Follow Us On

27

November

2024

Wednesday

  • വനിതാ സംരംഭക സംഗമം

    വനിതാ സംരംഭക സംഗമം0

    സുല്‍ത്താന്‍ബത്തേരി: ലോക വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ശ്രേയസ് കത്തീഡ്രല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വനിതാ സംരംഭക സംഗമം നടത്തി. 200-ലധികം സംരംഭകള്‍ പങ്കെടുത്തു. വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി റോസക്കുട്ടി ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് സന്ദേശം നല്‍കി. രാധ രവീന്ദ്രന്‍, എല്‍സി, ബിനി തോമസ്, എലിസബത്ത് എന്നിവര്‍ പ്രസംഗിച്ചു. മാതൃകാ സംരംഭകരെ ആദരിച്ചു.

  • അകക്കണ്ണിന്റെ വെളിച്ചത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന നാലംഗ സംഘം

    അകക്കണ്ണിന്റെ വെളിച്ചത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന നാലംഗ സംഘം0

    കാഞ്ഞിരപ്പള്ളി: ഇന്ന് (മാര്‍ച്ച് 4) ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയില്‍ അകക്കണ്ണിന്റെ വെളിച്ചത്തിലാണ് കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ ഈ നാലംഗ സംഘം പരീക്ഷ എഴുതുന്നത്. എന്നാല്‍, കാഴ്ചയുടെ പരിമിതിയെ മറികടന്നു പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഇവര്‍ മുമ്പിലാണ്. അതിനവരെ പ്രാപ്തരാക്കിയത് അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സഭാംഗങ്ങളും കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ പ്രധാന അധ്യാപികയായ സിസ്റ്റര്‍ റെന്‍സി മേരി എഎസ്എംഐ, സിസ്റ്റര്‍ ബിന്‍സി, സിസ്റ്റര്‍ ജിയോ, സിസ്റ്റര്‍ പ്രിന്‍സി, സിസ്റ്റര്‍ വന്ദന, സിസ്റ്റര്‍ ഗ്ലോറിയ, സിസ്റ്റര്‍

  • പൂഞ്ഞാറും തിരിച്ചറിവുകളും

    പൂഞ്ഞാറും തിരിച്ചറിവുകളും0

    ഫാ. ഡോ. മൈക്കിൾ പുളിക്കൽ, കെസിബിസിയുടെ ജാഗ്രതകമ്മീഷൻ സെക്രട്ടറി. പൂഞ്ഞാർ സെൻറ് മേരീസ് പള്ളിപ്പരിസരത്ത് ഒരുസംഘം ആളുകൾ അതിക്രമിച്ചു കയറുകയും ആരാധനയ്ക്കു തടസം സൃഷ്ടിക്കുകയും വൈദികനെ ആക്രമിക്കുകയും ചെയ്ത സംഭവം കേരളത്തിൻറെ സാമൂഹിക ഐക്യത്തിനും മതസൗഹാർദത്തിനും ഏറ്റ ദൗർഭാഗ്യകരമായ ഒരു പ്രഹരമാണ്. ഈ സംഭവം വെളിപ്പെടുത്തുന്ന ചില വസ്തുതകൾ നാം ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ആദരവിൻറെ സംസ്കാരം ഇല്ലാതായിക്കൊണ്ടിരിക്കുന്നു ഏതു മതത്തിൽ വിശ്വസിച്ചാലും ഇതര മതസ്ഥരെയും അവരുടെ ആരാധനാലയങ്ങളെയും പുരോഹിതരെയും ആദരവോടെ സമീപിക്കുന്ന മഹത്തായ സംസ്കാരമാണ് നമുക്കുണ്ടായിരുന്നത്. ഇതരമതവിദ്വേഷവും വർഗീയതയും

  • സിഎസ്ടി സന്യാസസഭയുടെ പ്രൊവിന്‍സുകള്‍ക്ക്  പുതിയ നേതൃത്വം

    സിഎസ്ടി സന്യാസസഭയുടെ പ്രൊവിന്‍സുകള്‍ക്ക് പുതിയ നേതൃത്വം0

    ചെറുപുഷ്പ സന്യാസ വൈദികരുടെ വിവിധ പ്രൊവിന്‍സുകളെ 2024-27 കാലയളവില്‍ നയിക്കുന്നതിനായി പുതിയ പ്രൊവിന്‍ഷ്യല്‍ ടീമുകളെ തിരഞ്ഞെടുത്തു. സെന്റ് ജോസഫസ് പ്രൊവിന്‍സ്, ആലുവ പ്രൊവിന്‍ഷ്യന്‍ സുപ്പീരിയര്‍- ഫാ. ജിജോ ജയിംസ് ഇണ്ടിപ്പറമ്പില്‍ സിഎസ്ടി വികാര്‍ പ്രൊവിന്‍ഷ്യല്‍- ഫാ. ജോസ് തടത്തില്‍ സിഎസ്ടി സെക്കന്‍ഡ് കൗണ്‍സിലര്‍ – ഫാ. ജോര്‍ജ് ചേപ്പില സിഎസ്ടി തേര്‍ഡ് കൗണ്‍സിലര്‍- ഫാ. പ്രിന്‍സ് ചക്കാലയില്‍ സിഎസ്ടി ഫോര്‍ത്ത് കൗണ്‍സിലര്‍ കം എക്ക്‌ണോം- ഫാ. രാജീവ് ജ്ഞാനയ്ക്കല്‍ സിഎസ്ടി പ്രൊവിന്‍ഷ്യല്‍ ഓഡിറ്റര്‍ കം ആര്‍ക്കിവിസ്റ്റ് –

  • മലയോരങ്ങള്‍ അപ്രഖ്യാപിത കുടിയിറക്കിലേക്കോ?

