Follow Us On

28

November

2024

Thursday

  • കാരുണ്യത്തിന്റെ സന്ദേശവുമായി കൃപാലയ സ്‌പെഷ്യല്‍ സ്‌കൂള്‍

    കാരുണ്യത്തിന്റെ സന്ദേശവുമായി കൃപാലയ സ്‌പെഷ്യല്‍ സ്‌കൂള്‍0

    പുല്‍പള്ളി: സഹപാഠിയുടെ ബന്ധുവിന്റെ ചികിത്സയ്ക്ക് സഹായമെത്തിച്ച് കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. തങ്ങളുടെ പരിമിതികെളെ മറികടന്ന് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച 9175 രൂപയാണ് പെരിക്കല്ലൂര്‍ സ്വദേശി യുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി കുട്ടികള്‍ നല്‍കിയത്. സംഭാവന  പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍സീന ചികിത്സ കമ്മിറ്റി ചെയര്‍മാന്‍ ജോസ് നെല്ലേടത്തിന് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലിപ് കുമാര്‍ ചടങ്ങ് ഉദ്ഘാടനംചെയ്തു. ഫാ. അഖില്‍ ഉപ്പുവീട്ടില്‍, സിസ്റ്റര്‍ ടെസീന, പി.എസ്.കലേഷ്, സുധാ നടരാജന്‍, ടി.യു.ഷിബു, ജി. ജി.ഗിരീഷ്‌കുമാര്‍, ഡാമിന്‍ ജോസഫ്, തുടങ്ങിയവര്‍

  • ലോക വയോജന ദിനാചരണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇടുക്കി രൂപത

    ലോക വയോജന ദിനാചരണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇടുക്കി രൂപത0

    ഇടുക്കി: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച നാലാമത് ലോകവയോജന ദിനാചരണത്തിന് ഇടുക്കി രൂപതയില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈശോയുടെ വല്യപ്പനും വല്യമ്മയുമായ വി. യോവാക്കീമിന്റെയും വി. അന്നയുടെയും തിരുനാളിനോട് അനുബന്ധിച്ച് എല്ലാവര്‍ഷവും ജൂലൈ മാസത്തെ നാലാമത്തെ ഞായറാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. ഈ വര്‍ഷം ജൂലൈ 28നാണ് ലോകവയോജന ദിനം. 2021 ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ദിനാചരണം ആരംഭിച്ചത്. പരാശ്രയത്വത്തിന്റെ പാതയിലൂടെ നീങ്ങുന്ന മുതിര്‍ന്നവരോട് പുലര്‍ത്തേണ്ട ആദരവും അംഗീകാരവും പുതുതലമുറയെ അറിയിക്കുവാനും തങ്ങള്‍ സ്‌നേഹിക്കപ്പെടു ന്നവരാണ് എന്ന

  • പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ഇന്ന് തുടങ്ങും

    പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ഇന്ന് തുടങ്ങും0

    പാലാ: പാലാ രൂപതയുടെ ഒരു വര്‍ഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്നു (ജൂലൈ 26) തുടക്കമാകും. ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വൈകുന്നേരം മൂന്നിന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍, വിന്‍സന്റ് മാര്‍ പൗലോസ് എന്നിവരും രൂപതയിലെ വൈദികരും സഹകാര്‍മികരാകും. മാര്‍ റാഫേല്‍ തട്ടില്‍ ജൂബിലി ഉദ്ഘാടനം ചെയ്യും. മാര്‍

  • ധന്യസിസ്റ്റര്‍ മരിയ സെലിന്റെ ജീവിതം മാതൃകയാക്കണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല

    ധന്യസിസ്റ്റര്‍ മരിയ സെലിന്റെ ജീവിതം മാതൃകയാക്കണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല0

    കണ്ണൂര്‍: ധന്യസിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായ്ക്കലിന്റെ ജീവിതം മാതൃകയാക്കണമെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല. ധന്യപദവിയിലെത്തിയ അമലോത്ഭവ മാതാവിന്റെ ഉര്‍സുലൈന്‍ സന്യാസ സഭാംഗം സിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായ്ക്കലിന്റെ 67-ാം ചരമവാര്‍ഷിക ആചരണത്തിന്റെ ഭാഗമായി ഉര്‍സുലൈന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്ന അനുസ്മരണ ദിവ്യബലി മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.  യേശുവിന്റെ കുരിശും സഹനവുമെല്ലാം ഹൃദയത്തില്‍ സ്വീകരിച്ച് സഹനത്തിന്റെ ദാസിയായി സിസ്റ്റര്‍ മരിയ സെലിന്‍ മാറിയിരുന്നു. ചെറുപ്രായത്തില്‍ തന്നെ കഷ്ടതകള്‍ വന്നപ്പോള്‍ യേശുവിന്റെ കുരിശിനെയാണ് സിസ്റ്റര്‍ കൂട്ടുപിടിച്ചിരുന്നത്.

