ഫാ. ജോസഫ് തട്ടകത്ത് അന്തരിച്ചു
- ASIA, Featured, Kerala, LATEST NEWS
- September 11, 2025
ഇടുക്കി: ഇടുക്കി രൂപതാ ദിനാചരണത്തോടനുബന്ധിച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആതുര ശുശ്രൂഷ മേഖലയിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. സിസ്റ്റര്‍ സുഗുണ എഫ്സിസി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ മികച്ച പ്രവര്‍ത്തനത്തിന് ജോജി കുറ്റിക്കല്‍, മാതൃകാ ദൈവാലയ ശുശ്രൂഷി ഒ.വി. പൗലോസ് ഒറ്റപ്ലാക്കല്‍ എന്നിവര്‍ക്ക് അവാര്‍ഡുകള്‍ നല്കി ആദരിക്കും. കഴിഞ്ഞ നാളുകളില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുകയും വലിയ സംഭാവനകള്‍ ചെയ്യുകയും ചെയ്ത മോണ്‍. ജോസ് പ്ലാച്ചിക്കല്‍, ഡോ. സിസ്റ്റര്‍ ജീന്‍ റോസ് എസ്ഡി, ജോസഫ് മാത്യു, ജോര്‍ജ് കോയിക്കല്‍, കുഞ്ഞമ്മ തോമസ്, ഇസബെല്ല
ഇടുക്കി: ഇടുക്കി രൂപതാ ദിനം നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍ ഇന്ന് (മെയ് 13) നടക്കും. വിവിധ കര്‍മ്മപരിപാടികളോടെ ഏപ്രില്‍ 20ന് ആരംഭിച്ച രൂപതാ ദിനാഘോഷങ്ങള്‍ക്ക് ഇന്ന് പരിസമാപ്തിയാകും. രൂപതാ ദിനാചരണത്തിന്റെ ഭാഗമായി മൂന്ന് ജൂബിലി തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്നും ആരംഭിച്ച പ്രയാണങ്ങള്‍ ഇന്നലെ (തിങ്കള്‍) സമ്മേളന നഗരിയില്‍ എത്തിച്ചേര്‍ന്നു. വാഴത്തോപ്പില്‍ നിന്നും ആരംഭിച്ച ഛായാചിത്ര പ്രയാണവും അടിമാലി സെന്റ് ജൂഡ് ടൗണ്‍ പള്ളിയില്‍ നിന്നും ആരംഭിച്ച ദീപശിഖ പ്രയാണവും രാജകുമാരി
മാന്നാനം: സിഎംഐ സഭ ദ്വിശതാബ്ദി ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട വിദ്യാഭ്യാസ വര്‍ഷത്തിന്റെയും സിഎംഐ സഭയുടെ 194-ാമത് സ്ഥാപന ദിനാചരണത്തിന്റെയും ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു. ചാവറയച്ചന് കൊളുത്തിയ അക്ഷരദീപം ജ്വാലയായി ഭാരതത്തിലാകമാനം പടര്‍ത്തിയ സിഎംഐ സഭ രാജ്യത്തിനു നല്കിയ സംഭാവനകള്‍ വലുതാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച നവോത്ഥാന നായകനാണ് വിശുദ്ധ ചാവറയച്ചനെന്ന് മന്ത്രി വി.എന്‍. വാസവന് കൂട്ടിച്ചേര്‍ത്തു. ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. ജാതിമത ഭേദമെന്യേ
കോട്ടയം: ലോക മാതൃദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാതൃ ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍വ്വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് ലീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ ബെസി ജോസ്, മേഴ്സി സ്റ്റീഫന്‍, കിടങ്ങൂര്‍ മേഖല കോ-ഓര്‍ഡിനേറ്റര്‍ ബിജി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സെമിനാറും സംഘശാ ക്തീകരണ ബോധവല്‍ക്കരണ പരിപാടിയും നടത്തി.
