ഫാ. ജോസഫ് തട്ടകത്ത് അന്തരിച്ചു
- ASIA, Featured, Kerala, LATEST NEWS
- September 11, 2025
കൊച്ചി: ലത്തീന്‍ വോട്ട് ബാങ്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും കുത്തകയല്ലെന്ന് പ്രഖ്യാപിച്ച് കെഎല്‍സിഎ എറണാകുളം ജില്ലാ സമുദായ സംഗമം സംഘടിപ്പിച്ചു. വരുന്ന തിരഞ്ഞെടുപ്പില്‍ സമുദായംഗങ്ങളെ പരിഗണിക്കുന്ന പാര്‍ട്ടികളെ മാത്രമേ സമുദായം പരിഗണിക്കൂ എന്ന് സംഗമം വ്യക്തമാക്കി. എല്ലാകാലത്തും സമദൂരമായി തുടരാന്‍ ഒരുക്കമല്ല. ശരിദൂരം തിരിച്ചറിയാന്‍ കഴിവുള്ളവരാണ് ലത്തീന്‍ കത്തോലി ക്കരെന്ന് കണ്വെന്ഷന് പ്രഖ്യാപിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സംഗമത്തില്‍ വരാപ്പുഴ അതിരൂപത
സിസ്റ്റര്‍ സോണിയ തെരേസ് ഡിഎസ്ജെ എളിമയുടെ രാജകുമാരനായ ഫ്രാന്‍സിസ് പാപ്പ ജൂബിലി വര്‍ഷത്തിലെ ഉയര്‍പ്പു തിരുന്നാളിന്റെ പിറ്റേദിവസം തന്നെ ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ പലര്‍ക്കും വല്ലാത്ത ഒരു ശൂന്യതയാണ് അനുഭവപ്പെട്ടത്. ഇനി ഇങ്ങനെ ഒരു മാര്‍പാപ്പയെ തിരുസഭയുടെ തലവനായി കിട്ടുമോ എന്നായിരുന്നു ഭൂരിഭാഗം വിശ്വാസികളുടെയും ആശങ്ക. ‘കാത് കുത്തിയവന് പോയാല്‍ കടുക്കനിട്ടവന്‍ വരും’ എന്ന പഴമൊഴി പോലെ ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയായ ലിയോ പതിനാലാമന്‍ പാപ്പ തീര്‍ച്ചയായും മറ്റൊരു ചരിത്ര പുരുഷനായിത്തീരുമെന്ന് അദ്ദേഹത്തിന്റെ കഴിഞ്ഞകാല ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍
ന്യൂ ജന്‍ കാലത്തെ യുവാക്കള്‍ക്കു മുന്നില്‍ അത്ഭുതകരമായ മാതൃകകളാണ് പുണ്യപുഷ്പങ്ങളായ കാര്‍ലോ അക്യൂട്ടിസും പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയും. ഇവരുടെ ദിവ്യമായ ജീവതപാതകള്‍ സൂക്ഷ്മമായി വീക്ഷിച്ചാല്‍ അവര്തമ്മില് സമാനതതകള്‍ ഏറെയുണ്ടെന്ന് കാണാന്‍ കഴിയും. 1 ആഴമേറിയ ദിവ്യകാരുണ്യ ഭക്തി പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റി: ദിവ്യകാരുണ്യത്തോടുള്ള ആഴമായ സ്നേഹമായിരുന്നു ഫ്രാസാറ്റിയുടെ ജീവിതത്തിന്റെ ആണിക്കല്ല്. പതിവായി വി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ഉല്‍സാഹിച്ച ആ യുവാവ് മണിക്കൂറുകളോളം ദിവ്യകാരുണ്യ ആരാധനയില്‍ ചെലവഴിച്ചു. കൂടാതെ പരിശുദ്ധ കന്യകാമറിയത്തോട് അഗാധമായ ഭക്തിയും ജീവിതത്തിലുടനീളം പുലര്‍ത്തിയിരുന്നു. കാര്‍ലോ
ലിയോ പതിനാലാമന്‍ പാപ്പയെ അദ്ദേഹം കര്‍ദിനാളായിരുന്നകാലംമുതല്‍ എനിക്ക് പരിചയമുണ്ട്. പ്രത്യേകിച്ച് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലികയാത്രകളില്‍ അനുഗമിക്കുന്ന സംഘത്തോടൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. സാധാരണഗതിയില്‍ മെത്രാന്മാര്ക്കായുള്ള തിരുസംഘത്തിന്റെ തലവന്‍ മാര്‍പാപ്പയുടെ യാത്രകളില്‍ പങ്കെടുക്കാറുള്ളതല്ല. പക്ഷെ ഓരോ അവസരത്തിലും മാര്‍പാപ്പതന്നെ മുന്‍കയ്യെടുത്ത് അദ്ദേഹത്തെ ഉള്‍പ്പെടുത്തുമായിരുന്നു. ഇപ്പോള്‍ പിന്തിരിഞ്ഞുനോക്കുമ്പോള് പത്രോസിന്റെ പിന്‍ഗാമിയുടെ ശ്ലൈഹിക യാത്രകള്‍ എങ്ങനെയാണെന്നത് കണ്ടുപഠിക്കാന്‍ അദ്ദേഹത്തെ കൂടെകൂട്ടിയിരുന്നതുപോലെ തോന്നുന്നു. ആ യാത്രകളുടെ പ്രത്യേകതകള്‍ മനസിലാക്കി അതിനായി തയ്യാറെടുക്കാന്‍ ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ ഒരുക്കിയതുപോലെ. വളരെ
