Follow Us On

12

November

2025

Wednesday

  • കേരള സഭ 2025 ഹരിതശീല വര്‍ഷമായി ആചരിക്കും: കെസിബിസി

    കേരള സഭ 2025 ഹരിതശീല വര്‍ഷമായി ആചരിക്കും: കെസിബിസി0

    കൊച്ചി: കേരള സഭ 2025 ഹരിതശീല വര്‍ഷമായി ആചരിക്കുമെന്ന് കെസിബിസി. നമ്മുടെ പൊതുഭവനമായ ഭൂമിയെ പരിരക്ഷിക്കുകയെന്ന ആഹ്വാനത്തോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 2015 ലെ ചാക്രിക ലേഖനമായ ‘ലൗതാത്തോ സി’ 10-ാം വാര്‍ഷികാഘോഷത്തിന്റെയും ആഗോളസഭയുടെ മഹാ ജൂബിലിയോടനുബന്ധിച്ചുള്ള സഭാനവീകരണത്തിന്റെയും  ഭാഗമായാണ് വര്‍ഷാചരണം നടത്തുന്നത്. കേരളസഭ സംസ്ഥാന തലത്തിലും രൂപത,  ഇടവക തലങ്ങളിലും സഭാസ്ഥാപനങ്ങളിലും  കുടുംബങ്ങളിലും  ഹരിതശീല പ്രയത്‌നങ്ങള്‍  ശക്തിപ്പെടുത്തണമെന്ന് ഇന്നലെ സമാപിച്ച കെസിബിസി സമ്മേളനം ആഹ്വാനം ചെയ്തു. ഹരിതശീല വര്‍ഷാചരണത്തിന്റെ ലക്ഷ്യങ്ങള്‍ 1.  2025 ജനുവരി മുതല്‍ 2026

  • കെഎല്‍സിഎ സ്ഥാപക പ്രസിഡന്റ് ഷെവ.  കെ.ജെ ബെര്‍ളി അനുസ്മരണവും സെമിനാറും 11ന്

    കെഎല്‍സിഎ സ്ഥാപക പ്രസിഡന്റ് ഷെവ. കെ.ജെ ബെര്‍ളി അനുസ്മരണവും സെമിനാറും 11ന്0

    കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ) സ്ഥാപക പ്രസിഡന്റ് ഷെവ. കെ.ജെ ബെര്‍ളി അനുസ്മരണവും പശ്ചിമ കൊച്ചി വികസന വിഷയങ്ങള്‍ സംബന്ധിച്ച വികസന സെമിനാറും സെമിനാറും ഓഗസ്റ്റ് 11ന് ഫോര്‍ട്ട് കൊച്ചി വെളി ജൂബിലി ഹാളില്‍ നടക്കും. കെഎല്‍സിഎ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍, കൊച്ചി രൂപതയുടെ ആതിഥേയത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 11 ന് നടക്കുന്ന സമ്മേളനം കൊച്ചി എംഎല്‍എ കെ.ജെ മാക്‌സി ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി

  • സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി 22 മുതല്‍ 25 വരെ

    സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി 22 മുതല്‍ 25 വരെ0

    കാക്കനാട്: സീറോ മലബാര്‍ സഭയുടെ അഞ്ചാമത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി ഓഗസ്റ്റ് 22 മുതല്‍ 25 വരെ പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍  നടക്കും. സീറോമലബാര്‍ സഭ 1992ല്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനുശേഷം നടക്കുന്ന അഞ്ചാമത്തെ അസംബ്ലിയാണിത്. പാലാ രൂപതയാണ് ഇത്തവണത്തെ അസംബ്ലിയുടെ ആതിഥേയര്‍. പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളേജ് കാമ്പസുമാണ് വേദി. ഓഗസ്റ്റ് 22 വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ചു 25 ഞായറാഴ്ച ഉച്ചയോടെ സമാപിക്കുന്ന രീതിയിലാണ് അസംബ്ലി

  • ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന ദൈവാലയത്തിന്റെ ബസിലിക്ക പദവി പ്രഖ്യാപനം ഓഗസ്റ്റ് 14-ന്

    ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന ദൈവാലയത്തിന്റെ ബസിലിക്ക പദവി പ്രഖ്യാപനം ഓഗസ്റ്റ് 14-ന്0

    കണ്ണൂര്‍: തലശേരി അതിരൂപതയിലെ ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന ദൈവാലയത്തിന് ബസിലിക്ക പദവി പ്രഖ്യാപനം ഓഗസ്റ്റ് 14-ന് നടക്കും. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന പൊന്തിഫിക്കല്‍ വിശുദ്ധ കുര്‍ബാനയിലാണ് ദൈവാലയത്തെ ബസിലിക്കയായി ഉയര്‍ത്തുന്നത്. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മുഖ്യസഹകാര്‍മികനാകും. എമരിറ്റസ് ആര്‍ച്ചുബിഷപ്പും അതിരൂപതയുടെ പ്രഥമ ആര്‍ച്ചുബിഷപ്പുമായ മാര്‍ ജോര്‍ജ് വലിയമറ്റം, ആര്‍ച്ചുബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപുമാരായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ഡോ. അലക്‌സ് വടക്കുംതല, ഡോ.

