Follow Us On

13

January

2026

Tuesday

  • വരാപ്പുഴ അതിരൂപതയിലെ വിധവകളുടെയും ഏകസ്ഥരുടെയും വിഭാര്യരുടെയും സംഗമം

    വരാപ്പുഴ അതിരൂപതയിലെ വിധവകളുടെയും ഏകസ്ഥരുടെയും വിഭാര്യരുടെയും സംഗമം0

    കൊച്ചി: വരാപ്പുഴ അതിരൂപതയിലെ 103 ഇടവകകളില്‍ നിന്നുള്ള വിധവകളുടെയും ഏകസ്ഥരുടെയും വിഭ്യാര്യരുടെയും സംഗമം എറണാകുളം പാപ്പാളി ഹാളില്‍ നടത്തി. വരാപ്പുഴ അതിരൂപത ബിസിസി സംഘടിപ്പിച്ച ‘സിംഫോണിയ 2025’ കുടുംബ സംഗമം വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ദൈവവചനത്തില്‍ ആഴമായി വിശ്വാസമര്‍പ്പിച്ച് ദൈവിക പദ്ധതികള്‍ക്കായി ജീവിതം സമര്‍പ്പിച്ച്, ജീവിതത്തിന്റെ ഏക പ്രത്യാശയായ ക്രിസ്തുവില്‍ നന്മ നിറഞ്ഞതും മെച്ചപ്പെട്ടതുമായ ജീവിതത്തിനായി  ഒരുങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ബിസിസി ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി അധ്യക്ഷത വഹിച്ചു. വരാപ്പുഴ

  • എം.വി ഗോവിന്ദന്റെ പ്രസ്താവന അപലപനീയം: തലശേരി അതിരൂപത

    എം.വി ഗോവിന്ദന്റെ പ്രസ്താവന അപലപനീയം: തലശേരി അതിരൂപത0

    തലശേരി: തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ തരംതാഴ്ന്ന പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാടും ഫാസിസ്റ്റ് ശക്തികളുടെതിന് സമാനമാണെന്ന് അതിരൂപത പ്രതികരിച്ചു. എകെജി സെന്ററില്‍നിന്നും തീട്ടൂരം വാങ്ങിയതിനു ശേഷം മാത്രമേ കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍ പ്രസ്താവന നടത്തുവാന്‍ പാടുള്ളൂ എന്ന സമീപനം ഉള്ളില്‍ ഒളിപ്പിച്ചുവെച്ച ഫാസിസത്തിന്റെ മറ്റൊരു മുഖമാണ്.  ഛത്തീസ്ഗഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും ഭരണഘടനാ വിരുദ്ധമായ നിലപാടുകളെ ശക്തിയുക്തം എതിര്‍ത്ത മാര്‍ ജോസഫ് പാംപ്ലാനി നിലപാടുകളില്‍ മാറ്റം വരുത്തി

  • ഓരോ ജീവനും അമൂല്യമാണ്; ജീവന്റെ സന്ദേശമുയര്‍ത്തിയ നാഷണല്‍ മാര്‍ച്ച് ഫോര്‍ ലൈഫ് ശ്രദ്ധേയമായി

    ഓരോ ജീവനും അമൂല്യമാണ്; ജീവന്റെ സന്ദേശമുയര്‍ത്തിയ നാഷണല്‍ മാര്‍ച്ച് ഫോര്‍ ലൈഫ് ശ്രദ്ധേയമായി0

    ബംഗളൂരു: ഓരോ ജീവനും ദൈവത്തിന്റെ സമ്മാനവും അമൂല്യവും കൃത്യമായ ലക്ഷ്യത്തോടെ ഉള്ളതുമാണെന്ന സന്ദേശമുയര്‍ത്തി ബംഗളൂരുവിലെ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് കത്തീഡ്രലില്‍ നടന്ന ആയിരങ്ങള്‍ അണിനിരന്ന നാഷണല്‍ മാര്‍ച്ച് ഫോര്‍ ലൈഫ് ശ്രദ്ധേയമായി.  കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ), കാത്തലിക് നാഷണല്‍ സര്‍വീസ് ഓഫ് കമ്മ്യൂണിയന്‍ (സിഎന്‍എസ്സി) എന്നിവയുമായി സഹകരിച്ച് ഫാമിലി വെല്‍ഫെയര്‍ സെന്ററും കാരിസ് ഇന്ത്യയും ചേര്‍ന്നാണ് ഇന്ത്യയിലെ നാലാമത് നാഷണല്‍ മാര്‍ച്ച് ഫോര്‍ ലൈഫിന് നേതൃത്വം നല്‍കിയത്. ജീവന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്  മദ്രാസ്-മൈലാപ്പൂര്‍

