Follow Us On

12

November

2025

Wednesday

  • അമല ആയുര്‍വേദ ആശുപത്രിക്ക് സിജിഎച്ച്എസ് അംഗീകാരം

    അമല ആയുര്‍വേദ ആശുപത്രിക്ക് സിജിഎച്ച്എസ് അംഗീകാരം0

    തൃശൂര്‍: അമല ആയുര്‍വേദ ആശുപത്രിക്ക് സിജിഎച്ച്എസ് അംഗീകാരം ലഭിച്ചു. സെന്‍ട്രല്‍ ഗവണ്‍മെന്റ് സ്‌കീം എംബാനല്‍മെന്റിലൂടെ സിജിഎച്ച്എസ് കാര്‍ഡുള്ള കേന്ദ്രഗവണ്‍മെന്റ് ജീവനക്കാര്‍ക്കും അര്‍ഹരായ ആശ്രിതര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അമല ആയുര്‍വ്വേദാശുപത്രിയുടെ സേവനം ഇനി മുതല്‍ ലഭിക്കും.

  • മദ്യനയത്തില്‍ മാറ്റംവരുത്തുന്നത് മദ്യ മുതലാളിമാരെ സഹായിക്കാന്‍

    മദ്യനയത്തില്‍ മാറ്റംവരുത്തുന്നത് മദ്യ മുതലാളിമാരെ സഹായിക്കാന്‍0

    അങ്കമാലി: ഡ്രൈ ഡേ പിന്‍വലിക്കുന്നതടക്കം മദ്യനയത്തില്‍ മാറ്റംവരുത്തുന്നത് മദ്യ മുതലാളിമാരെ സഹായിക്കാനാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍. മദ്യ രഹിത കേരളം, നവകേരളം എന്ന മുദ്രവാക്യമുയര്‍ത്തി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ മദ്യാസക്ത കേരളമാണ് ഇപ്പോള്‍ സൃഷ്ടിക്കുന്നത്. മനുഷ്യന്റെ ബലഹീനതയെ പരമാവധി ചൂഷണം ചെയ്ത് ഖജനാവ് നിറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. ജനങ്ങളുടെ ദുരിതങ്ങള്‍ കണ്ട് ജനപക്ഷത്ത് നിന്നുള്ള മദ്യനയമാണ് സര്‍ക്കാര്‍ അവലംബിക്കേണ്ടതെന്ന് അഡ്വ. ചാര്‍ളി പോള്‍ പറഞ്ഞു. കേരള മദ്യവിരുദ്ധ

  • ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെഎല്‍സിഎ നേതൃസമ്മേളനം സംഘടിപ്പിക്കും

    ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെഎല്‍സിഎ നേതൃസമ്മേളനം സംഘടിപ്പിക്കും0

    കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്നും ശുപാര്‍ശകള്‍ ഗുണഭോക്താക്കളുമായി ചര്‍ച്ചചെയ്ത് പൂര്‍ണ്ണമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ 15ന് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ) തിരുവനന്തപുരത്ത് സമ്പൂര്‍ണ്ണ നേതൃ സമ്മേളനം നടത്തും. കെഎല്‍സിഎ യുടെ സ്ഥാപക പ്രസിഡന്റ് ഷെവ. കെ. ജെ ബെര്‍ളിയുടെ അനുസ്മരണ യോഗത്തിലാണ് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍, കൊച്ചി രൂപതയുമായി

  • മുല്ലപ്പെരിയാര്‍; ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കില്‍ സമരമുഖത്തു സജീവമാകണം: മാര്‍ നെല്ലിക്കുന്നേല്‍

    മുല്ലപ്പെരിയാര്‍; ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കില്‍ സമരമുഖത്തു സജീവമാകണം: മാര്‍ നെല്ലിക്കുന്നേല്‍0

    ഇടുക്കി: കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് ശാശ്വതമായ പരിഹാരമുണ്ടാക്കാന്‍ വൈകിയാല്‍ മലയോര ജനത സമരമുഖത്ത് സജീവമാകണമെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി രൂപതാ കത്തോലിക്കാ കോണ്‍ഗ്രസിന്റെ 21-ാം വാര്‍ഷിക സമ്മേളനം വാഴത്തോപ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ സംബന്ധിച്ചുള്ള യഥാര്‍ത്ഥ വസ്തുതകള്‍ നീതിപീഠങ്ങളെയും ബോധ്യപ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കാനുള്ള ബാധ്യത ഭരണകൂടങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

