Follow Us On

12

November

2025

Wednesday

  • വായനാദിനം മധുരമുള്ളതാക്കി ഈനാസച്ചന്‍; സ്വന്തം പുസ്തക ശേഖരം മാതൃവിദ്യാലയത്തിന് നല്‍കി

    വായനാദിനം മധുരമുള്ളതാക്കി ഈനാസച്ചന്‍; സ്വന്തം പുസ്തക ശേഖരം മാതൃവിദ്യാലയത്തിന് നല്‍കി0

    പാലാ: തന്റെ അമൂല്യമായ പുസ്തക ശേഖരം വായനാദിനത്തില്‍ മാതൃവിദ്യാലയമായ പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന് കൈമാറി പാലാ രൂപത മുന്‍ വികാരി ജനറാളും പാലാ സെന്റ് തോമസ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ ഫാ. ഈനാസ് ഒറ്റത്തെങ്ങുങ്കല്‍. വിദ്യാഭ്യാസ, സര്‍വീസ്, റിട്ടയര്‍മെന്റ് കാലഘട്ടങ്ങളില്‍ ഉപയോഗിച്ചിരുന്നതും മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി വിവിധ ശാഖകളിലുള്ളതുമായ പുസ്തക ശേഖരമാണ് വരും തലമുറകള്‍ക്കായി അദ്ദേഹം കൈമാറിയത്. ഹെഡ്മാസ്റ്റര്‍ അജി വി.ജെ, അധ്യാപകരായ റാണി മാനുവല്‍, ജിനു ജെ.വല്ലനാട്ട് എന്നിവര്‍ ചേര്‍ന്ന് സ്‌കൂളിന്

  • മദ്യാസക്തിയെ സര്‍ക്കാര്‍ ചൂഷണം ചെയ്യരുത്

    മദ്യാസക്തിയെ സര്‍ക്കാര്‍ ചൂഷണം ചെയ്യരുത്0

    കൊച്ചി: മദ്യപരുടെ മദ്യാസക്തിയെ വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ചൂഷണം ചെയ്യരുതെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്. കെസിബിസി മദ്യവിരുദ്ധ സമിതി നേതൃയോഗം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മദ്യാസക്തി മൂലം തകര്‍ന്ന കുടുംബങ്ങളുടെയും വ്യക്തികളുടെയും യഥാര്‍ഥ കണക്കുകള്‍ കൂടി പുറത്തുവിടണം. മദ്യനയ രൂപീകരണത്തില്‍ ജനവിരുദ്ധമായ നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിക്കരുതെന്ന് ബിഷപ് മാര്‍ തെയോഡോഷ്യസ് ആവശ്യപ്പെട്ടു. കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി

  • കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡുകള്‍ നല്‍കി

    കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡുകള്‍ നല്‍കി0

    കാഞ്ഞിരപ്പള്ളി: ഇന്‍ഫാം ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ്ദാന ചടങ്ങ് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ മക്കളെന്ന നിലയില്‍ വിദ്യാര്‍ഥികള്‍ ഈ നാടിനോടും മണ്ണിനോടും പ്രതിബദ്ധത ഉള്ളവരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ സംരംഭകരും തൊഴില്‍ ദാതാക്കളും ആകണമെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധികള്‍ക്കിടയിലും തിളക്കമാര്‍ന്ന വിജയം നേടിയ കുട്ടികള്‍ കാലഭേദമെന്യേ വിലമതിക്കപ്പെടുന്ന രത്‌നങ്ങളാണെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.

  • മുതലപ്പൊഴി: സര്‍ക്കാര്‍ അനാസ്ഥയ്‌ക്കെതിരെ ജൂണ്‍ 20ന് നിയമസഭ മാര്‍ച്ച്

    മുതലപ്പൊഴി: സര്‍ക്കാര്‍ അനാസ്ഥയ്‌ക്കെതിരെ ജൂണ്‍ 20ന് നിയമസഭ മാര്‍ച്ച്0

    കൊച്ചി: മുതലപ്പൊഴിയില്‍ അശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണം മൂലം എഴുപത്തിയാറില്‍പരം അപകട മരണങ്ങള്‍ നടന്നിട്ടും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചു കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ (കെഎല്‍സിഎ) നേതൃത്വത്തില്‍ ജൂണ്‍ ഇരുപതിന് നിയമസഭ മാര്‍ച്ച് നടത്തും. കഴിഞ്ഞ ജൂലൈ 30ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ച ഏഴു ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല. കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്നുള്ള കെഎല്‍സിഎ നേതാക്കള്‍ നിയമസഭ മാര്‍ച്ചില്‍ പങ്കെടുക്കും. അവരോടൊപ്പം തിരുവനന്തപുരം അതിരൂപതയില്‍ നിന്നുള്ള പ്രവര്‍ത്തകരും അണിനിരക്കും. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ.

