എട്ടു മക്കള്‍ എട്ടും സിസേറിയന്
- Featured, Featured, FEATURED MAIN NEWS, LATEST NEWS, SUNDAY SPECIAL, SUNDAY SPECIAL
- January 26, 2025
മുനമ്പം: റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതി നായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം 47-ാം ദിനത്തിലേക്ക്. 46-ാം ദിനം വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ സി.പി ഉദ്ഘാടനം ചെയ്തു. പതിനാലുപേര്‍ നിരാഹര സമരത്തില്‍ പങ്കുചേര്‍ന്നു.
എല്‍ ഫാഷര്‍/നോര്‍ത്ത് ഡാര്‍ഫര്‍: ഒന്നരലക്ഷം ജനങ്ങള്‍ക്ക് ഒരുമാസത്തോളം കഴിയാനുള്ള 17,500 ടണ്‍ ഭക്ഷണവുമായി 700 വാഹനങ്ങളടങ്ങുന്ന വ്യൂഹം നോര്‍ത്ത് ഡര്‍ഫറിലെ സംസം അഭയാര്‍ത്ഥി ക്യാമ്പിലെത്തി. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ നേതൃത്വത്തിലാണ് ഏറ്റവും കൂടിയ തോതിലുള്ള പട്ടിണിയായ ഫേസ് 5 വിഭാഗത്തിലുള്ള ദാരിദ്ര്യത്തിലൂടെ കടന്നുപോകുന്ന സംസം അഭയാര്‍ത്ഥി ക്യാമ്പിലേക്ക് ഭക്ഷണസാമഗ്രികളുമായി ട്രക്കുകളെത്തിയത്. ഈ ക്യാമ്പില്‍ കഴിയുന്ന ആയിരക്കണക്കിന് കുട്ടികള്‍ക്ക് ഗുരുതരമായ പോഷകാഹാരക്കുറവ് ജൂലൈ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയും മഴക്കെടുതിയും മൂലമാണ് ഭക്ഷണമെത്തിക്കുന്നത് ഇത്രയും വൈകിയതെന്ന്
വത്തിക്കാന്‍ സിറ്റി: വിശ്വാസമില്ലാത്ത മകളും മരുമകനും കൊച്ചുമകള്‍ക്ക് അഞ്ച് വയസായിട്ടും മാമ്മോദീസാ നല്‍കാത്തതിലുള്ള വലിയ വേദനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പക്ക് കത്തയച്ച ഇറ്റലിയില്‍ നിന്നുള്ള വല്യമ്മക്ക് സാന്ത്വനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. മകളുടെയും മരുമകന്റെയും പ്രവൃത്തിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടുള്ള കത്തില്‍ യേശു എന്താവും ഇതിനെപ്പറ്റി ചിന്തിക്കുന്നതെന്നും ഇറ്റലിയിലെ ബെര്‍ഗാമോയില്‍ നിന്നുള്ള ഒലീവ എന്ന വല്യമ്മ പാപ്പയോട് ചോദിച്ചു. ഒലീവയുടെ വേദന തനിക്ക് മനസിലാകുന്നുണ്ടെന്ന് പറഞ്ഞ പാപ്പ മാമ്മോദീസാ മഹത്തായ സമ്മാനമാണെന്നും പാപ്പയായ ശേഷം മാമ്മോദീസാ നല്കിയ അവസരങ്ങളെല്ലാം തനിക്ക് വലിയ
വത്തിക്കാന്‍ സിറ്റി: ദിവംഗതനായ മതാന്തരസംവാദത്തിനായുള്ള ഡിക്കാസ്റ്ററി തലവന്‍ കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍ ആയുസോ ജനങ്ങളും മതങ്ങളും തമ്മിലുള്ള സാഹോദര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച തീക്ഷ്ണമതിയായ മിഷനറിയായിരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവത്തിന് മനുഷ്യരോടുള്ള സ്നേഹത്തിന് ജ്ഞാനത്തോടെ സാക്ഷ്യം വഹിക്കാന്‍ തന്റെ എല്ലാ കര്‍ത്തവ്യങ്ങളിലും കര്‍ദിനാള്‍ പരിശ്രമിച്ചിരുന്നതായും കൊമ്പോനി മിഷനറീസ് ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് സഭയുടെ വികാര്‍ ജനറലിനയച്ച അനുശോചന സന്ദേശത്തില്‍ പാപ്പ പറഞ്ഞു. 2019 മുതല്‍ വത്തിക്കാനിലെ മതാന്തര സംവാദങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായിരുന്നു കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍
ബംഗളൂരു: ഉഡുപ്പി രൂപതയിലെ വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് ശില്പശാല നടത്തി. ഉഡുപ്പിയിലെ അനുഗ്രഹ പാസ്റ്ററല്‍ സെന്ററില്‍ വെച്ചാണ് ശില്പശാല സംഘടിപ്പിച്ചത്. പ്രിന്‍സിപ്പാള്‍മാരും ഹെഡ്മാസ്റ്റര്‍മാരും സ്കൂളുകളിലെ ടെക്നിക്കല്‍ സ്റ്റാഫും ഉഡുപ്പി രൂപതയുടെ കാത്തലിക് ഏഡ്യുക്കേഷണല്‍ സൊസൈറ്റി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തു. വിദ്യാഭ്യാസരംഗത്തെ ധാര്‍മ്മികനിലവാരം നിലനിര്‍ത്തിക്കൊണ്ടുതന്നെ വിദ്യാഭ്യാസ മേഖലയില്‍ എ.ഐ സ്കില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ശില്പശാലയ്ക്ക് നേതൃത്വം നല്കിയ ഉഡുപ്പി കാത്തലിക് എഡ്യുക്കേഷണല്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. വിന്‍സന്റ് ക്രാസ്റ്റ പറഞ്ഞു. വികാരി ജനറല്‍ ഫാ. ഫെര്‍ഡിനന്‍ഡ് ഗോണ്‍സാല്‍വസ് പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി: മനുഷ്യന്റെ മഹത്വത്തെ തിരിച്ചറിയുന്നവര്‍ പരസ്പരം ആദരിക്കുമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്ത. കാഞ്ഞിരപ്പള്ളി രൂപതാസ്ഥാനത്ത് വൈദിക സമ്മേളനത്തോടനുബന്ധിച്ച് നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശോയുടെ മനുഷ്യാവതാരം വെളിപ്പെടുത്തുന്നത് മനുഷ്യന്റെ മഹത്വത്തെയാണ്. മനുഷ്യമഹത്വത്തെ പൂര്‍ണ്ണമാക്കുന്നതിനാണ് ദൈവം മനുഷ്യനായി ചരിത്രത്തിലവതരിച്ചത്. ഓരോ വ്യക്തിക്കും ദൈവം നല്കുന്ന മഹത്വത്തെ മനസിലാക്കുമ്പോഴാണ് പരസ്പര ബഹുമാനം യാഥാര്‍ത്ഥ്യമാകുന്നതെന്നും മാര്‍ തറയില്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. മാര്‍ തറയില്‍ മെത്രാപ്പോലീത്തായുടെ അജപാലന ദൗത്യനിര്‍വ്വഹണത്തില്‍ കാഞ്ഞിരപ്പള്ളി
ആലക്കോട്: കേരളത്തിലെ റബര്‍ കര്‍ഷകര്‍ ഉള്‍പ്പെടെ കര്‍ഷകരെ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷക ദ്രോഹ സമീ പനത്തില്‍ പ്രതിഷേധിച്ച് കത്തോലിക്ക കോണ്‍ഗ്രസ് ആലക്കോട്ട് നടത്തിയ കര്‍ഷക റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ മലയോര കര്‍ഷക ജനതയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു. ഇഎസ്എയില്‍നിന്ന് ജന വാസമേഖലകളെയും കൃഷിഭൂമികളെയും ഒഴിവാക്കുക, കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുക, വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം
തലശേരി: തലശേരി രൂപതയുടെ പ്രഥമ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ പേരിലുള്ള ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗുരുശ്രേഷ്ഠ അവാര്‍ഡ് ഉത്തര്‍പ്രദേശിലെ ഗോരക്പൂര്‍ പ്രഥമ മെത്രാന് മാര്‍ ഡൊമിനിക് കോക്കാട്ടിന്. ഗോരക്പൂര്‍ ഫാത്തിമാ മാതാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബിഷപ് മാര്‍ മാത്യു നെല്ലിക്കുന്നത്ത് അവാര്‍ഡ് സമ്മാനിച്ചു. ഫൗണ്ടേഷന് ചെയര്മാന് മാത്യു എം. കണ്ടത്തില്‍, വൈസ് ചെയര്മാന് ഡോ. സെബാസ്റ്റ്യന്‍ ഐക്കര, സെക്രട്ടറി സണ്ണി ആശാരിപറമ്പില്‍ എന്നിവര്‍ മാര്‍ കോക്കാട്ടിനെ പൊന്നാടയ ണിയിച്ച് ആദരിച്ചു. ഡോ. സെബാസ്റ്റ്യന്‍ ഐക്കര മംഗള
Don’t want to skip an update or a post?