  • മാര്‍ച്ച് ഫോര്‍ ലൈഫ് മാതൃകയായി; മാര്‍ച്ചു നടത്താന്‍ ജൈനമത വിശ്വാസികളും

    മാര്‍ച്ച് ഫോര്‍ ലൈഫ് മാതൃകയായി; മാര്‍ച്ചു നടത്താന്‍ ജൈനമത വിശ്വാസികളും0

    തൃശൂര്‍:  തൃശൂരില്‍  നടന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുക്കാന്‍ ജൈന മതത്തില്‍പ്പെട്ട മൂന്നുപേര്‍ എത്തി. മാര്‍ച്ച് ഫോര്‍ ലൈഫിനെ കുറിച്ച് കേട്ടറിഞ്ഞ് മുംബൈയില്‍ നിന്നാണ് അവര്‍ എത്തിയത്. തൃശൂര്‍ സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവിനിന്ന് മാര്‍ച്ചിനെ കുറിച്ചുള്ള കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വരും വര്‍ഷങ്ങളില്‍ ജൈനമതത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് ഫോര്‍ ലൈഫ് നടത്തുവാന്‍ സാധിക്കുമെന്ന് പറഞ്ഞാണ് അവര്‍ തൃശൂരില്‍ നിന്നും മടങ്ങിയത്.

  • ജീവനെ ഹനിക്കുന്നതെല്ലാം കൊലപാതകം: മാര്‍ താഴത്ത്

    ജീവനെ ഹനിക്കുന്നതെല്ലാം കൊലപാതകം: മാര്‍ താഴത്ത്0

    തൃശൂര്‍: ജീവനെ ഹനിക്കുന്ന വിവിധതരം ക്രൂരകൃത്യങ്ങള്‍ പെരുകി വരികയാണെന്നും ഇതെല്ലാംതന്നെ കൊലപാതകമാണെന്നും സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ചുബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മാര്‍ച്ച് ഫോര്‍ ലൈഫ് പൊതുസമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പോണ്ടിച്ചേരി ആര്‍ച്ചുബിഷപ്പും കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ ഇന്ത്യയുടെ എപ്പിസ്‌കോപ്പല്‍ അഡൈ്വസറുമായ ഡോ. ഫ്രാന്‍സിസ് കലിസ്റ്റ് അധ്യക്ഷത വഹിച്ചു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി, വൈസ് പ്രസിഡന്റ് ഡോ. യൂഹന്നാന്‍

  • സാസ്‌കാരിക തലസ്ഥാനത്തു നടന്ന  മാര്‍ച്ച് ഫോര്‍ ലൈഫ് റാലി ചരിത്രമായി

    സാസ്‌കാരിക തലസ്ഥാനത്തു നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലി ചരിത്രമായി0

    തൃശൂര്‍: ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുതെന്ന സന്ദേശമുയര്‍ത്തി അന്തര്‍ദേശീയ തലത്തില്‍ ഓഗസ്റ്റ് പത്തിന് നടത്തുന്ന മാര്‍ച്ച് ഫോര്‍ ലൈഫിന്റെ ഇന്ത്യന്‍ പതിപ്പ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ ചരിത്രമായി. കേരളത്തില്‍ ആദ്യമായി നടന്ന ജീവസംരക്ഷണ റാലി സമ്മേളന വേദിയായ സെന്റ് തോമസ് കോളജിലെ പാലോ ക്കാരന്‍ സ്‌ക്വയറില്‍ നിന്നാരംഭിച്ച് തേക്കിന്‍കാട് മൈതാനിയെ വലംവച്ച് സെന്റ് തോമസ് കോളജ് അങ്കണത്തില്‍തന്നെ സമാപിച്ചു. ബാന്റ് വാദ്യത്തിനും അനൗണ്‍സ്‌മെന്റ് വാഹനത്തിനും പിറകിലായി ബാനര്‍. ശേഷം ആര്‍ച്ചുബിഷപ്പുമാര്‍, ബിഷപ്പുമാര്‍, അന്തര്‍ദേശീയ, ദേശീയ പ്രതിനിധികള്‍

  • അമല മെഡിക്കല്‍ കോളജില്‍ ലഹരിവിരുദ്ധ കാമ്പയിന്‍

    അമല മെഡിക്കല്‍ കോളജില്‍ ലഹരിവിരുദ്ധ കാമ്പയിന്‍0

    തൃശൂര്‍: അമല മെഡിക്കല്‍ കോളേജില്‍ വിമുക്തി മിഷനുമായി ചേര്‍ന്ന് ലഹരിവിരുദ്ധ കാമ്പയിന്‍ നടത്തി. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി.കെ.സതീഷ്, വിമുക്തി ജില്ല കോ-ഓര്‍ഡിനേറ്റര്‍ ഷഫീഖ് യൂസഫ്, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ്, ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. ആന്റണി മണ്ണുമ്മല്‍, ഡോ. റെന്നീസ് ഡേവിസ്, ഡോ. സിസ്റ്റ്ര് ജൂലിയ എന്നിവര്‍ പ്രസംഗിച്ചു.

Latest Posts

Don’t want to skip an update or a post?