ഫാ. ജോസഫ് തട്ടകത്ത് അന്തരിച്ചു
- ASIA, Featured, Kerala, LATEST NEWS
- September 11, 2025
കോട്ടയം: കുടുംബ ബന്ധങ്ങള്‍ സുദൃഢമാക്കുവാന്‍ ആശയ വിനിമയത്തോടൊപ്പം കരുതുവാനുമുള്ള മനഃസ്ഥിതിയും ഉണ്ടാകണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. സമൂഹത്തില്‍ ദിനം പ്രതി വര്‍ധിച്ചു വരുന്ന കുടുംബ പ്രശ്നങ്ങള്‍, വിവാഹ മോചനം, വിവിധ തരത്തിലുള്ള അതിക്രമങ്ങള്‍, ആത്മഹത്യ, ലഹരി വസ്തുക്കളുടെ ഉപയോഗം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം തുടങ്ങിയ സാമൂഹ്യതിന്മകള്ക്കെതിരെ അവബോധത്തോടൊപ്പം സഹായ ഹസ്തവും ഒരുക്കുവാന്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു
കൊടുങ്ങല്ലൂര്‍: കോട്ടപ്പുറം രൂപതയുടെ സന്യസ്തര്‍ക്കുള്ള എപ്പിസ്കോപ്പല്‍ വികാരിയായി റവ. ഡോ. ഫ്രാന്‍സിസ്കോ പടമാടനെ കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിയമിച്ചു. നിലവില്‍ പൊയ്യ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരിയും തുരുത്തിപ്പുറം ഫൊറോന വികാരിയുമാണ്. ഫാ. സെബാസ്റ്റ്യന്‍ ജക്കോബി ഒഎസ്ജെ സ്ഥാനമൊഴിഞ്ഞതിനേ തുടര്‍ന്നാണ് പുതിയ നിയമനം. കോട്ടപ്പുറം രൂപതയിലെ ചെട്ടിക്കാട് സെന്റ് ആന്റണീസ് ഇടവകയില്‍ പരേതരായ പടമാടന് ആന്റണിയുടെയും ട്രീസയുടെയും മകനായി 1960 ഫെബ്രുവരി 25 ന് റവ. ഡോ. ഫ്രാന്‍സിസ്കോ പടമാടന് ജനിച്ചു. 1986 ഡിസംബര്‍
ന്യൂഡല്‍ഹി: പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് ആരംഭിക്കുന്ന നാളെ മെയ് (ഏഴ്) എല്ലാ രൂപതകളിലും ഇടവകകളിലും പ്രത്യേക പ്രാര്‍ത്ഥനകളും ദിവ്യകാരുണ്യ ആരാധനയും നടത്തണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന് സമിതി (സിബിസിഐ) ആഹ്വാനം ചെയ്തു. വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ സഭയെ നയിക്കുന്നതിന് ജ്ഞാനിയും ധീരനുമായ ഒരു മാര്‍പാപ്പയെ ലഭിക്കാന്‍ സഭാമക്കള്‍ പ്രാര്‍ത്ഥിക്കണമെന്നും വാര്‍ത്താക്കുറിപ്പിലൂടെ സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഓര്‍മിപ്പിച്ചു.
