Follow Us On

26

January

2025

Sunday

  • കെഎല്‍സിഎ സമ്മേളനം; ഗോവന്‍ ആര്‍ച്ചുബിഷപ് പതാക ആശീര്‍വദിച്ചു

    കെഎല്‍സിഎ സമ്മേളനം; ഗോവന്‍ ആര്‍ച്ചുബിഷപ് പതാക ആശീര്‍വദിച്ചു0

    പനജി: ഡിസംബര്‍ 15ന് തിരുവനന്തപുരത്ത് നടക്കുന്ന കെഎല്‍സിഎ സമ്പൂര്‍ണ്ണ നേതൃസമ്മേളനത്തോനുബന്ധിച്ച് ഉയര്‍ത്തേണ്ട കെഎല്‍സിഎയുടെ പതാക  ഗോവ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഫിലിപ് നേരി ഫെറാവോ ആശിര്‍വദിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നൈജു അറയ്ക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെആര്‍എല്‍സിസി ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി ഫാ. ബെന്നി പൂത്തുറ, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, ആള്‍ ഇന്ത്യ കാത്തലിക്ക് യൂണിയന്‍ നാഷണല്‍ പ്രസിഡന്റ് ഏലിയാസ് വാസ,് കാത്തലിക്ക് കൗണ്‍സില്‍ ഓഫ് ഇന്ത്യ നാഷണല്‍ വൈസ് പ്രസിഡന്റ്

  • വത്തിക്കാനില്‍ ശിവഗിരി മഠം നടത്തുന്ന സര്‍വമതസമ്മേളത്തെ മാര്‍പാപ്പ ഇന്ന് അഭിസംബോധന ചെയ്യും

    വത്തിക്കാനില്‍ ശിവഗിരി മഠം നടത്തുന്ന സര്‍വമതസമ്മേളത്തെ മാര്‍പാപ്പ ഇന്ന് അഭിസംബോധന ചെയ്യും0

    വത്തിക്കാന്‍ സിറ്റി: ശ്രീനാരായണഗുരു ആലുവ അദ്വൈതാശ്രമത്തില്‍ സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി ശിവഗിരിമഠം വത്തിക്കാനില്‍ നടത്തുന്ന സര്‍വമതസമ്മേളനത്തെ  ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് അഭിസംബോധന ചെയ്യും. വത്തിക്കാന്‍ ചത്വരത്തില്‍ നടക്കുന്ന സര്‍വമതസമ്മേളനത്തിലെ പ്രത്യേക സെഷനുകള്‍ കര്‍ദിനാള്‍ ലസാരു ഹ്യൂങ് സിക് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണഗുരു രചിച്ച ‘ദൈവദശകം’ പ്രാര്‍ഥനയും ഇന്ന് വത്തിക്കാനില്‍ മുഴങ്ങും. മലയാളിയായ സിസ്റ്റര്‍ ആശ ജോര്‍ജാണ് സുഹൃത്തായ ഇറ്റലിയിലെ ഡോ. അര്‍ക്കിമേദെ റുജോറോയുടെ സഹായത്തോടെ ഇറ്റാലിയന്‍ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തത്. ശിവഗിരിമഠം പ്രസിഡന്റ് സ്വാമി

  • ടെക്‌സസ് സര്‍വകലാശാലയിലെ കാമ്പസ് മിസിസ്ട്രി ഫലം ചൂടിയപ്പോള്‍: 29 പേര്‍ മാമ്മോദീസ സ്വീകരിച്ചു

    ടെക്‌സസ് സര്‍വകലാശാലയിലെ കാമ്പസ് മിസിസ്ട്രി ഫലം ചൂടിയപ്പോള്‍: 29 പേര്‍ മാമ്മോദീസ സ്വീകരിച്ചു0