  • സിഎംഐ സഭയക്ക് കെനിയയില്‍നിന്ന് നാല് നവവൈദികര്‍

    സിഎംഐ സഭയക്ക് കെനിയയില്‍നിന്ന് നാല് നവവൈദികര്‍0

    നെയ്‌റോബി (കെനിയ):  സിഎംഐ സന്യാസ സമൂഹത്തിന് ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നാല് വൈദികര്‍ അഭിഷിക്തരായി. സിഎംഐ തൃശൂര്‍ ദേവമാത പ്രോവിന്‍സിനു കീഴിലെ ഈസ്റ്റ് ആഫ്രിക്ക സെന്റ് തോമസ് റീജിയനുവേണ്ടി ഡീക്കന്മാരായ ജോയല്‍ മതേക്ക, മാര്‍ട്ടിന്‍ കിസ്വിലി, സൈമണ്‍ മുട്ടുവ, ഫിദേലിസ് ചേലേ എന്നിവരാണ് പൗരോഹിത്യം സ്വീകരിച്ചത്. കെനിയയുടെ തലസ്ഥാന നഗരമായ നെയ്‌റോബിക്കടുത്തുള്ള സ്യോകിമൗ സെന്റ് വെറോനിക്ക ദേവാലയത്തില്‍ നടന്ന പൗരോഹിത്യ സ്വീകരണ ചടങ്ങുകള്‍ക്ക് എത്യോപ്യയിലെ സോഡോ രൂപതയുടെ അപ്പസ്‌തോലിക് വികാര്‍ ബിഷപ് ഡോ. റോഡ്രിഗോ മെജിയ എസ്.ജെ

  • അഞ്ച് ഗ്രാമങ്ങളില്‍ 40 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പദ്ധതികളുമായി അമല മെഡിക്കല്‍ കോളജ്

    അഞ്ച് ഗ്രാമങ്ങളില്‍ 40 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പദ്ധതികളുമായി അമല മെഡിക്കല്‍ കോളജ്0

    തൃശൂര്‍: അമല ഗ്രാമപദ്ധതികളുടെ രണ്ടാം വാര്‍ഷിക  പ്രമാണിച്ച് അടാട്ട്, കൈപ്പറമ്പ്, വേലൂര്‍, തോളൂര്‍, എരുമപ്പെട്ടി എന്നീ പഞ്ചായത്തുകളില്‍ 2025-26 വര്‍ഷത്തില്‍ തൃശൂര്‍ അമല മെഡിക്കല്‍ കോളജ് നടപ്പിലാക്കുന്ന 40 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പദ്ധതി രേഖകളുടെ  കൈമാറ്റ ചടങ്ങിന്റെ ഉദ്ഘാടനം  സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ നിര്‍വഹിച്ചു.  അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മല്‍, പഞ്ചായത്ത്

  • കാരുണ്യപ്രവൃത്തികള്‍ ജീവിതത്തിലെ ഏറ്റവും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപം: ലിയോ 14 ാമന്‍ പാപ്പ

