കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോ ഉദ്യാനത്തില്‍ 'സൃഷ്ടികള്‍ക്കായുള്ള' പ്രത്യേക ദിവ്യബലിയര്‍പ്പിച്ച് ലിയോ 14 ാമന്‍ മാര്‍പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- July 10, 2025
ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് കേവലം ആറ് വയസ് മാത്രം പ്രായമുള്ളപ്പോള്‍ പാപ്പയുടെ അടുത്ത വീട്ടില്‍ താമസിച്ചിരുന്ന സ്ത്രീ നടത്തിയ ഒരു പ്രവചനത്തിന്റെ പൂര്‍ത്തീകരണത്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ വത്തിക്കാന്‍ നഗരം സാക്ഷ്യം വഹിച്ചത്. വലുതാകുമ്പോള്‍ നീ യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാകും എന്ന് ആ സ്ത്രീ പറഞ്ഞതായി ലിയോ പതിനാലാമന്‍ പാപ്പയുടെ സഹോദരന് ജോണ്‍ പ്രെവോസ്റ്റാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. യുഎസിലെ ഇല്ലിനോയിസിലെ ഡോള്‍ട്ടണില്‍ രണ്ടു സഹോദരന്മാര്ക്കും മാതാപിതാക്കള്‍ക്കുമൊപ്പം റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് വളര്‍ന്നുവന്നത്. ലോകം മുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികളുടെ
ഭോപ്പാല്‍: നോര്‍ത്ത് ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും നേരെയുള്ള അക്രമങ്ങള്‍ പതിവാകുന്നു. ഏറ്റവുമൊടുവിലായി മദ്ധ്യപ്രദേശില്‍ വിനോദയാത്രയ്ക്കെത്തിയ ജാബുവ രൂപതയുടെ കീഴിലുള്ള ന്യൂ കാത്തലിക് മിഷന് സ്കൂളിലെ അദ്ധ്യാപകരെയും വൈദികരെയും കന്യാസ്ത്രീമാരെയും തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ കൈയേറ്റം ചെയ്ത സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൊന്ത ധരിച്ചിട്ടുള്ള കന്യാസ്ത്രിമാരെയും സ്റ്റാഫിനെയും കണ്ടപ്പോള്‍ തീവ്രഹിന്ദുഗ്രൂപ്പിലെ അംഗങ്ങള്‍ അവരെ മതപരിവര്‍ത്തനമാരോപിച്ച് ചോദ്യം ചെയ്യുകയും തടഞ്ഞുവെക്കുകയും ചെയ്തുവെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. സോനു വന്‍സുനിയ വെളിപ്പെടുത്തി. അവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തത് തീവ്രഹിന്ദുത്വ സംഘടനയിലെ
കോട്ടയം: ലോക മാതൃദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാതൃ ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍വ്വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് ലീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ ബെസി ജോസ്, മേഴ്സി സ്റ്റീഫന്‍, കിടങ്ങൂര്‍ മേഖല കോ-ഓര്‍ഡിനേറ്റര്‍ ബിജി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സെമിനാറും സംഘശാ ക്തീകരണ ബോധവല്‍ക്കരണ പരിപാടിയും നടത്തി.
കാഞ്ഞിരപ്പള്ളി: മണിമല ഹോളിമാഗി ഫൊറാന ദൈവാലയത്തിന്റെ ദ്വിശതാബ്ദി ജൂബിലി സ്മരണയ്ക്കായി ഇടവകയിലെ 200 അമ്മമാര്‍ മൂന്നു മണിക്കൂര്‍ കൊണ്ട് സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തി എഴുതിയതും, 200 പിതാക്കന്മാര് ഫൊറോനാ പളളിയ്ക്ക് ചുറ്റും ഇരുന്നുകൊണ്ട് 2 മണിക്കൂര്‍ കൊണ്ട് ഒരേസമയം സമ്പൂര്‍ണ്ണ ബൈബിള്‍ വായിച്ച് പൂര്‍ത്തിയാക്കിയതും ശ്രദ്ധേയമായി. ഇടവകാംഗങ്ങള്‍ എഴുതിയ സമ്പൂര്‍ണ്ണ ബൈബിളി ന്റെ കൈയ്യെഴുത്തുപ്രതി ഷംഷാബാദ് രൂപതാ സഹായ മെത്രാന് മാര്‍ തോമസ് പാടിയത്ത് പ്രകാശനം ചെയ്തു.
വത്തിക്കാന്‍ സിറ്റി: ഇന്ത്യ-പാക്കിസ്ഥാന് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള ആദ്യ ത്രികാലജപ പ്രാര്‍ത്ഥനയ്ക്കുശേഷം സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവില്‍നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മാര്‍പാപ്പ സമാധാനശ്രമങ്ങളെ സ്വാഗതം ചെയ്തത്. സമാധാനത്തിന്റെ വിസ്മയം ലോകത്തിന് പ്രദാനം ചെയ്യാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. യുക്രെയ്നും ഗാസയും ഉള്‍പ്പെടെയുള്ള സംഘര്‍ഷമേഖലകളില്‍ സമാധാനം പുലര്‍ട്ടെയെന്നും മാര്‍പാപ്പ പറഞ്ഞു.
കൊല്ലം: കെസിബിസി പ്രോ-ലൈഫ് സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തില്‍ വലിയ കുടുംബങ്ങളുടെ സംഗമമായ ഇടയനോടൊപ്പം ഒരു ദിനം എന്ന പരിപാടി തങ്കശേരി ഇന്‍ഫന്റ് ജീസസ് സ്കൂളില്‍ നടന്നു. നാലോ അതിലധികമോ മക്കളുള്ള കുടുംബങ്ങള്‍ മാതാപിതാക്കളും മക്കളുമായി കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരിയോടൊത്തായിരിക്കുന്ന പരിപാടിയായിരുന്നു ഇടയനോടൊപ്പം ഒരു ദിനം. ഉദ്ഘാടന സമാപന ചടങ്ങുകളോ പ്രസംഗങ്ങളോ പരിപാടിയില്‍ ഉണ്ടായിരുന്നില്ല. പിതാവും കുട്ടികളും ചേര്‍ന്ന് പാട്ടുകള്‍ പാടി, മാതാപിതാക്കള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. എല്ലാ കുട്ടികള്‍ക്കും ബിഷപ് ജപമാലകള്‍
വത്തിക്കാന്‍ സിറ്റി: ആഗോളസഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം 18-ന്. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രാദേശികസമയം രാവിലെ പത്തിന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30) ആഘോഷമായ ദിവ്യബലിയോടാപ്പമാവും ചടങ്ങുകള്‍ നടക്കുന്നത്. അതേസമയം മറ്റൊരു പ്രസ്താവനയില്‍, റോമന്‍ കൂരിയയിലെ സ്ഥാപനങ്ങളുടെ തലവന്മാരും അംഗങ്ങളും, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ സെക്രട്ടറിമാരും പ്രസിഡന്റും, അവരുടെ റോളുകളില്‍ താല്‍ക്കാലികമായി തുടരണമെന്ന’ പരിശുദ്ധ പിതാവ് ആഗ്രഹിക്കുന്നതായി വത്തിക്കാന്‍ വ്യക്തമാക്കി. കൂടുതല്‍ പ്രാര്‍ത്ഥനയ്ക്കും വിചിന്തനത്തിനും സംഭാഷണങ്ങള്‍ക്കും ശേഷമാവും പാപ്പ നിര്‍ണായക
Don’t want to skip an update or a post?