അമലയില്‍ 128 കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി വിഗുകള്‍ നല്‍കി
- ASIA, Featured, Kerala, LATEST NEWS
- September 12, 2025
വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ജൂലൈ 28 മുതല്‍ ഓഗസ്റ്റ് മൂന്നുവരെ വത്തിക്കാനില്‍ നടക്കും. ‘പ്രത്യാശയുടെ തീര്‍ത്ഥാടകര്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന ജൂബിലിയാഘോഷം 18 നും 35 നും ഇടയില്‍ പ്രായമുള്ള ലോകമെങ്ങുംനിന്നുള്ള യുവജനങ്ങളുടെ സംഗമവേദിയാകും. ഓഗസ്റ്റ് ഒന്നിന് റോമിലെ ചിര്‍ക്കോ മാസിമോ സ്റ്റേഡിയത്തില്‍ അനുരഞ്ജന കൂദാശയുടെ ആഘോഷവും നടക്കും. രണ്ടിന് തെക്കുകിഴക്കന്‍ റോമിലെ തോര്‍ വെര്‍ഗാത്ത യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടക്കുന്ന ജാഗരണ പ്രാര്‍ത്ഥനയോടെയും പിറ്റേന്നു രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെയും
താമരശേരി: താമരശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ വര്‍ഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളുടെ സംഗമം ‘ഏയ്ഞ്ചല്‍സ് മീറ്റ്’ നടത്തി. ചെറുപുഷ്പ മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ പുല്ലൂരാംപാറ ബഥാനിയായില്‍ നടന്ന സംഗമം താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഈശോയെ സ്നേഹിക്കുമ്പോള്‍ തിന്മയുടെ ശക്തികള്‍ നമ്മെ സമീപിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ സ്തുതികളാണ് ഈശോയ്ക്ക് ഏറ്റവും ഇഷ്ടമെന്ന് മാര്‍ ഇഞ്ചനാനിയില്‍ കൂട്ടിച്ചേര്‍ത്തു. ജിനോ തറപ്പുതൊട്ടിയില്‍ അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറല്‍ മോണ്‍.
തിരുവനന്തപുരം: ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്ന് (ജൂലൈ 14) വൈകുന്നേരം ആറിന് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥന നടത്തും. തുടര്‍ന്ന് മെഴുകുതിരി നേര്‍ച്ച പ്രദക്ഷിണം. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ അന്താരാഷ്ട്ര സംഘടനകളുടെ പ്രത്യേക ചുമതലയുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഗറും മറ്റു മെത്രാന്മാരും വൈദികരും സന്യസ്തരും വിശ്വാസിഗണവും കത്തിച്ച തിരികളുമായി പ്രദക്ഷിണത്തില്‍ അണിചേരും. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടന പദയാത്രകള്‍ വൈകുന്നേരം അഞ്ചിന് പട്ടം സെന്റ് മേരീസ്
റായ്പുര്‍ (ഛത്തീസ്ഗഡ്): ഛത്തീസ്ഗഡില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിന്റെ നേതൃത്വത്തില്‍ സംഘടിതമായ അക്രമണം. ഇന്നലെ (ജൂലൈ 13) ഛത്തീസ്ഗഢിലെ ധംതാരി ജില്ലയിലെ പഞ്ച്‌പേഡി ബഖാര, ഗോപാല്‍പുരി, ഹട്‌കേശ്വര്‍ എന്നീ മൂന്ന് സ്ഥലങ്ങളിലെ പള്ളികള്‍ക്കുനേരെയായിരുന്നു അക്രമങ്ങള്‍ നടന്നത്. 50 ഓളം ആളുകള്‍ അടങ്ങിയ സംഘം ഒരു പള്ളിയില്‍ അക്രമം നടത്തിയതിനുശേഷം പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി റാലി പോലെ അടുത്ത സ്ഥലത്തേക്കു പോകുകയായിരുന്നു. ഞായറാഴ്ച ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയകള്‍ വഴി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത വിശ്വാസജീവിത പരിശീലനകേന്ദ്രം, വിശ്വാസ ജീവിത പരിശീലകര്‍ക്കായി അടിസ്ഥാന ദൈവശാസ്ത്ര അധ്യാപന വിഷയങ്ങളില്‍ അറിവ് നല്‍കുന്ന പരിശീലന പരിപാടിയായ കാറ്റക്കിസ്റ്റ്സ് ട്രെയിനിംഗ് കോഴ്സിന്റെ പുതിയ അധ്യായന വര്‍ഷത്തിന്റെ ഉദ്ഘാടനവും 2024-25 ല്‍ കോഴ്സ് പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ നടന്ന സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യുകയും മുന്‍ ബാച്ചിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിച്ചു.
