Follow Us On

08

January

2025

Wednesday

  • കെസിബിസി മതാധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

    കെസിബിസി മതാധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു0

    കൊച്ചി: സഭയുടെ മതബോധനരംഗത്ത് തനതായ സംഭാവനകള്‍ നല്‍കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള കെ സിബിസി-ഫാ. മാത്യു നടക്കല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.  ചങ്ങനാശേരി അതിരൂപതയില്‍ നാലു പതിറ്റാണ്ടിലേറെയായി മതബോധനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. പിസി. അനിയന്‍കുഞ്ഞും വിജയപുരം രൂപതയില്‍ നാലു പതിറ്റാ ണ്ടിലേറെയായി മതബോധനരംഗത്തു പ്രവര്‍ത്തിക്കുന്ന  കെ.പി. ജോണും ബത്തേരി രൂപതയില്‍ അഞ്ചു പതിറ്റാണ്ടിലേറെയായി മതബോധനരംഗത്തു പ്രവര്‍ത്തിക്കുന്ന എലിസബത്ത് വര്‍ഗീസിനുമാണ് 2023-ലെ അവാര്‍ഡ്. മതബോധനരംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഫാ. മാത്യു നടക്കലിന്റെ ഓര്‍മയ്ക്കായിട്ടാണ് പ്രസ്തുത അവാര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. മെയ് 18-ന് കോട്ടയത്ത്

  • പെണ്‍കുട്ടികളുടെ പേരു പറഞ്ഞ് വര്‍ഗീയ വിഷം വിതയ്ക്കരുത്: മാര്‍ ജോസഫ് പാംപ്ലാനി.

    പെണ്‍കുട്ടികളുടെ പേരു പറഞ്ഞ് വര്‍ഗീയ വിഷം വിതയ്ക്കരുത്: മാര്‍ ജോസഫ് പാംപ്ലാനി.0

    കണ്ണൂര്‍: പെണ്‍കുട്ടികളുടെ പേരു പറഞ്ഞ് വര്‍ഗീയ വിഷം വിതയ്ക്കാന്‍ ആരും പരിശ്രമിക്കേണ്ടതില്ലെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി.  തലശേരി അതിരൂപത കെസിവൈഎം-എസ്എംവൈഎം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചെമ്പേരിയില്‍ സംഘടിപ്പിച്ച നസ്രാണി യുവജന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്രൈസ്തവര്‍ക്കിടയില്‍ ഭിന്നതയുടെയും വര്‍ഗീയതയുടെയും വിത്ത് വിതയ്ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും പലരും ശ്രമിക്കുന്നുണ്ടെന്നു തിരിച്ചറിയണമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. സമുദായത്തിലെ പെണ്‍കുട്ടികളുടെ അഭിമാനത്തിന് വില പറയാന്‍ ആരേയും അനുവദിക്കരുത്. യുവജനങ്ങള്‍ വി വേകവും കരുത്തുമുള്ളവരാകണമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. നമ്മുടെ

  • സഹൃദയ എഞ്ചിനീയറിങ്ങ് കോളജിന് ഓട്ടോണമസ് പദവി

    സഹൃദയ എഞ്ചിനീയറിങ്ങ് കോളജിന് ഓട്ടോണമസ് പദവി0

    തൃശൂര്‍: ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹൃദയ എഞ്ചിനീയറിങ്ങ് കോളജിന് യുജിസിയുടെ സ്വയംഭരണ (ഓട്ടോണമസ്) പദവി. 2024 മുതല്‍ 2034 വരെ പത്തുവര്‍ഷത്തേക്കാണ് ഓട്ടോണമസ് കാലാവധി. അക്കാദമിക മികവ്, ഉയര്‍ന്ന പ്ലെയ്‌സ്‌മെന്റ്, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, യോഗ്യതയുള്ള അധ്യാപകര്‍, ഉയര്‍ന്ന അധ്യാപക വിദ്യാര്‍ത്ഥി അനുപാതം തുടങ്ങിയ വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് സ്വയംഭരണപദവി ലഭിച്ചത്. അധ്യാപകര്‍, സ്റ്റാഫ്, വിദ്യാര്‍ത്ഥികള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍ തുടങ്ങി കോളജുമായി ബന്ധപ്പെട്ട എല്ലാവരുടെയും പരിശ്രമങ്ങളാണ് ഈ അംഗീകാരം നേടിയെടുക്കാന്‍ സഹായിച്ചതെന്ന് കോളജ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റവ.

  • നവീകരിക്കപ്പെട്ടവരുടെ സാക്ഷ്യം ലോകത്തെ സ്വാധീനിക്കും

    നവീകരിക്കപ്പെട്ടവരുടെ സാക്ഷ്യം ലോകത്തെ സ്വാധീനിക്കും0

    കോഴിക്കോട്: ദൈവാത്മാവിനാല്‍ പ്രചോദിതമായി ജീവിതം സുവിശേഷത്തിനായി സമര്‍പ്പിക്കുന്നവരുടെ സാക്ഷ്യം ലോകത്തെ ശക്തമായി സ്വാധീനിക്കുമെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കോഴിക്കോട് സോണിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നടന്ന കരിസ്മാറ്റിക് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിബി മാത്യു ക്ലാസെടുത്തു. സോണ്‍ ആനിമേറ്റര്‍ ഫാ. സായി പാറന്‍കുളങ്ങര, സെക്രട്ടറി ഡി.സി മത്തായിക്കുഞ്ഞ്, ഫാ. കുര്യന്‍ പുരമഠം, ഫാ. ഷിബു കളരിക്കല്‍, ഫാ. ബിനോയ് ചുനയന്‍മാക്കന്‍, സോളി സണ്ണി, ജോസ് വടക്കേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