  • ധന്യന്‍ മാര്‍ ഇവാനിയോസ് ഓര്‍മദിനവും പദയാത്രയും

    ധന്യന്‍ മാര്‍ ഇവാനിയോസ് ഓര്‍മദിനവും പദയാത്രയും0

    പുല്‍പ്പള്ളി: ധന്യന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ എഴുപത്തിയൊന്നാം ഓര്‍മയാചരണം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുല്‍പ്പള്ളി വൈദിക ജില്ലയുടെ നേതൃത്വത്തില്‍ വിപുലമായി സംഘടിപ്പിച്ചു. മേഖലയിലെ ഏഴു ദൈവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പുല്‍പ്പള്ളി സെന്റ് ജോര്‍ജ് തീര്‍ത്ഥാടന ദൈവാലയത്തില്‍ ഒത്തുചേര്‍ന്ന് സമൂഹ ബലി അര്‍പ്പിച്ചതിനോടൊപ്പം അനുസ്മരണ ചടങ്ങുകളും നടത്തി. തുടര്‍ന്ന് പുല്‍പ്പള്ളി പഴശിരാജാ കോളേജിലേക്ക് നടത്തിയ പദയാത്രയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. മേഖല പ്രോട്ടോ വികാരി ഫാ. വര്‍ഗീസ് കൊല്ലമാവുടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുത്തൂര്‍ രൂപതാ വികാരി

  • കെയ്‌റോസ് കോണ്‍ക്ലേവ് 2024

    കെയ്‌റോസ് കോണ്‍ക്ലേവ് 20240

    അങ്കമാലി: കെയ്‌റോസ് കോണ്‍ക്ലേവ് 2024 കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. മറ്റുള്ളവര്‍ക്ക് സ്വീകാര്യപ്രദമായ രീതിയില്‍ ആശയങ്ങള്‍ കൈമാറാന്‍ കെയ്‌റോസിന് സാധിക്കുന്നതില്‍ ബിഷപ്പ് അഭിനന്ദനം അറിയിച്ചു. കഴിഞ്ഞ ഒക്‌റ്റോബറില്‍ നടന്ന സിനഡില്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞ ആശയത്തെ അദ്ദേഹം വിവരിച്ചു. ‘ഇന്ന് ഒരു പുതിയ ഭൂഖണ്ഡം രൂപപ്പെട്ടിരിക്കുന്നു. അത് ഡിജിറ്റല്‍ കോണ്ടിനെന്റ് ആണ്. കൂടുതല്‍ ജനവാസമുള്ള ഈ പുതിയ ഭൂഖണ്ഡത്തിലേക്കു മിഷനറിമാരെ നമുക്ക് അയക്കണം. ഡിജിറ്റല്‍ കോണ്ടിനെന്റിനെ കീഴടക്കാന്‍ വ്യത്യസ്തമായ ആശയങ്ങള്‍ കൊണ്ടും

  • മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വത്തിക്കാന്‍ സിനഡിന്റെ പഠനസമിതിയില്‍

    മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വത്തിക്കാന്‍ സിനഡിന്റെ പഠനസമിതിയില്‍0

    കാക്കനാട്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ വത്തിക്കാനില്‍ നടന്നുവരുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള ആഗോള സിനഡിന്റെ  പഠനസ മിതിയിലേക്ക് പരിശുദ്ധ സിംഹാസനം നിയമിച്ചു. പൗരസ്ത്യസഭകളും ലത്തീന്‍ സഭയുമായുള്ള ബന്ധത്തെ ക്കുറിച്ച് പഠിക്കുന്നതിന് നിയമിക്കപ്പെട്ട 13 അംഗ വിദഗ്ധ സമിതിയിലേക്കാണ് മാര്‍ സ്രാമ്പിക്കല്‍ നിയമിതനായിരിക്കുന്നത്. പൗരസ്ത്യ സഭകള്‍ക്കു വേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലൗദിയോ  ഗുജറോത്തി, ആര്‍ച്ചുബിഷപ് മാര്‍ സിറില്‍ വാസില്‍ എന്നിവരും ഈ സമിതിയില്‍ അംഗങ്ങളാണ്. ആഗോള കത്തോലിക്കാ സഭയിലെ തിരഞ്ഞെടു ക്കപ്പെട്ട 118 അംഗങ്ങളാണ്

  • സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി കെഎസ്എസ്എസ്

    സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി കെഎസ്എസ്എസ്0

    കോട്ടയം : തൊഴില്‍ നൈപുണ്യ വികസനത്തോടൊപ്പം സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലോണ്‍ മേള നടത്തി. തെള്ളകം ചൈതന്യയില്‍ നടന്ന ലോണ്‍ മേളയുടെ വിതരണോദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, കോ-ഓര്‍ഡിനേറ്റര്‍മാരായ മേരി ഫിലിപ്പ്, ലിജോ സാജു എന്നിവര്‍ പ്രസംഗിച്ചു. ചൈതന്യ സംരംഭക

Latest Posts

Don’t want to skip an update or a post?