Follow Us On

26

November

2024

Tuesday

  • പപ്പുവ ന്യു ഗനിയിലെ ഏറ്റവും പ്രായമുള്ള മിഷനിറി

    പപ്പുവ ന്യു ഗനിയിലെ ഏറ്റവും പ്രായമുള്ള മിഷനിറി0

    ഫ്രാന്‍സിലെ മിഷനറീസ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട് സന്യാസസഭാംഗമായ ഫാ. ആല്‍ബര്‍ട്ട് ബൗദോദ് 28-ാം വയസിലാണ് പപ്പുവ ന്യു ഗനിയിലെത്തുന്നത്. 1968-ല്‍ മെഡിറ്ററേനിയന്‍, അറ്റ്‌ലാന്റിക്ക്, പസഫിക്ക് സമുദ്രങ്ങളിലൂടെ നടത്തിയ 45 ദിവസം നീണ്ട ആ യാത്ര ഇന്നും പച്ചകെടാതെ ഫാ. ആല്‍ബര്‍ട്ടിന്റെ ഓര്‍മയിലുണ്ട്. പസഫിക്ക് സമുദ്രത്തിലൂടെ നടത്തിയ യാത്രയില്‍ ഒന്‍പത് ദിവസത്തെ കപ്പല്‍ യാത്രക്ക് ശേഷമാണ് കര കണ്ടത്. സിഡ്‌നിയില്‍ നിന്ന് അന്ന് പപ്പുവ ന്യു ഗനിയുടെ തലസ്ഥാനമായ പോര്‍ട്ട് മോറസ്ബിയിലേക്ക് പോയ ഫാ. ആല്‍ബര്‍ട്ട് പിന്നീട്

  • ഒരു വിസ്മയ വീരഗാഥ

    ഒരു വിസ്മയ വീരഗാഥ0

    കെ.ജെ മാത്യു (മാനേജിംഗ് എഡിറ്റര്‍) മലയാള ക്രൈസ്തവ പ്രസാധനരംഗത്ത് ഒരു ക്വാളിറ്റി റവലൂഷന് കാരണമായ ശാലോം ടൈംസ് പ്രസിദ്ധീകരണത്തിന്റെ മുപ്പതുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. അന്ന് ലഭ്യമായിരുന്ന ഏറ്റവും മികച്ച പേപ്പറില്‍, ബഹുവര്‍ണങ്ങളില്‍ തികച്ചും വ്യത്യസ്തമായ ഉള്ളടക്കത്തില്‍, പുതുമയാര്‍ന്ന അവതരണ ശൈലിയില്‍ പുറത്തിറങ്ങിയ ഈ മാസിക വായനക്കാര്‍ക്ക് വ്യത്യസ്തമായ ഒരു വായനാനുഭവം നല്‍കി. ഇന്ന് അതില്‍ ഒരു പുതുമയില്ല. കാരണം സെക്കുലര്‍, കൊമേഴ്‌സ്യല്‍ പ്രസിദ്ധീകരണങ്ങളെ വെല്ലുന്ന വിധത്തില്‍ കെട്ടിലും മട്ടിലും വളരെ ആകര്‍ഷകമായിട്ടാണ് ആത്മീയ പ്രസിദ്ധീകരണങ്ങള്‍ ഇന്ന് വായനക്കാരുടെ കൈകളിലെത്തുന്നത്.

