്മാര്ത്ഥമായ അഭിനന്ദനങ്ങളും ആശംസകളും ഞാന് അറിയിക്കുന്നു. സമാധാനം, ഐക്യം, ഐക്യദാര്ഢ്യം, സേവനം എന്നിവയുടെ ആദര്ശങ്ങള് മുന്നോട്ട് കൊണ്ടുപോകുന്നതില് വളരെയേറെ പ്രാധാന്യമുള്ള ഒരു നിമിഷത്തിലാണ് കത്തോലിക്കാ സഭയുടെ നേതൃസ്ഥാനത്തേക്ക് അദ്ദേഹം വരുന്നത്. പരിശുദ്ധ സിംഹാസനവുമായി തുടര്ച്ചയായ സംഭാഷണത്തിനും ഇടപെടലിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്,’ പ്രധാനമന്ത്രി മോദി എക്സില് പങ്കുവച്ച പോസ്റ്റില് രേഖപ്പെടുത്തി.
വത്തിക്കാന് സിറ്റി: കത്തോലിക്ക സഭയുടെ 267-ാമത് മാര്പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ലിയോ പതിനാലാമന് മാര്പ്പാപ്പ സിസ്റ്റൈന് ചാപ്പലില് തന്നെ തിരഞ്ഞെടുത്ത കര്ദിനാള്മാരോടൊപ്പം മാര്പാപ്പയായ ശേഷമുള്ള പ്രഥമ ദിവ്യബലി അര്പ്പിച്ചു. ‘രക്ഷകനായ ക്രിസ്തുവിലുള്ള സന്തോഷകരമായ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാന് നാം വിളിക്കപ്പെട്ടിരിക്കുന്നു’ എന്ന് കര്ദിനാള്മാരെ ഓര്മിപ്പിച്ച പാപ്പ വിശ്വാസം ഇല്ലാത്തിടത്ത് ജീവിതത്തിന് അര്ത്ഥം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്കി. ക്രിസ്തുവുമായി വ്യക്തിപരമായ ബന്ധം എപ്പോഴും നന്നായി വളര്ത്തിയെടുക്കണമെന്ന് മാര്പ്പാപ്പ ആഹ്വാനം ചെയ്തു. പത്രോസിന്റെ ശുശ്രൂഷയിലൂടെ കര്ത്താവ് നമുക്കെല്ലാവര്ക്കും ചൊരിയുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുവാന്
അമേരിക്കയില് നിന്നുള്ള ആദ്യ മാര്പ്പാപ്പയായി ചരിത്രം സൃഷ്ടിച്ച ലിയോ പതിനാലാമന് പാപ്പ, ഇന്റര്നെറ്റില് സജീവ സാന്നിധ്യമുള്ള ആദ്യ മാര്പാപ്പയാണ്. പുതു തലമുറയോടു ആശയ വിനിമയം ചെയ്യാനും തന്റെ നിലപാടുകള് വ്യക്തമായി അവതരിപ്പിക്കാനും ഇന്റര്നെറ്റിന്റെ സാധ്യതകള് കര്ദിനാള് ആയിരുന്ന കാലം മുതലേ അദ്ദേഹം പ്രയോജനപ്പെടുത്തുണ്ട്. പോപ്പ് ലിയോ XIV അദ്ദേഹത്തിന്റെ X (Twitter) അക്കൗണ്ടിലൂടെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ അഭിപ്രായങ്ങള് പങ്കിടാറുണ്ട്. @drprevost എന്ന ഹാന്ഡില് ഉപയോഗിച്ച്, അദ്ദേഹം വിവിധ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള തന്റെ നിലപാടുകള്
ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള് കര്ദ്ദിനാള് റോബര്ട്ട് പ്രെവോസ്റ്റ്, ലിയോ പതിനാലാമന് എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. 1878 മുതല് 1903 വരെ സഭയുടെ തലവനായിരുന്ന ലിയോ പതിമൂന്നാമന് പാപ്പയെ പിന്ചെന്നാണ് ഈ പേര് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് വത്തിക്കാന് വക്താവ് പറയുന്നു. സാമൂഹിക നീതിക്കു വേണ്ടിയുള്ള ഉറച്ച ശബ്ദമായിരുന്നു ലിയോ പതിമൂന്നാമന് മാര്പ്പാപ്പയുടേത്. 1891-ല് തന്റെ ചാക്രികലേഖനമായ ‘റെരും നൊവാരും’ വഴി ആധുനിക കത്തോലിക്കാ സാമൂഹിക ചിന്തകള്ക്ക് അടിത്തറയിട്ട പിതാവാണ് ലിയോ പതിമൂന്നാമന് പാപ്പ. തൊഴിലാളികളുടെ അവകാശ
‘ഞങ്ങള് വളരെ സന്തുഷ്ടരാണ്. ഞങ്ങള്ക്ക്, അഗസ്തീനിയന് സന്യാസ സഭാംഗങ്ങള്ക്ക് ഇത് ഒരു യഥാര്ത്ഥ സമ്മാനമാണ്, കാരണം ഇത് സഭയ്ക്കുള്ള ഒരു സമ്മാനമാണ്. അതാണ് പ്രധാന കാര്യം.’ ലിയോ 14 ാമന് മാര്പാപ്പ അംഗമായ അഗസ്തീനിയന് സന്യാസ സഭയുടെ പ്രയര് ജനറലും പുതിയ പാപ്പയുടെ ദീര്ഘകാല സുഹൃത്തുമായ ഫാ. അലജാന്ഡ്രോ മോറല്, പുതിയ മാര്പാപ്പയെക്കുറിച്ച് നടത്തിയ ആദ്യ പ്രതികരണമാണിത്. പുതിയ മാര്പാപ്പ ആദ്യമായി സംസാരിച്ചത് നീതിയെയും സമാധാനത്തെയും എല്ലാവര്ക്കും ഇടയില് പാലങ്ങള് സ്ഥാപിക്കുന്നതിനെക്കുറിച്ചും സിനഡാലിറ്റിയെക്കുറിച്ചുമാണെന്ന് പ്രയര് ജനറല് പറഞ്ഞു.
Don’t want to skip an update or a post?