ജോര്‍ജ് കൊമ്മറ്റം ആഗോള കത്തോലിക്കസഭയുടെ 267-ാം മാര്‍പാപ്പയായി കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രൊവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ലിയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ച് ആഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയനായി. സഭയുടെ ചരിത്രത്തില്‍ സമൂഹികനീതി ഉയര്‍ത്തിപ്പിടിച്ച ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ പേര് സ്വീകരിച്ച് അദ്ദേഹം തന്റെ നയം വ്യക്തമാക്കി. പ്രാര്‍ത്ഥനയോടെ ആഗോള കത്തോലിക്കസഭയും പ്രതീക്ഷയോടെ ലോകമാകെയും കാത്തിരുന്ന ആ വാര്‍ത്ത ലോകത്തെയാകമാനം സന്തോഷത്തിലാഴ്ത്തി. യു.എസിലെ ഷിക്കാഗോയില്‍ ജനിച്ച അദ്ദേഹം യു.എസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ്. സമാധാനം നമ്മോടു
ഫാ. ജോസഫ് വയലില്‍ CMI (ചെയര്മാന്, ശാലോം ടി.വി) പാക്കിസ്ഥാന്റെ ചില അവസ്ഥകള്‍ മനസിലാക്കാം. ആളോഹരി വരുമാനം : 1680 അമേരിക്കന്‍ ഡോളറിന് തുല്യം. ആളോഹരി വരുമാനത്തില്‍ ലോകത്തില്‍ 158-ാം സ്ഥാനം. സാക്ഷരത : 68 ശതമാനം, സ്ത്രീ സാക്ഷരത : 52 ശതമാനം, ദാരിദ്ര്യരേഖക്ക് താഴെയുള്ള ജനം : 25 ശതമാനം, സാമ്പത്തിക വളര്‍ച്ചാനിരക്ക് : 0.92 ശതമാനം, ആരോഗ്യമേഖലക്ക് ചെലവാക്കുന്ന തുക : ദേശീയ വരുമാനത്തിന്റെ രണ്ടു ശതമാനം, മാതൃമരണനിരക്ക് : ഓരോ പതിനായിരം
മാനന്തവാടി: യുവജനങ്ങള്‍ ലക്ഷ്യത്തില്‍ ഊന്നി മാറ്റത്തിനൊപ്പം സഞ്ചരിക്കണമെന്ന് മാനന്തവാടി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. മാനന്തവാടി രൂപതാ കെസിവൈഎം സംഘടിപ്പിച്ച യൂത്ത് സിനഡ് 2025 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജന മുന്നേറ്റം ലക്ഷ്യമാക്കി രൂപതയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സിനഡ് സംഘടിപ്പിച്ചത്. മാനന്തവാടി രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 224 പേരാണ് സിനഡില്‍ പങ്കെടുക്കുന്നത്. വിവിധ വിഷയങ്ങളില്‍ ഗ്രൂപ്പുതല ചര്‍ച്ച, സംവാദം എന്നിവ സിനഡിന്റെ ഭാഗമായി നടന്നുവരുന്നു. ദ്വാരക കോര്‍പ്പറേറ്റ് ഓഡിറ്റോറിയത്തില്‍ ബുധനാഴ്ച
കാക്കനാട്: അന്തര്‍ദേശീയ കത്തോലിക്ക അല്തമായ സംഘടനയായ ചെറുപുഷ്പ മിഷന് ലീഗിന്റെ 2025-26 പ്രവര്‍ത്തന വര്‍ഷത്തിന്റെ ഉദ്ഘാടനം അന്തര്‍ദേശീയ തലത്തില്‍ സംഘ ടിപ്പിക്കുന്നു. മിഷന് ലീഗിന്റെ സ്വര്‍ഗീയ മധ്യസ്ഥയായ വിശുദ്ധ കൊച്ചു ത്രേസ്യയെ തിരുസഭ വിശുദ്ധ പദവിയിലേ ക്കുയര്ത്തിയതിന്റെ 100-ാം വാര്‍ഷിക ആചരണവും ഇതോടൊപ്പം നടത്തും. മെയ് 17 ശനിയാഴ്ച്ച ഇന്ത്യന്‍ സമയം രാത്രി 8.30ന് നടക്കുന്ന ഓണ്‍ലൈന്‍ സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ഭാരവാഹികളും പ്രതിനിധികളും പങ്കുചേരും. സീറോമലബാര്‍ സഭാ തലവനും മിഷന് ലീഗിന്റെ രക്ഷാധികാരിയുമായ മേജര്‍
Don’t want to skip an update or a post?