  • അമലയില്‍ ആധുനിവല്‍ക്കരിച്ച ആയുര്‍വേദ കോട്ടേജുകളുടെ ഉദ്ഘാടനം നടത്തി

    അമലയില്‍ ആധുനിവല്‍ക്കരിച്ച ആയുര്‍വേദ കോട്ടേജുകളുടെ ഉദ്ഘാടനം നടത്തി0

    തൃശൂര്‍: അമലയില്‍ ആയുര്‍വേദ ആശുപത്രിയില്‍ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി  പുതുക്കി പണിത  ആയുര്‍വേദ  കോട്ടേജുകളുടെ ഉദ്ഘാടനം ദേവമാത  പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ജോസ് നന്ദിക്കര സിഎംഐ നിര്‍വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍ സിഎംഐ, ജോയിന്റ് ഡയറക്ടര്‍  ഫാ. ഷിബു പുത്തന്‍പുരക്കല്‍ സിഎംഐ  എന്നിവര്‍ പ്രസംഗിച്ചു. പുതിയ കോട്ടേജുകളില്‍ ആയുര്‍വേദ ചികിത്സയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എന്‍എബിഎച്ച് അംഗീകാരം ലഭിച്ച ആയുര്‍വേദ ആശുപത്രികളുടെ പട്ടികയില്‍ മുന്‍നിരയിലാണ് അമല ആയുര്‍വേദ ആശുപത്രി.

  • കനോസിലെ വിശുദ്ധ മഗ്ദലേനയുടെ 250-ാം ജന്മദിന വാര്‍ഷികം പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കാന്‍ തിരുവനന്തപുരം അതിരൂപതയില്‍ ക്രമീകരണം

    കനോസിലെ വിശുദ്ധ മഗ്ദലേനയുടെ 250-ാം ജന്മദിന വാര്‍ഷികം പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കാന്‍ തിരുവനന്തപുരം അതിരൂപതയില്‍ ക്രമീകരണം0

    തിരുവനന്തപുരം: കനോഷ്യന്‍ സഭാ സ്ഥാപക കനോസിലെ വിശുദ്ധ മഗ്ദലേനയുടെ 250-ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് കനോഷ്യന്‍ സന്യാസ ഭവനങ്ങളിലെ ചാപ്പലുകള്‍ സന്ദര്‍ശിച്ച് വ്യവസ്ഥകള്‍ പാലിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് പരിശുദ്ധ സിംഹാസനം പ്രഖ്യാപിച്ച പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കാന്‍ തിരുവനന്തപുരം അതിരൂപതയിലും ക്രമീകരണം ഒരുക്കിയിരിക്കുന്നതായി തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത അറിയിച്ചു. 2024 മാര്‍ച്ച് 1 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കാനുള്ള അവസരം. സെന്റ്ഫിലോമിന കോണ്‍വെന്റ്, പൂന്തുറ, ഫാത്തിമ കോണ്‍വെന്റ്, തുമ്പ, സെന്റ് ജോസഫ്

  • 200 വര്‍ഷത്തിന്റെ നിറവില്‍ മണിമല  ഹോളി മാഗി ഫൊറോനാ ഇടവക

    200 വര്‍ഷത്തിന്റെ നിറവില്‍ മണിമല ഹോളി മാഗി ഫൊറോനാ ഇടവക0

    കാഞ്ഞിരപ്പള്ളി: മണിമല ഹോളി മാഗി ഫൊറോനാ ഇടവക 200 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ഇടവകയുടെ കീഴിലുള്ള എല്‍എഫ് എല്‍പി സ്‌കൂളിന്റെ പ്ലാറ്റിനം  ജൂബിലിയും ഇതേ അവസരത്തില്‍ അരങ്ങേറുമ്പോള്‍ വന്‍ ആഘോഷ പരിപാടി കളാണ് ഒരുക്കിയിരിക്കുന്നത്. മെയ് 11ന് ജൂബിലി വിളംബര റാലി വിവിധ മേഖലകളിലൂടെ കടന്നുപോകും. ജൂബിലി പതാക പള്ളിയില്‍ ഉയര്‍ത്തുന്നതോടൊപ്പം ഇടവകയിലെ എല്ലാ കുടുംബങ്ങളിലും ഒരു വര്‍ഷത്തേക്ക് പതാക ഉയര്‍ത്തി കെട്ടും. കൂടാതെ ജൂബിലി മെഴുകുതിരി എല്ലാ ഭവനങ്ങളിലും എത്തിച്ചു പ്രാര്‍ത്ഥനാ വേളയില്‍ തിരികത്തിച്ചു പ്രാര്‍ത്ഥിക്കാനും തീരുമാനിച്ചിട്ടുണ്ട്.

  • കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് നേതൃത്വ ക്യാമ്പ് സമാപിച്ചു

    കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് നേതൃത്വ ക്യാമ്പ് സമാപിച്ചു0

    തിരുവനന്തപുരം: കേരള കാത്തലിക് ടിച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന നേതൃത്വ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം തിരുവനന്തപുരം അതിരൂപതാ കോര്‍പറേറ്റ് മാനേജര്‍ ഫാ. ഡയ്‌സണ്‍ യേശുദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.റ്റി വര്‍ഗീസ്, ട്രഷറര്‍ മാത്യു ജോസഫ്, വൈസ് പ്രസിഡന്റുമാരായ എലിസബത്ത് ലിസി, സിന്നി ജോര്‍ജ്, സെക്രട്ടറി ജി. ബിജു, രൂപതാ പ്രസിഡന്റ് ഇഗ്‌നേഷ്യസ് ലയോള , ജീബ പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. സൈക്കോളജിസ്റ്റ് സി.എസ്.സൗമ്യ ക്ലാസ്

Latest Posts

Don’t want to skip an update or a post?