Follow Us On

10

November

2025

Monday

  • പ്രതികളെ തൂക്കിക്കൊന്നാലും  നീതി കിട്ടില്ല

    പ്രതികളെ തൂക്കിക്കൊന്നാലും നീതി കിട്ടില്ല0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) പ്രധാനപ്പെട്ട പല കൊലപാതക കേസുകളിലെയും വിധി വരുമ്പോള്‍ രണ്ടുതരം അഭിപ്രായങ്ങള്‍ പുറത്തുവരാറുണ്ട്. ഒന്നാമത്തെ പ്രതികരണം ഇതാണ്: ഇരകള്‍ക്ക് നീതി കിട്ടി. രണ്ടാമത്തെ പ്രതികരണം ഇരകള്‍ക്ക് നീതി കിട്ടിയില്ല. പ്രതികളെ തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ നീതി കിട്ടി എന്നു പറയും. പക്ഷേ എന്റെ ചോദ്യം ഇതാണ്: പ്രതികളെ തൂക്കിക്കൊന്നാലും ഇരകള്‍ക്ക് നീതി കിട്ടുമോ? ഇതു കോടതിയെയോ ജഡ്ജിയെയോ കുറ്റം പറയാനല്ല. കോടതികള്‍ക്ക് രാജ്യത്തെ നിയമം അനുസരിച്ചേ വിധിക്കാന്‍ കഴിയൂ. നിയമമനുസരിച്ച്

  • അഴീക്കോട് മാര്‍ത്തോമ്മ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടക്കുന്ന ഹാര്‍മണി ഫെസ്റ്റിവലിന് തിരശീല ഉയര്‍ന്നു

    അഴീക്കോട് മാര്‍ത്തോമ്മ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടക്കുന്ന ഹാര്‍മണി ഫെസ്റ്റിവലിന് തിരശീല ഉയര്‍ന്നു0

    കൊടുങ്ങല്ലൂര്‍: അഴീക്കോട് മാര്‍ത്തോമ്മ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടക്കുന്ന മതസൗഹാര്‍ദ സംഗീത-നൃത്ത കലാമേളയായ ഹാര്‍മണി ഫെസ്റ്റിവലിന് തിരശീല ഉയര്‍ന്നു. ഫെസ്റ്റിവലിനു തുടക്കം കുറിച്ചുകൊണ്ടുള്ള ‘മുസിരിസ്’ സെമിനാര്‍ ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുസിരിസിന്റെ മണ്ണില്‍ അരങ്ങേറുന്ന ഹാര്‍മണി ഫെസ്റ്റിവല്‍ മതസൗഹാര്‍ദത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമാണെന്ന് അദ്ദേഹം പറഞ്ഞു. കെസിഎച്ച്ആര്‍ മുന്‍ ചെയര്‍മാന്‍ ഡോ. പി.ജെ. ചെറിയാന്‍, മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട് മാനേജര്‍ ഡോ. മിഥുന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ചര്‍ച്ച് ഹിസ്റ്ററി അസോസിയേഷന്‍ പ്രസിഡന്റ് ഷെവ. പ്രഫ. ജോര്‍ജ്

  • കാല്‍നൂറ്റാണ്ടിന്റെ സ്മരണകളില്‍ ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമാ

    കാല്‍നൂറ്റാണ്ടിന്റെ സ്മരണകളില്‍ ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമാ0

    ജയ്‌സ് കോഴിമണ്ണില്‍ 1993 ഒക്‌ടോബര്‍ രണ്ടിന് തിരുവല്ല എസ്‌സി സെമിനാരി അങ്കണത്തില്‍ ഡോ. ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തിമോത്തിയോസ്, ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എന്നീ എപ്പിസ്‌കോപ്പമാരുടെ സ്ഥാനാഭിഷേക ശുശ്രൂഷയില്‍ ഒരു സംഭവം ഉണ്ടായി. അലക്‌സാണ്ടര്‍ മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെതന്നെ എപ്പിസ്‌കോപ്പല്‍ സ്ഥാനാഭിഷേകം ആരംഭിച്ചു. അഭിഷേക ശുശ്രൂഷ കഴിഞ്ഞപ്പോള്‍ ശക്തമായ മഴ. പൊതുസമ്മേളനം തുടങ്ങാറായപ്പോള്‍ പന്തലിലെ ഇരിപ്പിടങ്ങളിലെല്ലാം മഴവെള്ളം. ആരും കസേരയിലിരിക്കാന്‍ തയാറാകുകയില്ലെന്ന് മനസിലാക്കിയ സമ്മേളനത്തിന്റെ അധ്യക്ഷന്‍ കൂടിയായ അലക്‌സാണ്ടര്‍ മെത്രാപ്പോലീത്ത ഇങ്ങനെ

  • സീറോമലബാര്‍ വിശ്വാസ പരിശീലന കമ്മീഷന്‍ തയാറാക്കിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

    സീറോമലബാര്‍ വിശ്വാസ പരിശീലന കമ്മീഷന്‍ തയാറാക്കിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു0

    കാക്കനാട്: വിശ്വാസപരിശീലന കമ്മീഷന്‍ ഓഫീസ് തയാറാക്കിയ ‘നിഖ്യാ വിശ്വാസപ്രമാണം ഒരു സമഗ്രപഠനം’ എന്ന മലയാളം പുസ്തകവും Queries in Pathways of Faith എന്ന ഇംഗ്ലീഷ് പുസ്തകവും പ്രകാശനം ചെയ്തു. സഭാആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സിനഡുപിതാക്കന്മാരുടെ സാന്നിധ്യത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലാണ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തത്. കല്യാണ്‍ രൂപതാധ്യക്ഷന്‍ മാര്‍ തോമസ് ഇലവനാല്‍, ബല്‍ത്തങ്ങാടി രൂപതാധ്യക്ഷന്‍ മാര്‍ ലോറന്‍സ് മുക്കുഴി എന്നിവര്‍ ആദ്യ കോപ്പികള്‍ ഏറ്റുവാങ്ങി. 2024 ജൂലൈ 16 മുതല്‍