    കാരുണ്യപ്രവൃത്തികള്‍ ജീവിതത്തിലെ ഏറ്റവും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപം: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: കാരുണ്യപ്രവൃത്തികളാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപമെന്ന് ലിയോ 14 ാമന്‍ പാപ്പ. ദരിദ്രയായ വിധവയെപ്പോലെ രണ്ട് നാണയം നിക്ഷേപിക്കുന്നവര്‍ക്ക് പോലും ലോകത്തിലെ ഏറ്റവും സമ്പന്നനായി മാറാമെന്നും ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ ആഞ്ചലൂസ് സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ദൈവത്തില്‍ നിന്ന് ലഭിച്ച ദാനങ്ങളെല്ലാം നമുക്കായി സൂക്ഷിക്കരുതെന്നും, മറ്റുള്ളവരുടെ, പ്രത്യേകിച്ച് നമ്മുടെ സഹായം ഏറ്റവും ആവശ്യമുള്ളവരുടെ നന്മയ്ക്കായി ഉദാരമായി ഉപയോഗിക്കണമെന്നും പാപ്പ പറഞ്ഞു. ഭൗതിക വസ്തുക്കള്‍ മാത്രമല്ല,   കഴിവുകള്‍, സമയം, സ്‌നേഹം, സാന്നിധ്യം,

  • മതങ്ങളുടെ വേലിക്കെട്ടിനപ്പുറം മാനവികതയുടെ സാക്ഷ്യം നല്‍കാന്‍ സഭയ്ക്ക് കഴിഞ്ഞു: മാര്‍ തറയില്‍

    മതങ്ങളുടെ വേലിക്കെട്ടിനപ്പുറം മാനവികതയുടെ സാക്ഷ്യം നല്‍കാന്‍ സഭയ്ക്ക് കഴിഞ്ഞു: മാര്‍ തറയില്‍0

    കാഞ്ഞിരപ്പള്ളി: പൂര്‍വികര്‍ പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂ ടങ്ങളും ആതുരാലയങ്ങളും കാരുണ്യ ഭവനങ്ങളും പടുത്തു യര്‍ത്തിയതുകൊണ്ട് മതങ്ങളുടെ വേലിക്കെട്ടിനപ്പുറം മാനവി കതയുടെ സാക്ഷ്യം നല്‍കുവാന്‍ സഭയ്ക്ക് കഴിഞ്ഞെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് അര്‍പ്പിച്ച ആഘോഷമായ ദിവ്യബലിമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.   പൊതുസമൂഹത്തെ കുറിച്ചും  വരും തലമുറയെപ്പറ്റിയും നാം ചിന്തിക്കണം. 50 വര്‍ഷ ങ്ങള്‍ കഴിഞ്ഞാല്‍ എത്ര പേര്‍ ദേവാലയങ്ങളില്‍

  • ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനും വെനേര്‍നി സുപ്പീരിയര്‍ ജനറലിനും ജനറല്‍ കൗണ്‍സിലറിനും ചെറുവണ്ണൂരിന്റെ സ്‌നേഹാദരം

    ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനും വെനേര്‍നി സുപ്പീരിയര്‍ ജനറലിനും ജനറല്‍ കൗണ്‍സിലറിനും ചെറുവണ്ണൂരിന്റെ സ്‌നേഹാദരം0

    കോഴിക്കോട്: കോഴിക്കോട് അതിരൂപതാധ്യക്ഷനായി ഉയര്‍ത്തപ്പെട്ടതിനുശേഷം ആദ്യമായി ചെറുവണ്ണൂരിലെത്തിയ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ മെത്രാപ്പോലീത്തക്കും വെനേറിനി സന്യാസിനി സഭയുടെ സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുത്ത ആദ്യ ഇന്ത്യക്കാരിയും മലയാളിയുമായ സിസ്റ്റര്‍ സിസി മുരിങ്ങമ്യാലിനും, ജനറല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട സിസ്റ്റര്‍ ബ്രിജിത് വടക്കേപുരക്കലിനും ചെറുവണ്ണൂരില്‍ സ്വീകരണം നല്‍കി. ചെറുവണ്ണൂര്‍ ജംഗ്ഷനില്‍ നടന്ന സ്വീകരണത്തിനുശേഷം, മുത്തുകുടകളും മഞ്ഞ-വെള്ള നിറത്തിലുള്ള ബലൂണുകളും മാലാഖ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി വര്‍ണ്ണപ്പകിട്ടാര്‍ന്ന റാലിയില്‍ തുറന്ന ജീപ്പില്‍ വിശിഷ്ടാതിഥികളെ സ്‌കൂള്‍ പരിസരത്തേക്ക് ആനയിച്ചു. അവിടെ നടന്ന കൃതജ്ഞതാ

Latest Posts

Don’t want to skip an update or a post?