കോട്ടപ്പുറം: ജര്‍മ്മന്‍ എംപ്ലോയേഴ്‌സ് ടീം കിഡ്‌സ് കാമ്പസ് സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ജോലി കരാര്‍ ഒപ്പിട്ടു നല്‍കുകയും ചെയ്തു. കിഡ്‌സ് കാമ്പസില്‍ ജര്‍മ്മന്‍ ഭാഷ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും സംശയങ്ങള്‍ക്ക് ഉത്തരങ്ങളും നല്‍കി. കിഡ്‌സ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി, ഇന്റര്‍ നാഷണല്‍ ലാംഗ്വേജ് അക്കാദമി സെന്റര്‍ കോ-ഓഡിനേറ്റര്‍ ഫാ. സിജില്‍ മുട്ടിക്കല്‍, കൊച്ചി രൂപത ലാംഗേജ് ഇന്‍സ്റ്റിട്ട്യൂട്ട് ഡയറക്ടര്‍ ഫാ. പ്രസാദ് കത്തിപ്പറമ്പില്‍, കിഡ്‌സ് അസി. ഡയറക്ടര്‍ ഫാ. ബിയോണ്‍ തോമസ് കോണത്ത്, ഫാ. എബ്‌നേസര്‍
ഇടുക്കി: കെസിവൈഎം ഇടുക്കി രൂപതാ സമിതിയുടെ പ്രവര്‍ത്തനപക്ഷ ഉദ്ഘാടനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ബൈക്ക് റാലി നടത്തി. റാലി ഇടുക്കി രൂപതാ മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ലഹരിയുടെ വ്യാപനം സമീപകാലത്തെങ്ങുമില്ലാത്ത വിധത്തില്‍ നടക്കുന്ന കാലമാണിത്. അതിനെതിരെയുള്ള പോരാട്ടത്തിന്റെ മുന്നണി പോരാളികളാകാന്‍ യുവജനങ്ങള്‍ സജ്ജരാകണമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍തലത്തിലും സംഘടനാ നേതൃത്വത്തിലും ബോധവല്‍ക്കരണവും മറ്റിതര പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ നടക്കുന്നുണ്ട്. എങ്കിലും ഈ സാമൂഹിക വിപത്തിനെ സമൂഹത്തില്‍നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ വലിയ പങ്കുവഹിക്കാന്‍ കഴിയുന്നത്
ഇടുക്കി: മാതൃകാ ജീവിതങ്ങള്‍ കുറയുന്നത് സമൂഹത്തിന് ദോഷകരമാകുമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി രൂപത ക്രിസ്തു ജ്യോതി വിശ്വാസ പരിശീലനത്തിന്റെയും ചെറുപുഷ്പ മിഷന്‍ ലീഗ്, തിരുബാലസഖ്യം സംഘടനകളുടെയും സംയുക്ത വാര്‍ഷികം മുരിക്കാശേരി പാവനാത്മ കോളേജില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവവിശ്വാസത്തിന്റെ തലത്തില്‍ നാം ആയിരിക്കുന്ന സാഹചര്യങ്ങളില്‍ നമ്മുടെ ജീവിതം ഒരു സാക്ഷ്യമായി മാറണം. മാനുഷിക മൂല്യങ്ങളുടെ കാര്യത്തിലും പുതുതലമുറയ്ക്കും സമകാലികര്‍ക്കും മാതൃകയാക്കാന്‍ പറ്റിയ ജീവിതങ്ങളായി നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തണം. ക്രൈസ്തവര്‍ എന്ന
Don’t want to skip an update or a post?