ചെറുപുഷ്പ മിഷന് ലീഗിന്റെ വാര്‍ഷിക ദിനാഘോഷങ്ങള്‍ ഒക്ടോബര്‍ 11ന്
- Featured, Kerala, LATEST NEWS
- October 11, 2025
കണ്ണൂര്‍: കണ്ണൂര്‍ ബിഷപ്സ് ഹൗസില്‍ സഹായം ചോദിച്ചെ ത്തിയാള്‍ പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് പൈനാടത്തിനെ കുത്തിപരിക്കേല്‍പ്പിച്ചു. ഇന്നലെ (ജൂണ്‍ 13) രാവിലെ 11.15നാണ് സംഭവം. ബിഷപ്സ് ഹൗസില്‍ എത്തിയ ഭീമനടി സ്വദേശിയായ പ്രതി മുഹമ്മദ് മുസ്തഫ രൂപതാധ്യക്ഷന്‍ ഡോ. അലക്സ് വടക്കുംതലയെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പ്രൊക്യുറേറ്ററുടെ ഓഫീസിലെത്തി സഹായം വാങ്ങി. എന്നാല്‍ തുക കുറഞ്ഞുപോയെന്ന് ആരോപിച്ച് കറിക്കത്തികൊണ്ട് ഫാ. ജോര്‍ജ് പൈനാടത്തിനെ കുത്തുകയായിരുന്നു. വലതുകൈക്കും വയറിനും കുത്തേറ്റ ഫാ. പൈനാടത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സണ്‍ഡേ ശാലോം പത്രത്തിന്റെ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ദുഃഖകരമായ ഒരു വാര്‍ത്തയുമായിട്ടാണ് ഈ ലക്കം നിങ്ങളുടെ കൈകളിലെത്തുന്നത്. ഇത് പത്രത്തിന്റെ അവസാന ലക്കമാണ്! ഇതോടെ 27 വര്‍ഷത്തെ സഭാസേവനം പൂര്‍ത്തിയാക്കി സണ്‍ഡേ ശാലോം പ്രസിദ്ധീകരണലോകത്തുനിന്ന് വിട വാങ്ങുന്നു. കാല്‍നൂറ്റാണ്ടിനുമുമ്പ് കേരളസഭയുടെ മാധ്യമമേഖല തികച്ചും ശുഷ്കമായിരുന്നപ്പോഴാണ് ഈ ഞായറാഴ്ചപത്രം ആരംഭംകൊണ്ടത്. സഭയുടേതെന്ന് കരുതിയിരുന്ന പത്രംപോലും അന്യാധീനപ്പെട്ടുപോയ കാലം… സെക്കുലര്‍ മാധ്യമങ്ങളുടെ സഭാവാര്ത്തകളോടുള്ള തിരസ്കരണം, ഒരു രൂപതയില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ മറ്റു രൂപതകളിലോ മറ്റു റീത്തുകളിലോ അറിയപ്പെടാതെ പോകുന്ന അവസ്ഥ,
തൃശൂര്‍: കാന്‍സര്‍ രോഗംമൂലം മുടി നഷ്ടമായ 200 പേര്‍ക്ക് അമല മെഡിക്കല്‍ കോളേജ് ആശുപത്രി സൗജന്യമായി വിഗുകള്‍ നല്കി. അമല ഓഡിറ്റോറിയത്തില്‍ നടന്ന 37-ാമത് സൗജന്യ വിഗ് വിതരണ സമ്മേളനം മണലൂര്‍ എംഎല്‍എ മുരളി പെരുന്നെല്ലി ഉദ്ഘാടനം ചെയ്തു. അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്സണ്‍ മുണ്ടന്മാണി സിഎംഐ, അമല മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ദീപ്തി രാമകൃഷ്ണന്, ഡോ. ബിബി സൂസന്
കണ്ണൂര്‍: സഹനത്തിലും പ്രത്യാശയുടെ ജീവിതം നയിക്കണമെന്നും അപ്പോഴാണ് ക്രൈസ്തവ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നതെന്നും കണ്ണൂര്‍ രൂപത മെത്രാന് ഡോ. അലക്സ് വടക്കുംതല. കണ്ണൂര്‍ മൂന്നാംപീടിക വിശുദ്ധ അന്തോണീസിന്റെ തീര്‍ത്ഥാടന കേന്ദ്രത്തിലെ ദര്‍ശന തിരുനാളിന്റെ സമാപന ദിനത്തില്‍ നടന്ന ആഘോഷമായ സമൂഹബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കത്തീഡ്രല്‍ വികാരി ഫാ. ആന്‍സില്‍ പീറ്റര്‍, കണ്ണൂര്‍ രൂപത ചാന്‍സിലര്‍ ഫാ. ആന്റണി കുരിശിങ്കല്‍, ഫാ അബിന്‍രാജ് ,ഫാ. റോബിന് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദിവ്യബലിയെ തുടര്‍ന്ന് നൊവേനയും കുട്ടികള്‍ക്കുളള ചോറുണ്,