പാലാ: കത്തോലിക്ക കോണ്‍ഗ്രസ് കേരള സമൂഹത്തിലും സമുദായത്തിലും ഒരു നൂറ്റാണ്ടിലേറെയായി ചെയ്തു പ്രവര്‍ത്തനങ്ങള്‍ അത്യന്തം ശ്ലാഘനീയമാണെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസിന്റെ നൂറ്റിയേഴാം ജന്മദിനാഘോഷം കൊഴുവനാല്‍ പള്ളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം. സര് സിപിക്കെതിരെയുള്ള സമരം മുതല്‍ കത്തോലിക്കാ കോണ്‍ഗ്രസ് നടത്തിയ സമര പോരാട്ടങ്ങളെ അദ്ദേഹം അനുസ്മരിച്ചു. തച്ചില്‍ മാത്തൂ തരകന് മുതല്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സഹിതം മാര്‍ കല്ലറങ്ങാട്ട് എടുത്തു പറഞ്ഞു. രൂപതാ
കോഴിക്കോട്: കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് ആശംസകളുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി ബിഷപ്സ് ഹൗസ് സന്ദര്‍ശിച്ചു. ആര്‍ച്ചുബിഷപ് ഡോ. ചക്കാലയ്ക്കല്‍ പ്രിയങ്ക ഗാന്ധിയെ പൊന്നാട അണിയിക്കുകയും രൂപത വികാരി ജനറല്‍ മോണ്‍.ജെന്സണ് പുത്തന്‍വീട്ടില്‍ ഹാരമണിയിച്ചു സ്വീകരിക്കുകയും ചെയ്തു. കോഴിക്കോട് എം.പി എം.കെ രാഘവന് കൊടിക്കുന്നില്‍, സുരേഷ് എം.പി, ഷാഫി പറമ്പില്‍ എംപി, ടി. സിദ്ദിഖ് എംഎല്‍എ, തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
കാക്കനാട്: സീറോമലബാർസഭയുടെ വിശ്വാസപരിശീലന കമ്മീഷന്റെ പുതിയ സെക്രട്ടറിയായി ചങ്ങനാശേരി അതിരൂപതാംഗമായ റവ.ഫാ. ആൻഡ്രൂസ് പാണംപറമ്പിൽ, അസി. സെക്രട്ടറിയായി കോതമംഗലം രൂപതാംഗമായ റവ.ഫാ. ജോസഫ് കല്ലറക്കൽ എന്നിവരെ നിയമിച്ചു. കഴിഞ്ഞ ആറു വർഷങ്ങളായി കമ്മീഷൻ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്ന തലശ്ശേരി അതിരൂപതാംഗം റവ.ഫാ. തോമസ് മേൽവെട്ടത്ത് കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നാണ് പുതിയ നിയമനങ്ങൾ. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും വിശ്വാസപരിശീലന കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കൽ പിതാവാണ് പെർമെനെന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനങ്ങൾ നടത്തിയിരിക്കുന്നത്. വിശ്വാസപരിശീലന കമ്മീഷന്റെ സെക്രട്ടറിയായ ബഹു. പാണംപറമ്പിലച്ചനെ ദൈവവിളിക്കായുള്ള
സ്വന്തം ലേഖകന്‍ തൊമ്മന്‍കുത്തില്‍ വനപാലകര്‍ കുരിശ് പിഴുതു മാറ്റിയ പ്രദേശം മുഴുവന്‍ വനഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ റവന്യൂ വകുപ്പിന്റെ സഹായത്തോടെ അണിയറയില്‍ നടക്കുന്നു. ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന വിധത്തിലേക്ക് ആ പ്രശ്നം മാറിക്കഴിഞ്ഞിരിക്കുകയാണ്. മതസ്വാതന്ത്ര്യം ഇല്ലാത്ത രാജ്യങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ നാണിപ്പിക്കുന്ന രീതിയിലുള്ള കിരാത നടപടികളാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ തൊമ്മന്‍കുത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് നടന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് കുരിശ് പിഴുതു മാറ്റി കസ്റ്റഡിയില്‍ എടുക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
പാലക്കാട്: മെയ് ഒന്നിന് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനം വ്യത്യസ്തമായി ആചരിച്ച് ഒലവക്കോട് സെന്റ് ജോസഫ് ഫൊറോന ദൈവാലയം. വിഭവസമൃദ്ധമായ ഊട്ടുനേര്‍ച്ചയോടൊപ്പം യൗസേപ്പിതാവിന്റെ വ്യത്യസ്തമായ കലാസൃഷ്ടി ഒരുക്കിയാണ് ഒലവക്കോട് ദൈവാലയം വിശ്വാസികളുടെ ശ്രദ്ധ ആകര്‍ഷിച്ചത്. വികാരി ഫാ. ഷാജു അങ്ങെവീട്ടിലിന്റെ നേതൃത്വത്തില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ജോയല്‍ സിഎച്ച്എഫിന്റെ മേല്‍നോട്ടത്തില്‍, അസിസ്റ്റന്റ് വികാരി ഫാ. ഫ്രെഡി അരിക്കാടനോട് ചേര്‍ന്ന്, അള്ത്താരബാലന്മാരാണ് ഈ കലാസൃഷ്ടി രൂപപ്പെടുത്തിയത്. മെറ്റല്‍ പെയിന്റ് ചെയ്ത്, വിശുദ്ധ യൗസേപ്പിന്റെ ചിത്രത്തില്‍ നിരത്തിയാണ് ഇത് രൂപപ്പെടുത്തിയത്. 6
Don’t want to skip an update or a post?