  • സീറോമലബാര്‍ മിഷന്‍ ക്വസ്റ്റ് 2024 വിജയികളെ പ്രഖ്യാപിച്ചു

    സീറോമലബാര്‍ മിഷന്‍ ക്വസ്റ്റ് 2024 വിജയികളെ പ്രഖ്യാപിച്ചു0

    കാക്കനാട്: സീറോമലബാര്‍ മിഷന്‍ ക്വസ്റ്റ് 2024 ആഗോളതലത്തിലുള്ള വിജയികളെ സഭാസിനഡിനിടെ പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍ ഇടുക്കി രൂപതയിലെ ഇസബെല്ല ബിനു കൂടത്തില്‍ ഒന്നാം സ്ഥാനവും കോതമംഗലം രൂപതയിലെ അഗസ ബെന്നി രണ്ടാം സ്ഥാനവും എറണാകുളം-അങ്കമാലി അതിരൂപതയിലെ ജെയിസ് ജോസഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുതിര്‍ന്നവരുടെ വിഭാഗത്തില്‍ കല്യാണ്‍ രൂപതയില്‍നിന്നുള്ള റോസിലി രാജന്‍ ഒന്നാം സ്ഥാനവും കാഞ്ഞിരപ്പള്ളി രൂപതയില്‍നിന്നുള്ള ടെസി മാത്യു മുതുപ്ലാക്കല്‍ രണ്ടാം സ്ഥാനവും മാണ്ഡ്യ രൂപതയില്‍നിന്നുള്ള ബീന ജോണ്‍ കളരിക്കല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടുതല്‍

  • കെആര്‍എല്‍സിസി ജനറല്‍ ജനുവരി 11, 12 തീയതികളില്‍

    കെആര്‍എല്‍സിസി ജനറല്‍ ജനുവരി 11, 12 തീയതികളില്‍0

    നെയ്യാറ്റിന്‍കര: കെആര്‍എല്‍സിസി (കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍) 44-ാം ജനറല്‍ അസംബ്ലി  ജനുവരി 11,12 തീയതികളില്‍ നെയ്യാറ്റിന്‍കരയില്‍ നടക്കും.  നാളെ രാവിലെ പത്തിന് ഡോ. ശശി തരൂര്‍ എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും.  സമ്മേളനത്തില്‍ കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിക്കും. ‘ജൂബിലിയുടെ ചൈതന്യത്തില്‍ കേരള ലത്തീന്‍ സഭയുടെ നവീകരണവും മുന്നേറ്റവും’ എന്ന വിഷയത്തില്‍ ഷെവ. സിറില്‍ ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍, കെആര്‍എല്‍സിസി വൈസ്

  • കിഫ സ്ഥാപക അംഗം അഡ്വ. അലക്‌സ് എം. സ്‌കറിയയുടെ നിര്യാണത്തില്‍ സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ അനുശോചിച്ചു

    കിഫ സ്ഥാപക അംഗം അഡ്വ. അലക്‌സ് എം. സ്‌കറിയയുടെ നിര്യാണത്തില്‍ സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ അനുശോചിച്ചു0

    കൊച്ചി: കിഫ (കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍) സ്ഥാപക അംഗവും കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമായിരുന്ന അഡ്വ. അലക്‌സ് എം. സ്‌കറിയയുടെ ആകസ്മിക നിര്യാണത്തില്‍ സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ അനുശോചിച്ചു. ഹൃദയാഘാത്തെ തുടര്‍ന്ന് ജനുവരി എട്ട് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. പരിസ്ഥിതി, വനം-വന്യജീവി സംരക്ഷണ നിയമങ്ങളുമായി ബന്ധപ്പെട്ട് മലയോര ജനത അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന അനീതികള്‍ക്കെതിരെ പോരാട്ടങ്ങള്‍ക്ക് ആശയതലത്തിലും പ്രായോഗികതലത്തിലും അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ കാലത്തിനൊത്തു വരുത്തേണ്ട നവീകരണങ്ങള്‍ സംബന്ധിച്ചും വെല്ലുവിളികളെ

  • വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്

    വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്0

    പാലാ: വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത സമിതി ആവശ്യപ്പെട്ടു. മനുഷ്യരേക്കാള്‍ മൃഗങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഭരണകൂടം നിലപാട് മാറ്റിയില്ലെങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോപം നേരിടേണ്ടിവരും. ദിനംപ്രതി വന്യജീവി ആക്രമണത്തില്‍ ആളുകള്‍ മരിക്കുന്നത് അത്യന്തം ഖേദകരമാണ്. കൊല്ലപ്പെടുന്നവര്‍ സാധാരണക്കാരായതുകൊണ്ടാണോ അധികാരികള്‍ക്ക് നിസംഗതയെന്ന് യോഗം സംശയം പ്രകടിപ്പിച്ചു. വന്യജീവി ആക്രമണം തടയുന്നതിന് ഫലപ്രദമായി നടപടികള്‍ സ്വീകരിക്കണമെന്നും മനുഷ്യരെയും കൃഷിയെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും  കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതിയുടെ നേതൃത്വത്തില്‍ മുണ്ടാങ്കല്‍

Latest Posts

Don’t want to skip an update or a post?