ആലപ്പുഴ: കേരള കത്തോലിക്കാ സഭയിലെ മാനസിക ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി (സിഎംഎച്ച്എം) കേരള റീജിയന്റെ നേതൃത്വത്തില്‍ വിപ്ലവകരമായ മുന്നേറ്റത്തിന് ആലപ്പുഴ സാക്ഷ്യം വഹിച്ചു. ലഹരിയുടെ ഉപയോഗം, ആത്മഹത്യാ പ്രവണതകള്‍, കുടുംബ പ്രശ്നങ്ങള്‍. തുടങ്ങി സമൂഹം നേരിടുന്ന മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ട് അത്തരം പ്രശ്നങ്ങളെ ക്രിയാത്മകമായി നേരിടാനും അവയ്ക്ക് പരിഹാരം കണ്ടെത്താനും സമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ‘മനസിന് ഒരു കരുതല്‍ ‘ എന്ന സെമിനാര്‍ സംഘടിപ്പിച്ചു.
കൊച്ചി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് കേരളത്തിലെ കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി) ആദരാഞ്ജലികളര്‍പ്പിച്ചു. വിമാനാപകടത്തില്‍ കേരള കത്തോലിക്കാ സഭ അനുശോചനവും അഗാധമായ ദുഃഖവും രേഖപ്പെടുത്തി. രാജ്യത്തിന്റെയും, വിശിഷ്യാ മരണപ്പെട്ടവരുടെ ബന്ധു മിത്രാദികളുടെയും പരിക്കേറ്റവരുടെയും വേദനയില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുകയാണെന്ന് അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. ഈ ഘട്ടത്തില്‍ തീവ്രമായ വേദനയിലൂടെ കടന്നുപോവുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവിധ മേഖലകളില്‍ പ്രവര്‍ത്തനനിരതരായിരിക്കുകയും ചെയ്യുന്നവരെ പ്രാര്‍ത്ഥനയിലൂടെ ശക്തിപ്പെടുത്താന്‍ നാമേവര്‍ക്കും കടമയുണ്ട്. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും നമുക്ക് പ്രാര്‍ത്ഥിക്കാം. പ്രവര്‍ത്തനനിരതമായിരിക്കുന്ന കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും
അങ്കമാലി: വിമോചന സമരവുമായി ബന്ധപ്പെട്ടുള്ള അങ്കമാലി വെടിവയ്പിന്റെ നീറുന്ന ഓര്‍മകള്‍ക്ക് ജൂണ്‍ 13ന് 66 വയസ്. 1959 ജൂണ്‍ 13 ന് അങ്കമാലി ടൗണില്‍ നടന്ന പോലീസ് വെടിവയ്പില്‍ 15 വയസുള്ള കുട്ടിയടക്കം 7 പേര് കൊല്ലപ്പെട്ടിരുന്നു. ജൂണ്‍ 13 ന് രാത്രി ഒമ്പതരയോടെയാണ് അങ്കമാലിയില്‍ വെടിവെയ്പ് നടന്നത്. ലാത്തിച്ചാര്‍ജിന് ശേഷം 32 റൗണ്ട് വെടിവെച്ചു. അഞ്ച് പേര് സംഭവ സ്ഥലത്തും രണ്ട് പേര് ആശുപത്രിയിലും മരിച്ചു. 45 പേര്‍ക്ക് പരുക്കേറ്റു. ജൂണ്‍ 14 ഞായറാഴ്ച മൃതദേഹങ്ങള്‍
കാക്കനാട് : ‘ലഹരിക്കെതിരെ ഞാനും’ എന്ന സിഗ്നേച്ചര്‍ പ്രോഗ്രാം എറണാകുളം, തൃക്കാക്കര ഭാരത മാതാ കോളേജില്‍ എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സിനോ സേവി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഭാരത മാതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൗമ്യ തോമസ്, ഡോ. ജാക്സണ് തോട്ടുങ്കല്‍, അഡ്വ. ചാര്‍ളി പോള്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസേഴ്സ് ആയ വി
Don’t want to skip an update or a post?