Follow Us On

21

September

2024

Saturday

  • അല്‍ഫോന്‍സിയന്‍ വര്‍ഷാചരണം ഉദ്ഘാടനം ചെയ്തു

    അല്‍ഫോന്‍സിയന്‍ വര്‍ഷാചരണം ഉദ്ഘാടനം ചെയ്തു0

    പാലാ: ഭരണങ്ങാനം അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന അല്‍ഫോന്‍സിയന്‍ ആത്മീയ വര്‍ഷവും കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കലും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കൂടെ ഒരു വര്‍ഷം ആയിരിക്കാനുള്ള അവസരമാണ് ‘സ്ലീവാ’ അല്‍ഫോന്‍സിയന്‍ ആത്മീയവര്‍ഷ കര്‍മപരിപാടികളിലൂടെ ഒരുക്കിയിരിക്കുന്നത്. അല്‍ഫോന്‍സിയന്‍ ആത്മീയ വര്‍ഷത്തിന്റെ ലോഗോ പ്രകാശനം റായ്പുര്‍ മുന്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് അഗസ്റ്റ്യന്‍ ചരണകുന്നേല്‍ പാലാ രൂപതാ വികാരി ജനറല്‍ മോണ്‍. ജോസഫ് തടത്തിലിന് നല്‍കി നിര്‍വഹിച്ചു. രൂപത ചാന്‍സലര്‍ റവ.

  • ഊര്‍ജ്ജ സംരക്ഷണ ബോധവല്ക്കരണം നടത്തി

    ഊര്‍ജ്ജ സംരക്ഷണ ബോധവല്ക്കരണം നടത്തി0

    കൊടുങ്ങല്ലൂര്‍: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയും (കിഡ്‌സ്) കേരള എനര്‍ജി മാനേജ്‌മെന്റ് സെന്ററും സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് (കെഎസ്ഇബി)യും സംയുക്തമായി ഊര്‍ജ്ജ സംരക്ഷണ ബോധവല്ക്കരണ ക്ലാസ് നടത്തി. കെഎസ്ഇബി മൂത്തകുന്നം  അസിസ്റ്റന്റ് എഞ്ചിനീയര്‍ സുവര്‍ണ  സുരേഷ് ഈ പരിപാടി ഉദ്ഘാടനം ചെയ്തു. വടക്കേക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബീന രത്‌നന്‍ അധ്യക്ഷത വഹിച്ചു. കിഡ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. എബനേസര്‍ ആന്റണി കാട്ടിപറമ്പില്‍, ജാന്‍സി ജോസഫ്, സോഭി സനല്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

  • ബൈബിള്‍ തീം പാര്‍ക്കിലെ കൂറ്റന്‍ ബൈബിള്‍ ആവിഷ്‌ക്കാരം വിശ്വാസികളുടെ മനംകവരുന്നു

    ബൈബിള്‍ തീം പാര്‍ക്കിലെ കൂറ്റന്‍ ബൈബിള്‍ ആവിഷ്‌ക്കാരം വിശ്വാസികളുടെ മനംകവരുന്നു0

    തിരുവനന്തപുരം: വെമ്പായത്ത് ഒരുക്കിയിരിക്കുന്ന മ്യൂസിയം ഓഫ് ദ വേഡ് ഇന്റര്‍നാഷണല്‍ ബൈബിള്‍ തീം പാര്‍ക്കിലെ കൂറ്റന്‍ ബൈബിള്‍ ആവിഷ്‌കാരം വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ആശീര്‍വാദകര്‍മ്മം നിര്‍വഹിച്ചു. ബൈബിള്‍ തീം പാര്‍ക്കി നോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന ചാപ്പലില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകളോടെയാണ് പരിപാടികള്‍ക്കു തുടക്കമായത്. ദൈവത്തെ അറിയുന്നതിനുള്ള ഉത്തമമായ ഒരു സങ്കേതമാണു വെമ്പായം പെരുംകൂറില്‍ ഒരുക്കിയിരിക്കുന്ന മ്യൂസിയം ഓഫ് ദ വേഡ് ഇന്റര്‍നാഷണല്‍ ബൈബിള്‍