    ടെക്‌സാസ്/യുഎസ്എ: ടെക്‌സസ് എ ആന്‍ഡ് എം സര്‍വകലാശാലയിലെ കാത്തലിക്ക് കാമ്പസ് മിനിസ്ട്രിയുടെ കേന്ദ്രമായ സെന്റ് മേരീസ് കാത്തലിക്ക് സെന്ററില്‍ വച്ച്  29 പേര്‍ മാമ്മോദീസ സ്വീകരിച്ചു. ഇതോടൊപ്പം 21 പേരുടെ സ്ഥൈര്യലേപനവും നടന്നു. കത്തോലിക്ക വിശ്വാസത്തിലേക്ക കൈപിടിച്ചു നടത്തുന്ന ആര്‍സിഐഎ ടീമിന്റെ സഹായത്തോടെയാണ് പുതിയതായി മാമ്മോദീസാ സ്വീകരിച്ചവര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നതിനായി ഒരുങ്ങിയത്. ടെക്‌സസ് എ ആന്‍ഡ്  എം സര്‍വകലാശാലയിലെയും ബ്ലിന്‍ കോളജിലെയും വിദ്യാര്‍ത്ഥികള്‍ക്കായും പ്രദേശത്തെ വിശ്വാസികള്‍ക്കായും പ്രവര്‍ത്തിക്കുന്ന കാത്തലിക്ക് കാമ്പസ് മിനിസ്ട്രിയാണ് സെന്റ് മേരീസ് കാത്തലിക്ക്

  • ഇങ്ങനെയാണോ  ജനാധിപത്യത്തിന്റെ ഉത്സവം  ആഘോഷിക്കേണ്ടത്?

    ഇങ്ങനെയാണോ ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കേണ്ടത്?0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഏതാനും മാസങ്ങള്‍ക്കുമുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നു. നവംബര്‍ 13-ന് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്നു. ഫലപ്രഖ്യാപനവും വന്നു. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പലപ്പോഴും പറയപ്പെടുന്ന ഒരു വാചകമുണ്ട്: ജനാധിപത്യത്തിന്റെ ഉത്സവകാലം അഥവാ ആഘോഷകാലമാണ് തിരഞ്ഞെടുപ്പുകാലം. വോട്ടു ചെയ്യുന്ന ജനം അധികാരികളും മത്സരിക്കുന്നവര്‍ പ്രജകളും ആകുന്ന സമയമാണ് തിരഞ്ഞെടുപ്പുകാലം. ജനം രാജാവാകുന്ന ഒരു ദിവസമേ ഉള്ളൂ: വോട്ട് ചെയ്യുന്ന ദിനം. തിരഞ്ഞെടുപ്പ് പ്രചാരണരീതികളും വോട്ടെടുപ്പ് ദിനത്തിലെ പ്രവൃത്തികളുമെല്ലാം പലവിധ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.

  • ഡിസംബര്‍ മുതല്‍ പാപ്പയുടെ ജനറല്‍ ഓഡിയന്‍സിന്റെ  ചൈനീസ് പരിഭാഷ ലഭ്യമാക്കും

    ഡിസംബര്‍ മുതല്‍ പാപ്പയുടെ ജനറല്‍ ഓഡിയന്‍സിന്റെ ചൈനീസ് പരിഭാഷ ലഭ്യമാക്കും0

    വത്തിക്കാന്‍ സിറ്റി: ഡിസംബര്‍ മാസം മുതല്‍ പാപ്പയുടെ ജനറല്‍ ഓഡിയന്‍സിന്റെ ചൈനീസ് പരിഭാഷയും വത്തിക്കാന്‍ ലഭ്യമാക്കും. വത്തിക്കാന്‍ ന്യൂസിലെയും വത്തിക്കാന്‍ സെക്രട്ടറിയേറ്റിലെയും സ്റ്റാഫംഗങ്ങള്‍ പരിഭാഷപ്പെടുത്തുന്ന ഒന്‍പതാമത്തെ ഔദ്യോഗിക ഭാഷയാണ്  ചൈനീസ് ഭാഷ. ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയാണ്  ഇക്കാര്യം ജനറല്‍ ഓഡിയന്‍സില്‍ അറിയിച്ചത്. ബൈബിള്‍ വായന, പാപ്പയുടെ പ്രസംഗത്തിന്റെ സംഗ്രഹം, പാപ്പയുടെ അഭിവാദ്യങ്ങള്‍ എന്നിവയാവും ചൈനീസ് ഭാഷയില്‍ പരിഭാഷപ്പെടുത്തുന്നത്. സ്പാനിഷ് ഭാഷക്കും ഇംഗ്ലീഷിനും മുകളിലായി ലോകത്തില്‍ ഏറ്റവുമധികമാളുകള്‍ സംസാരിക്കുന്ന ഭാഷയാണ് ചൈനീസ് മാന്‍ഡാരിന്‍ ഭാഷ. ചൈനീസ് ഭാഷയുടെ വിവിധ