  • പാലാ രൂപതാ മാതൃവേദിക്ക് എക്‌സലെന്റ് അവാര്‍ഡ്

    പാലാ രൂപതാ മാതൃവേദിക്ക് എക്‌സലെന്റ് അവാര്‍ഡ്0

    പാലാ: പാലാ രൂപതാ മാതൃവേദിക്ക് സീറോ മലബാര്‍ മാതൃവേദിയുടെ ആദരവ്. 2023 പ്രവര്‍ത്തനവര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങളാണ് പാലാ രൂപതാ മാതൃവേദിയെ എക്‌സലെന്റ് അവാര്‍ഡിന് അര്‍ഹയാക്കിയത്. 171 ഇടവകകളിലും സജീവമായി പ്രവര്‍ത്തിക്കുന്ന മാതൃവേദി കഴിഞ്ഞ വര്‍ഷം രൂപതാതലത്തില്‍ നടപ്പിലാക്കിയ അല്‍ഫോന്‍സാ തീര്‍ത്ഥാടനം, ബൈബിള്‍ രചന, കുഞ്ഞച്ചന്‍ തീര്‍ത്ഥാടനം, കുടുംബസംഗമം, ബൈബിള്‍ പഠനകളരി, വിവിധ കലാമത്സരങ്ങള്‍ എന്നിവ പ്രവര്‍ത്തനമികവായി വിലയിരുത്തപ്പെട്ടു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങ് സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം

  • അമല മെഡിക്കല്‍ കോളജില്‍ ലോക മുലയൂട്ടല്‍ വാരാചരണം

    അമല മെഡിക്കല്‍ കോളജില്‍ ലോക മുലയൂട്ടല്‍ വാരാചരണം0

    തൃശൂര്‍: അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ലോക മുലയൂട്ടല്‍ വാരാചരണം തൃശൂര്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. ടി.കെ ജയന്തി ഉദ്ഘാടനം ചെയ്തു. അമല ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, ഡോ. എ.കെ ഇട്ടൂപ്പ്, ഡോ. രാംരാജ്, ഡോ. പാര്‍വ്വതി മോഹന്‍, ഡോ. രാജി രഘുനാഥ്, ഡോ. എം.വി ശ്രുതി, ഡോ. ശരണ്യ ശശികുമാര്‍, ഡോ. ഹൃദ്യ, ലഫ്റ്റനന്റ് കേണല്‍ ഡോ. ബി. വിപിന്‍ എന്നിവര്‍ പ്രസംഗിച്ചു.

  • ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫ് 10ന് തൃശൂരില്‍

    ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫ് 10ന് തൃശൂരില്‍0

    തൃശൂര്‍: കേരളത്തില്‍ ആദ്യമായി നടക്കുന്ന ഇന്ത്യാസ് പ്രോ-ലൈഫ് മാര്‍ച്ച് ഓഗസ്റ്റ് 10ന് തൃശൂരില്‍ നടക്കും. കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (സിബിസിഐ) നേതൃത്വത്തിലാണ് മാര്‍ച്ചും മഹാസമ്മേളനവും  നടക്കുന്നത്. കേരളത്തിനുപുറത്തുനിന്നുള്ള രൂപതകളിലെ 500 പ്രതിനിധികളും കേരളത്തില്‍നിന്നുള്ള 1000 പ്രതിനിധികളും 10 ന് രാവിലെ നടക്കുന്ന സെമിനാറില്‍ സംബന്ധിക്കും. ജീവനിഷേധത്തിന്റെ കാണാപ്പുറങ്ങളും കാലഘട്ടം ഉയര്‍ത്തുന്ന ഭയനാകമായ വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ഡോ. എബ്രാഹം ജേക്കബ് സെമിനാര്‍ നയിക്കും. 11. 15ന് വിവിധ ഭാഷകളിലുള്ള പ്രാര്‍ത്ഥനകളോടെ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന്

  • ദുരിത ബാധിതര്‍ക്ക് സഹായവുമായി കാത്തോലിക്ക കോണ്‍ഗ്രസ്

    ദുരിത ബാധിതര്‍ക്ക് സഹായവുമായി കാത്തോലിക്ക കോണ്‍ഗ്രസ്0

    കല്പറ്റ: സമാനതകള്‍ ഇല്ലാത്ത ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ നിവാസികള്‍ക്കൊപ്പം നഷ്ട്ടപ്പെട്ടുപോയ ഭവനങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളുമായി കാത്തോലിക്ക കോണ്‍ഗ്രസ്. സമയ ബന്ധിതമായി ഈ കാര്യങ്ങള്‍ നടപ്പിലാക്കുന്നത് ആലോചിക്കുവാനായി അന്‍പതോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാത്തോലിക്ക കോണ്‍ഗ്രസിന്റെ ഗ്ലോബല്‍ സമിതി ഉടന്‍ ചേരുമെന്ന് ഗ്ലോബല്‍ സമിതി പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ ഡോ. കെ.പി സാജു കൊല്ലപ്പിള്ളില്‍, ബെന്നി ആന്റണി, രാജേഷ് ജോണ്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, മാനന്തവാടി

Latest Posts

Don’t want to skip an update or a post?