Follow Us On

25

November

2024

Monday

കെന്റക്കിയിൽ സംഭവിക്കുന്നത് മഹാത്ഭുതം!  യു.എസ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ വിളിച്ചുചേർത്ത ‘ഏകദിന’ പ്രാർത്ഥനാ സംഗമം ഒരാഴ്ച കടന്ന് മുന്നോട്ട്…

കെന്റക്കിയിൽ സംഭവിക്കുന്നത് മഹാത്ഭുതം!  യു.എസ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ വിളിച്ചുചേർത്ത ‘ഏകദിന’ പ്രാർത്ഥനാ സംഗമം ഒരാഴ്ച കടന്ന് മുന്നോട്ട്…

കെന്റകി: യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കായി ക്രമീകരിച്ച ഏകദിന പ്രാർത്ഥനാ കൂട്ടായ്മ ഒരാഴ്ച പിന്നിട്ടശേഷവും തുടരുക, അതും രാപ്പൽ ഭേദമില്ലാതെ, ജനപങ്കാളിത്തത്തിൽ ഒരു കുറവും വരാതെ! മഹാത്ഭുതമെന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കും ഈ സംഭവത്തെ. അപ്രകാരമൊരു ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണ് അമേരിക്കൻ സംസ്ഥാനമായ കെന്റക്കിയിലെ ആസ്ബറി യൂണിവേഴ്‌സിറ്റി കാംപസ്. ഫെബ്രുവരി എട്ടിന് ആരംഭിച്ച് അന്നുതന്നെ അവസാനിക്കേണ്ടിയിരുന്ന വിദ്യാർത്ഥികളുടെ പ്രാർത്ഥനാ കൂട്ടായ്മ ഇതെഴുതുന്ന ഫെബ്രുവരി 18 പുലർച്ചെയും തുടരുകയാണ്!

ആസ്ബറി യൂണിവേഴ്‌സിറ്റിയിലെ ഹഗ്‌സ് ഓഡിറ്റോറിയം സാക്ഷ്യം വഹിക്കുന്ന ഈ ചരിത്ര നിമിഷങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകമെമ്പാടും തരംഗമാകുകയാണിപ്പോൾ. ഫെബ്രുവരി എട്ടിന് ക്രമീകരിച്ച പ്രാർത്ഥനാ സംഗമം ഗാനശുശ്രൂഷയോടെ വൈകീട്ട് സമാപിക്കേണ്ടതായിരുന്നു. എന്നാൽ പ്രാർത്ഥന കഴിഞ്ഞിട്ടും ഏതാനും വിദ്യാർത്ഥികൾ പിരിഞ്ഞുപോകാതെ അവിടെ തുടർന്നതോടെയാണ് പിന്നീട് വന്ന മണിക്കൂറുകളിൽ പ്രാർത്ഥനാ സംഗമം മറ്റൊരു തലത്തിലേക്ക് ഉയർന്നത്. പ്രാർത്ഥന തുടരുന്നുണ്ടെന്നറിഞ്ഞ് സമീപ സംസ്ഥാനങ്ങളിലുള്ള വിദ്യാർത്ഥികളും ഈ പ്രാർത്ഥന കൂട്ടായ്മയിലേക്കെത്തി.

പ്രാർത്ഥനയിൽ പങ്കെടുത്തവരുടെ എണ്ണം ഫെബ്രുവരി 14 വരെയുള്ള കണക്കുകൾ പ്രകാരം മൂവായിരം കവിഞ്ഞെന്ന് സംഘാടകർ വെളിപ്പെടുത്തുന്നു. പങ്കെടുത്തവരിൽ മൂന്നിൽ രണ്ട് പേരും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണെന്ന് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. കെവിൻ ബ്രൌൺ സാക്ഷ്യപ്പെടുത്തുന്നു. വിദ്യാർത്ഥികളുടെ ബാഹുല്യം മൂലം കോളജ് ചാപ്പലിന് പുറമേ കോളജിലെ മറ്റ് മൂന്നു സ്ഥലങ്ങളിൽ കൂടി കൂട്ടായ്മകൾ സംഘടിപ്പിക്കേണ്ടി വന്നു എന്നതും ശ്രദ്ധേയം.

Asbury University: What is going on at Asbury University? Kentucky college's  nonstop 'revival' leaves internet in a frenzy

സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ പ്രാർത്ഥനാ സംഗമത്തെ കുറിച്ച് കൂടുതൽ ആളുകൾ അറിഞ്ഞതെന്ന് യൂണിവേഴ്‌സിറ്റി കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് മാർക്ക്വിറ്റ്‌വർത്ത് പറഞ്ഞു. വിവിധ യൂണിവേഴ്‌സിറ്റികളിൽനിന്നുള്ള വിദ്യാർത്ഥികളുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. അസ്ബറി റിവൈവൽ എന്ന ടാഗോടു കൂടിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഈ വീഡിയോ ടിക് ടോക്കിൽ 2.44 കോടി ആളുകൾ കണ്ടുകഴിഞ്ഞെന്ന് എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Asbury: When and how did the Asbury revival start? Bible definition  explored as revival spreads to other universities

‘ഒരു തരത്തിലുമുള്ള സമ്മർധമോ വൈകാരിക ആവേശമോ ഇല്ലാതെ വളരെ ശാന്തതയോടെയാണ് പ്രാർത്ഥന നടക്കുന്നത്. അവർ ലോകത്തിനു വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്തുപോയ പാപങ്ങളെപ്രതി പശ്ചാത്തപിക്കുകയും ചെയ്യുന്നു. അതുപോലെ രോഗശാന്തി, സമാധാനം, നീതി എന്നിവയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. അതെ, ദൈവം നിഗൂഢമായ രീതിയിലാണ് സഞ്ചരിക്കുന്നത്,’ കൂട്ടായ്മയിൽ പങ്കെടുത്ത അസ്ബറി യൂണിവേഴ്‌സിറ്റിയിലെ തിയോളജി പ്രൊഫസർ തോമസ് എച്ച്. മക്കാൾ പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?