ചെറുപുഷ്പ മിഷന് ലീഗിന്റെ വാര്‍ഷിക ദിനാഘോഷങ്ങള്‍ ഒക്ടോബര്‍ 11ന്
- Featured, Kerala, LATEST NEWS
- October 11, 2025
തൃശൂര്‍: ഈ വര്‍ഷത്തെ നാഷണല്‍ ബെസ്റ്റ് നേഴ്സ് ലീഡര്‍ അവാര്‍ഡ് സിസ്റ്റര്‍ ലിഖിത എംഎസ്ജെക്ക്. അസോസിയേഷന് ഓഫ് നേഴ്സ് എക്സിക്യൂട്ടീവ്സ് ഇന്ത്യ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം. തൃശൂര്‍ അമല മെഡിക്കല്‍ കോളേജിലെ ചീഫ് നേഴ്സിംഗ് ഓഫീസറാണ് സിസ്റ്റര്‍ ലിഖിത.
മാനന്തവാടി: വിദ്യാര്‍ഥികളെ് എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് ആകര്‍ഷിക്കുന്നതിനുവേണ്ടി 2025- 26 അധ്യായന വര്‍ഷം മാനന്തവാടി രൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ നടപ്പിലാക്കുന്ന ‘എല്ലാവരും എഴുതുന്നു, എല്ലാവരും വായിക്കുന്നു’ എന്ന പ്രോജക്ടിന്റെ ഉദ്ഘാടനം കബനിഗിരി സെന്റ് മേരീസ് എയുപി സ്കൂളില്‍ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് സ്കൂള്‍ മാനേജര്‍ ഫാ. ജോണി കല്ലുപുര നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് എം. ജെയ്മോള്‍ തോമസ്, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശാന്തിനി പ്രകാശന്, പിടിഎ പ്രസിഡന്റ് അനില്‍ കെ.വി, എംപിടിഎ പ്രസിഡന്റ് സ്റ്റെഫി
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഫാ. എബ്രാഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ ചൈതന്യ എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ടി.കെ. ജോസ്, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ചെയര്മാന് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്സ് എംഎല്‍എ, സംസ്ഥാന ഡിസെബിലിറ്റി കമ്മീഷണര്‍ ഡോ. ബാബുരാജ് പി.റ്റി, പത്തനംതിട്ട ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ളി സക്കറിയാസ്, റിട്ടയേര്‍ഡ് തഹസില്‍ദാറും
കൊച്ചി: അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട ബോയിങ് 787 വിമാനം തകര്‍ന്നുവീണു മരണമടഞ്ഞവര്‍ക്കു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. വിമാന ദുരന്തത്തില്‍ മാര്‍ തട്ടില്‍ ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായിനടക്കുന്നതിലും പരിക്കേറ്റവര്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നതിലും ഭരണ സംവിധാനങ്ങള്‍ കാര്യക്ഷമത പ്രകടിപ്പിക്കുമെന്നതില്‍ മാര്‍ റാഫേല്‍ തട്ടില്‍ പ്രതീക്ഷ രേഖപ്പെടുത്തി. ദുരന്തത്തിന്റെ ആഘാതത്തില്‍ കഴിയുന്ന എല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
കോട്ടയം: നിറപുഞ്ചിരിയും സന്തോഷത്തിന്റെ ആരവങ്ങളുമായി അവര്‍ ചൈതന്യ അങ്കണത്തില്‍ ഒത്തുചേര്‍ന്നു. ഭിന്നശേഷിയെ വിഭിന്നശേഷികള്‍കൊണ്ട് നേരിടാന്‍ പോന്ന ഇച്ഛാശക്തിയോടെ എത്തിച്ചേര്‍ന്ന അവരെ ബലൂണുകളും സ്വാഗത ബോര്‍ഡുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ വരവേറ്റപ്പോള്‍ അത് നവ്യാനുഭവമായി മാറി. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ഭിന്നശേഷിയുള്ള കുരുന്നുകള്‍ പ്രവേശനോത്സവത്തിനായി തെള്ളകം ചൈതന്യ അങ്കണത്തില്‍ ഒത്തുചേര്‍ന്നത്.
കണ്ണൂര്‍: കപ്പലപകടങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ എടുക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ക്കും തീരവാസി കള്‍ക്കും പി&ഐ ഇന്‍ഷ്വറന്‍സ് വ്യവസ്ഥകളിലൂടെ നഷ്ടപരിഹാരം നേടിക്കൊടുക്കാന്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ തയ്യാറാകണമെന്നും കെഎല്‍സിഎ കണ്ണൂര്‍ രൂപതാ സമിതി. തുടര്‍ച്ചയായി കേരളതീരത്തിനടുത്ത് ഉണ്ടാകുന്ന കപ്പലപകടങ്ങള്‍ തീരവാസികളില്‍ ആശങ്ക പരത്തുകയും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗത്തെ തടസപ്പെടു ത്തുകയുമാണെന്ന് രൂപത സമിതി ചൂണ്ടിക്കാട്ടി. അപകടങ്ങള്‍ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിടണം. പി & ഐ ഇന്‍ഷ്വറന്‍സ് വ്യവസ്ഥകളിലൂടെ ഇത്തരത്തില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം
സുല്‍ത്താന്‍ബത്തേരി: കേരളത്തിലെ മലയോര കര്‍ഷകര്‍ക്ക് മാന്യമായി ജീവിക്കാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള് തയ്യാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ബത്തേരി ഫൊറോന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. കര്‍ഷക വിരുദ്ധ നിലപാടുകള്‍ ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്നത് വനം-വന്യജീവി വകുപ്പാണ്. ഓരോ ദിവസവും വന്യമൃഗശല്യം കൊണ്ട് കര്‍ഷകര്‍ പൊറുതിമുട്ടുകയാണ്. ഇതിനെതിരെ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. കാടിറങ്ങി കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാനുള്ള അനുമതി ഉണ്ടാകണം. അതിന് പകരം കൃഷിഭൂമിയില്‍ വന്യമൃഗം ഇറങ്ങിയാല്‍ കര്‍ഷകനെതിരെ കേസെടുക്കുന്ന തലതിരിഞ്ഞ സംവിധാനമാണ് കേരളത്തിലെത്.
കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഭാഗമായി സ്ത്രീ സുരക്ഷ നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന സെമിനാര്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന് ഉദ്ഘാടനം ചെയ്തു. കോട്ടയം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് എന്‍ഫോഴ്സ്മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. ആശാകുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോ-ഓര്‍ഡിനേറ്റര്‍ മേഴ്സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ത്രീ സുരക്ഷ നിയമ അവബോധ സെമിനാറിന്
Don’t want to skip an update or a post?