കാഞ്ഞിരപ്പള്ളി: മണിമല ഹോളിമാഗി ഫൊറാന ദൈവാലയത്തിന്റെ ദ്വിശതാബ്ദി ജൂബിലി സ്മരണയ്ക്കായി ഇടവകയിലെ 200 അമ്മമാര്‍ മൂന്നു മണിക്കൂര്‍ കൊണ്ട് സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തി എഴുതിയതും, 200 പിതാക്കന്മാര് ഫൊറോനാ പളളിയ്ക്ക് ചുറ്റും ഇരുന്നുകൊണ്ട് 2 മണിക്കൂര്‍ കൊണ്ട് ഒരേസമയം സമ്പൂര്‍ണ്ണ ബൈബിള്‍ വായിച്ച് പൂര്‍ത്തിയാക്കിയതും ശ്രദ്ധേയമായി. ഇടവകാംഗങ്ങള്‍ എഴുതിയ സമ്പൂര്‍ണ്ണ ബൈബിളി ന്റെ കൈയ്യെഴുത്തുപ്രതി ഷംഷാബാദ് രൂപതാ സഹായ മെത്രാന് മാര്‍ തോമസ് പാടിയത്ത് പ്രകാശനം ചെയ്തു.
കൊല്ലം: കെസിബിസി പ്രോ-ലൈഫ് സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തില്‍ വലിയ കുടുംബങ്ങളുടെ സംഗമമായ ഇടയനോടൊപ്പം ഒരു ദിനം എന്ന പരിപാടി തങ്കശേരി ഇന്‍ഫന്റ് ജീസസ് സ്കൂളില്‍ നടന്നു. നാലോ അതിലധികമോ മക്കളുള്ള കുടുംബങ്ങള്‍ മാതാപിതാക്കളും മക്കളുമായി കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരിയോടൊത്തായിരിക്കുന്ന പരിപാടിയായിരുന്നു ഇടയനോടൊപ്പം ഒരു ദിനം. ഉദ്ഘാടന സമാപന ചടങ്ങുകളോ പ്രസംഗങ്ങളോ പരിപാടിയില്‍ ഉണ്ടായിരുന്നില്ല. പിതാവും കുട്ടികളും ചേര്‍ന്ന് പാട്ടുകള്‍ പാടി, മാതാപിതാക്കള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. എല്ലാ കുട്ടികള്‍ക്കും ബിഷപ് ജപമാലകള്‍
കൊച്ചി: ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന്‍ പാപ്പക്ക് പ്രാര്‍ത്ഥനകളും അഭിനന്ദനങ്ങളുമായി കെസിബിസി. കാലഘട്ടത്തിന്റെ വെല്ലുവിളികളെ യാഥാര്‍ത്ഥ്യ ബോധത്തോടെ ഉള്‍ക്കൊണ്ടുകൊണ്ട് സഭയെയും സമൂഹത്തെയും നയിക്കുവാന്‍ പാപ്പയ്ക്ക് കഴിയട്ടെ. പരിശുദ്ധ പിതാവ് തന്റെ അഭിസംബോധന സന്ദേശത്തില്‍ വ്യക്തമാക്കിയതുപോലെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പാതയില്‍ ലോകത്തെ ഒന്നിച്ചു കൂട്ടുവാനും നയിക്കുവാനുമുള്ള സഭയുടെ ശ്രമങ്ങള്‍ക്ക് പ്രചോദനാത്മകമായ നേതൃത്വം നല്കാന് പാപ്പക്ക് സാധിക്കട്ടെ എന്ന് അനുമോദനസന്ദേശത്തില്‍ ആശംസിച്ചു. തെക്കേ അമേരിക്കയില്‍ ദീര്‍ഘകാലം മിഷണറിയായി ശുശ്രൂഷ ചെയ്ത പാപ്പയുടെ അനുഭവസമ്പത്ത് സാര്‍വത്രിക
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പ്പത്തിയെട്ടാമത് രൂപതാദിനാഘോഷം അണക്കര സെന്റ് തോമസ് ഫൊറോന ഇടവകയില്‍ മെയ് 11, 12 തീയതികളില്‍ നടക്കും. രൂപതാദിനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം, നേതൃസംഗമം എന്നിവയ്ക്കായി അണക്കര ഫൊറോന ഒരുങ്ങി. 1977 ലാണ് ചങ്ങനാശേരി അതിരൂപതയുടെ കിഴക്കന്‍ മേഖല വിഭജിച്ച് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായത്. മെയ് 11, ഞായറാഴ്ച നടക്കുന്ന നേതൃസംഗമത്തില്‍ അണക്കര ഫൊറോനയിലെ ഇടവകകളില്‍ നിന്നുമുള്ള പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബക്കൂട്ടായ്മ ലീഡര്‍മാര്‍ എന്നിവരുടെ സംഗമം രാവിലെ 9 മണിക്ക് പരിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച്
Don’t want to skip an update or a post?