    മലയോരങ്ങള്‍ അപ്രഖ്യാപിത കുടിയിറക്കിലേക്കോ?0

    കോഴിക്കോട്: വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങി വിലപ്പെട്ട ജീവനുകള്‍ കവരുന്നത് നിത്യസംഭവമായി മാറുമ്പോള്‍ നിലനില്പിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് കേരളത്തിലെ മലയോര മേഖലയിലെ ജനങ്ങള്‍. എന്നിട്ടും ഭരണനേതൃത്വം നിസംഗതയിലാണ്. എന്നുമാത്രമല്ല, ജനങ്ങള്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ കഴിയാത്ത രീതിയില്‍ നിയമങ്ങളിലൂടെ അവര്‍ക്ക് കൂച്ചുവിലങ്ങിടുന്നതിലും അധികാരികള്‍ ബദ്ധശ്രദ്ധരാണ്. വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളി പാക്കം വെള്ളച്ചാലില്‍ പോളിന്റെ മരണത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കിടയില്‍ വന്യജീവി ആക്രമണങ്ങളില്‍ കേരളത്തില്‍ 909 മനുഷ്യജീവനുകള്‍ പൊലിഞ്ഞു എന്നാണ് ഔദ്യോഗിക കണക്ക്. അതിന്റെ എത്രയോ ഇരട്ടി ആളുകള്‍ക്ക്

  • മദ്യ വരുമാനത്തില്‍  ആശ്രയിച്ചുകൊണ്ട് സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുത്: ബിഷപ്  ഗീവര്‍ഗീസ് മാര്‍ അപ്രേം

    മദ്യ വരുമാനത്തില്‍ ആശ്രയിച്ചുകൊണ്ട് സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുത്: ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം0

    കോട്ടയം: മദ്യവരുമാനത്തില്‍ ആശ്രയിച്ചുകൊണ്ട് ഒരു ഗവണ്‍മെന്റും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും, രാസലഹരി വസ്തുക്കളുടെ ഉപയോഗം വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും നശിപ്പിക്കുന്നതാണെന്നും കോട്ടയം അതിരൂപത സഹായ മെത്രാന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം. കെസിബിസി മദ്യവിരുദ്ധ സമിതി കോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ക്രിസ്തുരാജ ക്‌നാനായ മെത്രോപ്പോലീത്തന്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത ചെയര്‍മാന്‍ ഫാ. മാത്യു കുഴിപ്പിള്ളി അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന രാസലഹരികള്‍ എന്ന പുസ്തകം ബിഷപ്

  • പൂഞ്ഞാര്‍ ഇടവകയില്‍ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു

    പൂഞ്ഞാര്‍ ഇടവകയില്‍ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു0

    പാലാ: വൈദികന് നേരെ യുവാക്കളുടെ ആക്രമണമുണ്ടായ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലത്തിന്റെ അഡ്മിനിട്രേറ്ററായി ഫാ. തോമസ് പനക്കക്കുഴിയെ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു. മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ കൂടിയ യോഗമാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് തീരുമാനിച്ചത്. നിലവിലെ വികാരിക്ക് പ്രയാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. വൈദികനെ ആക്രമിച്ച സംഭവത്തില്‍ സഭ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് പുതിയ നിയമനം. വൈദികനു നേരെ നടന്ന സാമൂഹ്യവിരുദ്ധ അക്രമങ്ങളെ ശക്തമായി നേരിടാനാണ് രൂപതയുടെ തീരുമാനം.

  • വിദേശ സര്‍വകലാശാലകള്‍; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം

    വിദേശ സര്‍വകലാശാലകള്‍; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം0

    കൊച്ചി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ നിര്‍ണ്ണായകമായ വിദേശ-സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവ്യക്തത അവസാനിപ്പിച്ച് നിലപാടുകള്‍ വ്യക്തമാക്കണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍. കേരളത്തില്‍ നിലവിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ട കടമയും ഉത്തരവാദിത്വവും സംസ്ഥാന സര്‍ക്കാരിനുണ്ട്. ഭരണഘടന ഉറപ്പാക്കുന്ന വിദ്യാഭ്യാസ ന്യൂനപക്ഷ അവകാശങ്ങള്‍ രാജ്യത്തും സംസ്ഥാനത്തും സംരക്ഷിക്കപ്പെടണമെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ വ്യക്തമാക്കി. വിദേശ രാജ്യങ്ങളിലേക്ക് മാത്രമല്ല അന്യ സംസ്ഥാനങ്ങളിലേക്കും പഠനത്തിനും തൊഴിലിനുമായി കേരളത്തിലെ പുതുതലമുറയുടെ പറിച്ചുനടീല്‍ ഇന്ന് സജീവമാണ്. ഇതര

Latest Posts

Don’t want to skip an update or a post?