  • ലഹരി വിരുദ്ധ ക്യാമ്പയിന്‍; പരിശീലനം സംഘടിപ്പിച്ചു

    ലഹരി വിരുദ്ധ ക്യാമ്പയിന്‍; പരിശീലനം സംഘടിപ്പിച്ചു0

    കോട്ടയം: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാരിത്താസ് ഇന്ത്യയുടെയും കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെയും സഹക രണത്തോടെ നടപ്പിലാക്കി വരുന്ന സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ടാസ്‌ക് ഫോഴ്സ് അംഗങ്ങള്‍ക്കായി പരിശീലനം സംഘടിപ്പിച്ചു.  തെള്ളകം ചൈതന്യയില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍  ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ ബെസി ജോസ്, മേഴ്സി

  • അമല  മെഡിക്കല്‍ കോളജില്‍ ദ്വിദിന റിസേര്‍ച്ച് വര്‍ക്ക്‌ഷോപ്പ്

    അമല മെഡിക്കല്‍ കോളജില്‍ ദ്വിദിന റിസേര്‍ച്ച് വര്‍ക്ക്‌ഷോപ്പ്0

    തൃശൂര്‍: അമല മെഡിക്കല്‍ കോളേജിലെ സെന്റര്‍ ഫോര്‍ റിസേര്‍ച്ച് പ്രൊമോഷന്റെ ആഭിമുഖ്യത്തില്‍ ഡീകോഡ് ആര്‍മാസ്റ്ററിംഗ് ദ എസന്‍ഷ്യല്‍സ് എന്നവിഷയത്തില്‍ ആരംഭിച്ച ദ്വിദിന റിസേര്‍ച്ച് വര്‍ക്ക്‌ഷോപ്പിന്റെ ഉദ്ഘാടനം കേരള ആരോഗ്യസര്‍വ്വകലാശാല റിസേര്‍ച്ച് ഡീന്‍ ഡോ. കെ. എസ് ഷാജി നിര്‍വഹിച്ചു. അമല ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ്, റിസേര്‍ച്ച് ഡയറക്ടര്‍ ഡോ. വി. രാമന്‍കുട്ടി, അസോസിയേറ്റ് പ്രഫസര്‍ ഡോ. സുനു സിറിയക്, ഡാറ്റ അനലിസ്റ്റ് ഡോണ ലിസ തമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു.

  • താമരശേരി രൂപതാ എപ്പാര്‍ക്കിയല്‍ അസംബ്ലി 20ന് തുടങ്ങും

    താമരശേരി രൂപതാ എപ്പാര്‍ക്കിയല്‍ അസംബ്ലി 20ന് തുടങ്ങും0

    താമരശേരി: താമരശേരി രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി മെയ് 20 മുതല്‍ 22 വരെ പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ നടക്കും. രൂപത റൂബി ജൂബിലി ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് അസംബ്ലി നടക്കുന്നത്. കാര്‍ഷിക പ്രതിസന്ധികളും വന്യമൃഗശല്യവും വര്‍ധിച്ച വിദേശ കുടിയേറ്റവും ദളിത് ക്രൈസ്തവര്‍ നേരിടുന്ന പ്രശ്നങ്ങളും ക്രൈസ്തവ ന്യൂനപക്ഷ ങ്ങളോടുള്ള അവഗണനയും വിശ്വാസ ജീവിതത്തെ ദുര്‍ബലപ്പെടുത്തുന്ന സാഹചര്യ ങ്ങളും ധാര്‍മിക സാംസ്‌കാരിക അപചയവും കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പ്രാരംഭ

  • കുടുംബ ദിനാചരണവും കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും

    കുടുംബ ദിനാചരണവും കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും0

    കോട്ടയം: അന്താരാഷ്ട്ര കുടുംബദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുടുംബ ദിനാചരണവും സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതി ഗുണഭോ ക്താക്കളുടെ സംഗമവും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, സേവ് എ ഫാമിലി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നിത്യമോള്‍

  • ഭിന്നശേഷിക്കാര്‍ക്കായി നടത്തിയ മിന്നാമിന്നി ക്യാമ്പ് ശ്രദ്ധേയമായി

    ഭിന്നശേഷിക്കാര്‍ക്കായി നടത്തിയ മിന്നാമിന്നി ക്യാമ്പ് ശ്രദ്ധേയമായി0

    കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി നടത്തിയ ദ്വിദിന മിന്നാമിന്നി ക്യാമ്പ് ശ്രദ്ധേയമായി. തെള്ളകം ചൈതന്യയില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍, ഡോ. റോസമ്മ സോണി, കെഎസ്

Latest Posts

Don’t want to skip an update or a post?