മഹത്വം തിരിച്ചറിയുന്നവര് പരസ്പരം ആദരിക്കും: മാര് തോമസ് തറയില്
- Featured, Kerala, LATEST NEWS
- November 27, 2024
കാക്കനാട്: പാലാ രൂപതയിലെ പൂഞ്ഞാര് സെന്റ് മേരീസ് ഫൊറോന പള്ളിക്കും വൈദികനും എതിരെ ഉണ്ടായ അതിക്രമം അപലപനീയമാണന്നും സര്ക്കാര് ശക്തമായ നിയമനടപടികള് സ്വീകരിക്കണമെന്നും സീറോമലബാര് പബ്ലിക് അഫയേഴ്സ് കമ്മീഷന്. പള്ളിയില് ഫെബ്രുവരി 23 വെള്ളിയാഴ്ച, വി. കുര്ബാനയുടെ ആരാധന നടക്കുന്ന സമയത്ത് പുറത്തു നിന്നെത്തിയ അന്പതിലധികം വരുന്ന ചെറുപ്പക്കാരുടെ സംഘം എട്ടിലധികം കാറുകളിലും കുറച്ച് ബൈക്കുകളിലുമായി പള്ളിയുടെ കുരിശിന്തൊട്ടിയില് അതിക്രമിച്ചു കയറി ബഹളം വയ്ക്കുകയും ആരാധന തടസപ്പെടുത്തുന്ന രീതിയില് വാഹനങ്ങള് ഇരപ്പിക്കുകയും ചെയ്തത് ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധാനാവകാശങ്ങളുടെയും
കാക്കനാട്: പീഡാനുഭവവാര അവധിദിനങ്ങള് സംരക്ഷിക്ക ണമെന്ന് ആവശ്യപ്പെട്ട് സീറോമലബാര് പബ്ലിക് അഫയേഴ്സ് കമ്മീഷന് ചെയര്മാന് ആര്ച്ചുബിഷപ് മാര് ആന്ഡ്രൂസ് താഴത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തുനല്കി. ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള പീഡാനുഭവവാരം മാര്ച്ച് 24 മുതല് 31 വരെ ആചരിക്കുകയാണ്. ഓശാന ഞായര് (24/03/2024), പെസഹാ വ്യാഴം (28/03/2024), ദുഃഖവെള്ളി (29/03/2024), ഈസ്റ്റര് (31/03/2024) ദിവസങ്ങളാണ് ഏറ്റവും പ്രധാനമായി ആചരിക്കുന്നത്. ആ ദിവസങ്ങളില് ക്രൈസ്തവര് പള്ളികളിലും മറ്റു തീര്ത്ഥാടനകേന്ദ്രങ്ങളിലും പ്രത്യേക ആരാധനാകര്മ്മങ്ങളില് പങ്കെടുക്കുകയും കുടുംബാംഗങ്ങളോടൊപ്പം
പാലാ: പൂഞ്ഞാര് സെന്റ് മേരീസ് അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ ആക്രമിച്ച സംഭവത്തെ പിതൃവേദി പാലാ രൂപത സമിതി അപലപിച്ചു. ലഹരിമരുന്ന് മാഫിയ യില്പെട്ട ചില യുവാക്കള് ലഹരി ഉപയോഗിച്ച് പള്ളിമുറ്റത്ത് ബൈക്ക് റൈസിംഗ് നടത്തിയത് വിലക്കിയതിനെ തുടര്ന്ന് വൈദികനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ വൈദികന് പരിക്കുകളോടെ ആശുപത്രിയില് ചികിത്സയിലാണ്. കോട്ടയം ജില്ലയിലും പൂഞ്ഞാറിലും പരിസര പ്രദേശങ്ങളിലും വര്ധിച്ചുവരുന്ന ലഹരിമരുന്ന് ഉപഭോഗത്തിലേക്കാണ് ഇത്തരം സംഭവങ്ങള് വിരല്ചൂണ്ടുന്നത്. ഇതിന് പിന്നില് പ്രവര്ത്തിക്കുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശക്തമായ നിയമനടപടികള്
കോട്ടയം: പൂഞ്ഞാര് സെന്റ് മേരീസ് ദൈവാലയ സഹവികാരി ഫാ. ജോസഫ് ആറ്റുചാലിനെ പള്ളി കോമ്പൗണ്ടില് കയറി ആക്രമിച്ചവരെ കണ്ടെത്തി അടിയന്തര നടപടിയുണ്ടാകണമെന്ന് കാത്തലിക് ബിഷപ്സ് കോണ്ഫ്രന്സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്സില് സെക്രട്ടറി ഷെവലിയര് അഡ്വ. വി.സി സെബാസ്റ്റ്യന് സംസ്ഥാന സര്ക്കാരിനോട് ആവശ്യപ്പെട്ടു. പള്ളിയിലെ ആരാധനയ്ക്കു തടസം സൃഷ്ടിക്കുന്ന രീതിയില് ബൈക്കഭ്യാസം പള്ളിയുടെ കോമ്പൗണ്ടില് അരങ്ങേറിയത് ആസൂത്രിതമെന്ന് സംശയിക്കുന്നു. മുന്പും ഇത്തരം ശ്രമങ്ങള് ഉണ്ടായി എന്നതിന്റെ വിവരങ്ങള് പുറത്തുവന്നിട്ടുണ്ട്. പ്രതികള്ക്കെതിരെ വധശ്രമം ഉള്പ്പെടെയുള്ള വകുപ്പുകള് ഉള്പെടുത്തി
പൂഞ്ഞാര്: ദൈവാലയ മുറ്റത്ത് വൈദികനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന് ശ്രമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൂഞ്ഞാര് സെന്റ് മേരീസ് ഫൊറോനാ സഹവികാരി ഫാ. ജോസഫ് ആറ്റുച്ചാലിനാണ് പരിക്കേറ്റത്. പരിക്കേറ്റ വൈദികനെ ചേര്പ്പുങ്കലിലെ സ്വകാര്യ ആശുപതിയില് പ്രവേശിപ്പിച്ചു. ഇന്നലെ (ഫെബ്രുവരി 23) ഉച്ചയ്ക്ക് 12:30ന് ദൈവാലയത്തില് ആരാധന നടന്നുകൊണ്ടിരിക്കേ കുരിശടിയിലും മൈതാനത്തും എട്ട് കാറുകളിലും അഞ്ച് ബൈക്കുകളിലും എത്തിയ യുവാക്കള് പള്ളിമുറ്റത്തുകൂടി അമിതവേഗതയില് അഭ്യാസ പ്രകടനം നടത്തുന്നത് കണ്ട വൈദികന് ഇവരോട് പുറത്തുപോകുവാന് ആവശ്യപ്പെട്ടു. ദൈവാലയത്തില് ആരാധന നടക്കുന്നുണ്ടെന്നും അവരോടു പറഞ്ഞു.