  • ആഘോഷങ്ങള്‍ ഇല്ലാതെ പറ്റില്ല

    ആഘോഷങ്ങള്‍ ഇല്ലാതെ പറ്റില്ല0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഏത് മതവിഭാഗത്തെയും എടുത്തുനോക്കുക. ആഘോഷങ്ങള്‍ ആ മതവിഭാഗത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഇതുകൂടാതെ, മതപരമായ യാതൊരു ബന്ധവുമില്ലാത്ത പല ആഘോഷങ്ങളും നമുക്ക് കാണാന്‍ കഴിയും. കേരളത്തില്‍ നടക്കുന്ന മതപരവും അല്ലാത്തതുമായ ചില ആഘോഷങ്ങളുടെ പേരുകള്‍ പറയാം. പുതുവര്‍ഷദിനം, ഓണം, ക്രിസ്മസ്, നബിദിനം, കേരളപ്പിറവിദിനം, തൃശൂര്‍പൂരം അടക്കമുള്ള പൂരങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍, നിരവധിയായ അമ്പലങ്ങളിലെ ഉത്സവങ്ങള്‍, ക്ലബുകളുടെ വാര്‍ഷികങ്ങള്‍, ഇടവക-വാര്‍ഡ് ആഘോഷങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധതരം ആഘോഷങ്ങള്‍, തിരുപ്പട്ടം, ജൂബിലിയാഘോഷങ്ങള്‍ തുടങ്ങി

  • ശാലോം ടൈംസ്  ദൈവത്തിന്റെ അത്ഭുത സമ്മാനം:   ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്‌

    ശാലോം ടൈംസ് ദൈവത്തിന്റെ അത്ഭുത സമ്മാനം: ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്‌0

    പെരുവണ്ണാമൂഴി: മനുഷ്യഹൃദയങ്ങളില്‍ വചനം വിതയ്ക്കുന്ന അതിമനോഹരമായ മാധ്യമമാണ് ശാലോം ടൈംസ് എന്ന് ബത്തേരി രൂപതാധ്യക്ഷനും സിബിസിഐ വൈസ് പ്രസിഡന്റുമായ ഡോ. ജോസഫ് മാര്‍ തോമസ്. ശാലോം ടൈംസ് പ്രസിദ്ധീകരണം ആരംഭിച്ചതിന്റെ 30-ാം വാര്‍ഷികം ശാലോം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശാലോം ടൈംസ് ദൈവം നല്‍കിയ അത്ഭുതകരമായ സമ്മാനമാണെന്ന് അദ്ദേഹം കൂട്ടിേച്ചര്‍ത്തു. ദൈവസാന്നിധ്യം നിറഞ്ഞുനില്ക്കുന്ന അത്ഭുത പ്രതിഭാസമായി എല്ലാ ഭൂഖണ്ഡങ്ങളിലേക്കും പടന്നുപന്തലിക്കാന്‍ ഈ പ്രസിദ്ധീകരണത്തിന് കഴിഞ്ഞു. സഭയെ പടുത്തുയര്‍ത്തുവാന്‍ സഭയോട് ചേര്‍ന്നു യാത്രചെയ്യുന്ന മാധ്യമമാണ് ശാലോമെന്ന്

  • ബ്രിട്ടനിലെ യുവജനസംഗമം ശ്രദ്ധേയമായി

    ബ്രിട്ടനിലെ യുവജനസംഗമം ശ്രദ്ധേയമായി0

    ബിര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ യുവജനസംഗമം (ഹന്തൂസാ-ആനന്ദം-2024) ശ്രദ്ധേയമായി. എസ്എംവൈഎം സംഘടിപ്പിച്ച സമ്മേളനം മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. സഭയുടെ ഏറ്റവും വലിയ സമ്പത്ത് യുവജനങ്ങളാണെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. ദൈവരാജ്യത്തിന്റെ വളര്‍ച്ചയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ യുവജനങ്ങളെ അനുവദിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സഭയുടെ തനതായ പാരമ്പര്യത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് ഏതു സാഹചര്യത്തിലും വിശ്വാസം ഉറക്കെ പ്രഘോഷിക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. മോട്ടിവേഷണല്‍ സ്പീക്കറും കത്തോലിക്കാ വചനപ്രഘോഷകനുമായ ബ്രണ്ടന്‍

  • സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളോടൊത്ത് ഫിസിയോ തെറാപ്പി ദിനാചരണം

    സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളോടൊത്ത് ഫിസിയോ തെറാപ്പി ദിനാചരണം0