  • സിഒഡിയുടെ വാര്‍ഷികം ഡിസംബര്‍ രണ്ടിന്; പ്രതിനിധി സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും

    സിഒഡിയുടെ വാര്‍ഷികം ഡിസംബര്‍ രണ്ടിന്; പ്രതിനിധി സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും0

    താമരശേരി: താമരശേരി രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ സിഒഡിയുടെ 35-ാമത് വാര്‍ഷികാഘോഷം ഡിസംബര്‍ രണ്ട് തിങ്കളാഴ്ച തിരുവമ്പാടിയില്‍ നടക്കും. രാവിലെ 9ന് പാരീഷ് ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. വികാരി ജനറാള്‍ മോണ്‍. അബ്രാഹം വയലില്‍, തിരുവമ്പാടി  എംഎല്‍എ ലിന്റോ ജോസഫ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ.

  • അമല മെഡിക്കല്‍ കോളജില്‍ ഇന്‍ഡോ കനേഡിയന്‍ കാന്‍സര്‍ കോണ്‍ഫ്രന്‍സ്

    അമല മെഡിക്കല്‍ കോളജില്‍ ഇന്‍ഡോ കനേഡിയന്‍ കാന്‍സര്‍ കോണ്‍ഫ്രന്‍സ്0

    തൃശൂര്‍: അമല മെഡിക്കല്‍ കോളേജ് കാന്‍സര്‍ വിഭാഗം  നടത്തിയ പ്രഥമ ഇന്‍ഡോ കനേഡിയന്‍ കാന്‍സര്‍  കോണ്‍ഫ്രന്‍സിന്റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍  നിര്‍വഹിച്ചു. കനേഡിയന്‍ കാന്‍സര്‍  വിദഗ്ധരായ ഡോ. അര്‍ബിന്ദ്  ദുബെ, ഡോ. ബഷീര്‍ ബഷീര്‍, ഡോ. ശരണ്യ കാക്കുമാനു, ഡോ. അനുരാഗ് ശ്രീവാസ്തവ് എന്നിവര്‍ പങ്കെടുത്തു. അമല ജോയിന്റ് ഡയറക്ടര്‍  ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ്, റേഡിയേഷന്‍ വിഭാഗം മേധാവി ഡോ. ജോമോന്‍ റാഫേല്‍, മെഡിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ.

  • മംഗളം സ്വാമിനാഥന്‍  പുരസ്‌കാരം കര്‍ദിനാള്‍ ക്ലീമിസ് ഏറ്റുവാങ്ങി

    മംഗളം സ്വാമിനാഥന്‍ പുരസ്‌കാരം കര്‍ദിനാള്‍ ക്ലീമിസ് ഏറ്റുവാങ്ങി0

    ന്യൂഡല്‍ഹി: ഡോ. മംഗളം സ്വാമിനാഥന്‍ ദേശീയ പുരസ്‌കാരം മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കേന്ദ്രമന്ത്രി ദിതേന്ദ്ര സിംഗില്‍നിന്ന് ഏറ്റുവാങ്ങി. സാമൂഹിക സേവനരംഗത്തെ നാലു പതിറ്റാണ്ടുകളായി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് മംഗളം സ്വാമിനാഥന്‍ പുരസ്‌കാരത്തിന് കര്‍ദിനാള്‍ ക്ലീമിസിനെ അര്‍ഹനാക്കിയത്. ന്യൂഡല്‍ഹിയിലെ എന്‍ഡിഎംസി കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്, മുന്‍ കേന്ദ്രമന്ത്രി മുരളീമനോഹര്‍ ജോഷി, ഡോ. ആര്‍. ബാലശങ്കര്‍, സേതുമാധവന്‍, സുരേഷ് ജെയിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Latest Posts

Don’t want to skip an update or a post?