  • കോതനല്ലൂര്‍ ഫൊറോന ദൈവാലയത്തില്‍ ഇരട്ടകളുടെ സംഗമം

    കോതനല്ലൂര്‍ ഫൊറോന ദൈവാലയത്തില്‍ ഇരട്ടകളുടെ സംഗമം0

    കോട്ടയം: കോതനല്ലൂര്‍ ഫൊറോന ദൈവാലയത്തില്‍ ഇടവക മധ്യസ്ഥരും ഇരട്ട പുണ്യവാന്മാരുമായ കന്തീശങ്ങളുടെ തിരുനാളിന്റെ ഭാഗമായി ജൂണ്‍ 19ന് ഇരട്ടകളുടെ സംഗമം നടക്കും. 19ന് രാവിലെ 9.45ന് ഒമ്പതു ജോടി ഇരട്ട വൈദികരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 11.15ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. 12.15ന് ഇരട്ടകളുടെ സമര്‍പ്പണ ശുശ്രൂഷ. ഒന്നിന് സ്‌നേഹവിരുന്ന്. ഫാ. ജോസഫ് പുത്തന്‍പുര വികാരിയായിരുന്നപ്പോള്‍ 2007ലാണ് കോതനല്ലൂര്‍ ദൈവാലയത്തില്‍ ഇരട്ടകളുടെ സംഗമം തുടങ്ങിയത്. 35 ഇരട്ടകളുമായി ആരംഭിച്ച സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ എണ്ണം ഓരോ

  • പിഎസ്‌സി റാങ്കുകള്‍ വാരിക്കൂട്ടുന്ന എഞ്ചിനീയര്‍

    പിഎസ്‌സി റാങ്കുകള്‍ വാരിക്കൂട്ടുന്ന എഞ്ചിനീയര്‍0

    കോഴിക്കോട്: മാത്യു ആന്റണി ഇപ്പോള്‍ ഒരുപിടി റാങ്കുകളുടെ ഉടമയാണ്. നാലു വര്‍ഷത്തെ പിഎസ്‌സി പരിശീലന ത്തിനിടയില്‍ സെക്രട്ടേറിയറ്റ് ഓഫിസ് അറ്റന്‍ഡന്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മാത്യുവിനു ബവ്‌കോയിലെയും കമ്പനി, കോര്‍പറേഷന്‍, ബോര്‍ഡുകളിലെയും അസിസ്റ്റന്റ് പരീക്ഷകളില്‍ നാലാം റാങ്കുമുണ്ട്. ഹൈക്കോടതി അസിസ്റ്റന്റ്, എല്‍ഡി ക്ലാര്‍ക്ക്, അസിസ്റ്റന്റ് സെയില്‍സ്മാന്‍ തുടങ്ങി എഴുതിയ മിക്ക പരീക്ഷകളിലും ഉയര്‍ന്ന റാങ്ക് സ്വന്തമാക്കിയ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ സ്വദേശി ഇപ്പോള്‍ താമരശേരിയില്‍ ലീഗല്‍ മെട്രോളജി വിഭാഗത്തില്‍ എല്‍ഡി ക്ലാര്‍ക്കാണ്. എഞ്ചിനീയറിംഗ് ബിരുദം നേടി

  • ഒഡീഷയില്‍ വൈദികരെ അക്രമിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു

    ഒഡീഷയില്‍ വൈദികരെ അക്രമിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു0

    തൃശൂര്‍: ഒഡീഷയിലെ റൂര്‍ക്കല രൂപതയിലെ ദൈവാലയത്തില്‍  വൈദികരെ അക്രമിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. വൈദികരെ അക്രമിച്ച സംഭവത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ്  തൃശൂര്‍ അതിരൂപത വര്‍ക്കിംഗ് കമ്മറ്റി യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന്  സമ്മേളനം ആവശ്യപ്പെട്ടു. ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. മോണ്‍. ജോസ് വല്ലൂരാന്‍, അതിരൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൂത്തൂര്‍, അസി. ഡയറക്ടര്‍ ഫാ. ജിന്‍സണ്‍ ചിരിയങ്കണ്ടത്ത്, പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി,  പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി

  • ലഹരിവിരുദ്ധ ശില്പശാലയും ലഹരി വിമുക്ത കര്‍മ്മസേന രൂപീകരണവും നടത്തി

    ലഹരിവിരുദ്ധ ശില്പശാലയും ലഹരി വിമുക്ത കര്‍മ്മസേന രൂപീകരണവും നടത്തി0

    പാലക്കാട്: പാലക്കാട് രൂപതയുടെ ഔദ്യോഗിക സേവന വിഭാഗമായ പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ശില്പശാലയും ലഹരി വിമുക്ത കര്‍മ്മസേന രൂപീകരണവും നടത്തി. ഭാരത കത്തോലിക്കാ സഭയുടെ ഔദ്യോഗിക സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യ, കേരള സോഷ്യല്‍ സര്‍വീസ് ഫോറം, കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍ എന്നിവയുടെ സംയുക്താ ഭിമുഖ്യത്തില്‍ കേരളത്തിലെ 32 രൂപതകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് കേരളത്തില്‍ ഒട്ടാകെ സജീവം എന്ന പേരില്‍ നടന്നുവരുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രോഗ്രാം നടത്തിയത്. പാലക്കാട്

Latest Posts

Don’t want to skip an update or a post?