മാര്‍ ജയിംസ് പട്ടേരില് ബല്ത്തങ്ങാടി രൂപതയുടെ അധ്യക്ഷനായി സ്ഥാനമേറ്റു
- Featured, Kerala, LATEST NEWS
- November 6, 2025

ഇരിങ്ങാലക്കുട: പ്രത്യാശ പകരുന്ന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ മുന്‍തൂക്കം നല്‍കണമെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. കഴിഞ്ഞ 15 വര്‍ഷമായി ഇരിങ്ങാലക്കുട രൂപത പ്രതിവര്‍ഷം നടത്തിവരുന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വായനക്കാരുടെയും പ്രേക്ഷകരുടെയും ശ്രദ്ധ നേടാനുള്ള മല്‍സരത്തില്‍ നിഷേധാത്മക വാര്‍ത്തകള്‍ പെരുകിവരുകയാണ്. യുദ്ധവും സംഘര്‍ഷങ്ങളും മദ്യവും ലഹരിയും മറ്റു സാമൂഹിക തിന്മകളും സമൂഹത്തെ അതീവ ആശങ്കയിലാക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ‘നല്ല വാര്‍ത്തകളാ’ണ് ജനം ആഗ്രഹിക്കുന്നതെന്ന് മാധ്യമങ്ങള്‍ തിരിച്ചറി യണം; മാര്‍ കണ്ണൂക്കാടന്‍

സന്തോഷകരമായ ജീവതത്തിന് ആരോഗ്യമുള്ള ശരീരംപോലെ, ആരോഗ്യമുളള മനസും അനിവാര്യമാണ്. കുളത്തുവയല്‍ MSMI സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ ചെമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന ജീവധാര കൗണ്‍സിലിംഗ് സെന്റര്‍, കുട്ടികള്‍, മുതിര്‍ന്ന വ്യക്തികള്‍, ദമ്പതികള്‍, കുംടുംബങ്ങള്‍ തുടങ്ങി ജീവതത്തിലെ ഏതു തലത്തിലുള്ളവരുടെയും മാനസികാരോഗ്യത്തിനും കുടുംബത്തിന്റെ സുസ്ഥിതിക്കും സഹായിക്കുന്നു. മനശാസ്ത്ര കൗണ്‍സലിങ്ങും, തെറാപ്പിയും (വ്യക്തി, കുംടുംബം, ദമ്പതി) ശില്പശാലകളും, താമസിച്ചുള്ള പ്രോഗ്രാമുകളും വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ജീവധാര കൗണ്‍സലിങ്ങ് സെന്ററില്‍ ലഭ്യമാണ്. ജൂലൈ മാസത്തിലെ പ്രോഗ്രാം: സന്യസ്തര്‍ക്കുള്ള താമസിച്ചുള്ള പ്രോഗ്രാം 3 മുതല്‍ 7 വരെ

തൃശൂര്‍: ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് നടത്തിയ ബൈബിള്‍ സംഗീതകച്ചേരി ശ്രദ്ധേയമായി. അന്തര്‍ദേശീയ അവാര്‍ഡു ജേതാവും പാടുപാതിരി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന റവ. ഡോ. പോള്‍ പൂവ്വത്തിങ്കല്‍ ബൈബിള്‍ കച്ചേരിക്ക് നേതൃത്വം നല്‍കി. ആദ്യമായി ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തില്‍ നടന്ന കച്ചേരിയില്‍ പ്രഫ. അബ്ദുള്‍ അസീസ് (വയലിന്‍), ഗുരുവായൂര്‍ സനോജ് (മൃദംഗം), വെള്ളാറ്റഞ്ഞൂര്‍ ശ്രീജിത്ത് (ഘടം) എന്നിവര്‍ പശ്ചാത്തലസംഗീതം ഒരുക്കി. ഇടവയുടെ വക പൊന്നാടയും ഉപഹാരവും വികാരി ഫാ. വര്‍ഗീസ് കൂത്തൂരും

തിരുവല്ല: സീറോമലങ്കര കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ സഹോദരിയും കൊണ്ടോടികുന്നത്ത് പരേതനായ കെ.ടി ജോസഫിന്റെ ഭാര്യയുമായ സൂസമ്മ ജോസഫ് (80) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു. സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച (ജൂണ്‍ 19) ഉച്ചകഴിഞ്ഞ് ഒരുമണിക്ക് ഭവനത്തില്‍ ആരംഭിക്കും. രണ്ടു മണിക്ക് തോട്ടയ്ക്കാട് സെന്റ് ജോര്‍ജ് കത്തോലിക്ക ദൈവാലയ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. മക്കള്‍: ടോം ജോസ് (കുവൈറ്റ്), ടോമിന ജോസഫ് (ഒമാന്‍). മരുമക്കള്‍: ടിന്‍സി

തൃശൂര്‍: തൃശൂര്‍ അതിരൂപതയിലെ ജോണ്‍പോള്‍ പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപന അധികാരികളുടെയും പ്രവര്‍ത്തകരുടെയും സംഗമം അതിരൂപത ഫാമിലി അപ്പസ്‌തോലേറ്റ് സെന്ററില്‍ നടത്തി. ജെജെ ആക്ടിലെ പല നിബന്ധനകളും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവയാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തില്‍ ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ പറഞ്ഞു. പ്രോ-ലൈഫ് സമിതി പ്രസിഡന്റ് ജെയിംസ് ആഴ്ചങ്ങാടന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പറും കെ

ചാലക്കുടി: രക്തദാനത്തിലൂടെ ജീവനാണ് പങ്കുവച്ചു നല്‍കുന്നതെന്ന് റവ.ഡോ. ആന്റണി വടക്കേകര വി.സി. മുരിങ്ങൂര്‍ ഡിംസ് മീഡിയ കോളേജില്‍, ഡിംസ് സോഷ്യല്‍ സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ ലോക രക്തദാനദിനാചാരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോളേജ് ഡയറക്ടറായ അദ്ദേഹം. ഇതിനോടകം അമ്പതില്‍ അധികം തവണ രക്തം ദാനം ചെയ്ത വിജിത് വിജയനെ ചടങ്ങില്‍ ആദരിച്ചു. കേരളത്തിലുടനീളം രക്തദാന പ്രവര്‍ത്ത നങ്ങളില്‍ സജീവ സാന്നിധ്യമായ വിജിത് വിജയന്‍ ഈ രംഗത്തെ അറിവും അനുഭവങ്ങളും വിദ്യാര്‍ ഥികളുമായി പങ്കുവച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിനോജ്

കൊച്ചി: ലഹരി വിപത്തിനെതിരെ കൈകോര്‍ക്കണമെന്ന ആഹ്വാനവുമായി കേരളത്തിലെ കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി). ജൂണ്‍ 26ന് നടക്കുന്ന അന്തര്‍ദ്ദേശീയ മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, സെക്രട്ടറി ജനറല്‍ ബിഷ പ് ഡോ. അലക്‌സ് വടക്കുംതല എന്നിവര്‍ ചേര്‍ന്നു പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരള നിയമസഭയില്‍ ഈ വര്‍ഷം അവതരിപ്പിക്കപ്പെട്ട കണക്കുകള്‍ പ്രകാരം 18 വയസില്‍ താഴെയുള്ള 2,888

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മഴക്കുട എന്ന പേരില്‍ മഴക്കാല രോഗ ബോധവല്‍ക്കരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ബോധവല്‍ക്കരണ കാമ്പയിനോടനുബന്ധിച്ച് മഴക്കാല രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍




Don’t want to skip an update or a post?