കൊച്ചി: കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് ജനങ്ങള്ക്കെതിരെ യുദ്ധം ചെയ്യുന്നതവസാനിപ്പിക്കണമെന്ന് രാഷ്ട്രീയ കിസാന് മഹാസംഘ്. ഡല്ഹിയില് കേന്ദ്ര സര്ക്കാരിനെതിരെ പ്രക്ഷോഭ ത്തിലേര്പ്പെട്ടിരിക്കുന്ന കര്ഷകര്ക്കെതിരെ പോലീസ് നടത്തിയ വെടിവയ്പ്പില് കര്ഷകന് മരണപ്പെട്ടു. കേരളത്തില് വന്യ ജീവികള് മലയോര ജനതയെ കൊല്ലുന്നു. കേന്ദ്ര സംസ്ഥാന സര്ക്കാരുകള് മണ്ണിന്റെ മക്കളുടെ ജീവനെടുക്കുന്നതില് ഒരേ തൂവല്പക്ഷികളായി മാറിയിരിക്കുന്ന ഭരണഭീകരത ആശങ്കപ്പെടുത്തുന്നതാണ്. വനംവിട്ട് നാട്ടിലിറങ്ങുന്ന മൃഗങ്ങളെ വെടിവെയ്ക്കാന് നിയമമുണ്ടായിട്ടും സംസ്ഥാന സര്ക്കാര് ഒളിച്ചോട്ടം നടത്തുന്നു. ജനാധിപത്യരാജ്യത്ത് നിയമങ്ങളില് ഭേദഗതി വരുത്തേണ്ടത് നിയമസഭയിലും പാര്ലമെന്റിലും ജനപ്രതിനിധികളാണ്. രാഷ്ട്രീയ കിസാന്
കല്പ്പറ്റ: ഒരു നൂറ്റാണ്ടായി മലയോര കര്ഷകര്ക്കൊപ്പം ളോഹയിട്ടവരുണ്ട്. അതിനിയും തുടരുമെന്നും വായടപ്പിക്കാന് നോക്കേണ്ടതില്ലെന്നും തലശേരി അതിരൂപതാധ്യക്ഷന് മാര് ജോസഫ് പാംപ്ലാനി. വന്യമൃഗ ആക്രമണങ്ങള്ക്കെതിരെ കത്തോലിക്കാ കോണ്ഗ്രസ് മാനന്തവാടി രൂപതാ സമിതിയുടെ നേതൃത്വത്തില് സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1972-ലെ വന നിയമം കര്ഷകര്ക്ക് മരണ വാറന്റായി മാറി. കാലാനുസ്തമായി നിയമം മാറ്റാന് തയാറായില്ലെങ്കില് ആ നിയമത്തിന് പുല്ലു വില കല്പിക്കും. നൂറു കണക്കിന് ആളുകള് വന്യമൃഗ ആക്രമണത്തില് കൊല്ലപ്പെട്ടിട്ടും എന്തുകൊണ്ടാണ് സര്ക്കാര് ഇടപെടാതിരുന്നതെന്ന് അദ്ദേഹം
കോട്ടയം: 5, 6, 7 ക്ലാസുകളില് പഠിക്കുന്ന കുട്ടികളുടെ സമഗ്ര ഉന്നമനം മുന്നിര്ത്തി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല് സര്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് പ്രവര്ത്തിച്ചു വരുന്ന സ്മാര്ട്ട് ഗ്രൂപ്പിലെ കുട്ടികളുടെ സംഗമം നടത്തി. തെള്ളകം ചൈതന്യ പാസ്റ്ററല് സെന്ററില് നടന്ന സംഗമത്തിന്റെ ഉദ്ഘാടനം കേരള സോഷ്യല് സര്വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. ജേക്കബ് മാവുങ്കല് നിര്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം ചടങ്ങില് അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്
Don’t want to skip an update or a post?