    തൃശൂര്‍: ലോക ഫിസിയോതെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി  എരനെല്ലൂര്‍ ഇന്‍ഫന്റ് ജീസസ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അമല മെഡിക്കല്‍ കോളേജ് ഫിസിയോ തെറാപ്പി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗജന്യ ഫിസിയോ തെറാപ്പി പരിശീലനവും ബോധവല്‍കരണ പരിപാടികളും നടത്തി. അമല മെഡിക്കല്‍ കോളേജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സിഎംഐ, ഫിസിയോതെറാപ്പി വിഭാഗം മേധാവി സുമി റോസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ കൊച്ചുത്രേസ്യ വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. അമലയിലെ ഫിസിയോതെറാപ്പി ടീം അംഗങ്ങള്‍ ഓരോ വിദ്യാര്‍ത്ഥിയുടെയും ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വ്യായാമങ്ങളെക്കുറിച്ച് അധ്യാപകര്‍ക്ക്

  • ഏറ്റവും വലിയ യേശുവിന്റെ പ്രതിമ ഇന്തൊനേഷ്യയില്‍ റിയോ ഡി ജനീറോ ഇനി രണ്ടാം സ്ഥാനത്ത്

    ഏറ്റവും വലിയ യേശുവിന്റെ പ്രതിമ ഇന്തൊനേഷ്യയില്‍ റിയോ ഡി ജനീറോ ഇനി രണ്ടാം സ്ഥാനത്ത്0

    ജക്കാര്‍ത്ത: മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര പ്രവിശ്യയില്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യേശുവിന്റെ പ്രതിമ ഉദ്ഘാടനം ചെയ്തു. 61 മീറ്റര്‍ ഉയരമുള്ള പ്രതിമ സമോസിര്‍ റീജന്‍സിയിലെ തോബ തടാകത്തിന് സമീപമുള്ള സിബിയാബിയ കുന്നിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്തോനേഷ്യന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് അന്റോണിയസ് സുബിയാന്റോ ബഞ്ചമിന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റിഡീമര്‍ പ്രതിമയേക്കാള്‍ 20 മീറ്റര്‍ ഉയരമെങ്കിലും ഈ പ്രതിമക്ക് കൂടുതലുണ്ട്. ഇതോടെ

  • വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനാജീവിതത്തിന് ഉത്തേജനം പകര്‍ന്ന് ‘ഹാലോ ആപ്പ്’

    വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനാജീവിതത്തിന് ഉത്തേജനം പകര്‍ന്ന് ‘ഹാലോ ആപ്പ്’0

    വാഷിംഗ്ടണ്‍ ഡിസി: കോളേജുകളും സ്‌കൂളുകളുമായി ‘ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ട് കൂടുതല്‍ യുവജനങ്ങളിലേക്ക് എത്തുവാനുള്ള പദ്ധതിയുമായി ലോകത്തിലെ ഏറ്റവും ജനപ്രിയ പ്രാര്‍ത്ഥനാ ആപ്പുകളിലൊന്നായ ഹാലോ ആപ്പ്. ഇത്തരത്തില്‍ ഹാലോ ആപ്പിന്റെ പാര്‍ട്ട്ണര്‍മാരാകുന്ന സ്‌കൂളിലെയും കോളേജിലെയും കുട്ടികള്‍ക്ക് വിവിധ തലത്തിലുള്ള പതിനായിരത്തിലധികം പ്രാര്‍ത്ഥനകള്‍ ആപ്പിലൂടെ ലഭ്യമാകും. അനുദിനദിവ്യബലിയില്‍ വായിക്കുന്ന ബൈബിള്‍ വചനങ്ങള്‍, ജപമാല, കരുണയുടെ ജപമാല തുടങ്ങി സാധാരണ ഉപയോഗിക്കുന്ന എല്ലാ പ്രാര്‍ത്ഥനകളും ഈ ആപ്പില്‍ ലഭ്യമാണ്. കൂടാതെ  വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ത്ഥനാ സമയം ഷെഡ്യൂള്‍ ചെയ്യുന്നതിനുള്ള ഓപ്ഷനും ആപ്പിലുണ്ട്.

Latest Posts

Don’t want to skip an update or a post?