Follow Us On

24

November

2024

Sunday

ക്ലാസ് മുറികളിൽനിന്ന് കുരിശുരൂപം മാറ്റാനുള്ള  ശ്രമത്തിനെതിരെ ഓസ്ട്രിയൻ ബിഷപ്പ്

ക്ലാസ് മുറികളിൽനിന്ന് കുരിശുരൂപം മാറ്റാനുള്ള  ശ്രമത്തിനെതിരെ ഓസ്ട്രിയൻ ബിഷപ്പ്

വിയന്ന: ക്ലാസ് മുറികളിൽനിന്ന് കുരിശുരൂപം മാറ്റാനുള്ള ശ്രമത്തിനെതിരെ ഓസ്ട്രിയൻ ബിഷപ്പ് ഹെർമൻ ഗ്ലെറ്റ്ലർ. ക്ലാസ്മുറികളിൽനിന്ന് മതചിഹ്നങ്ങൾ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രിയൻ സംസ്ഥാനമായ ടൈറോലിയയിലെ സ്റ്റുഡൻസ് പാർലമെന്റ് അവിടത്തെ സ്റ്റേറ്റ് ഭരണകൂടത്തിന് ഒരു കത്ത് അയച്ചിരുന്നു. ഇതിനോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടാണ് ഇൻസ്ബ്രൂക്ക് രൂപതാധ്യക്ഷനായ അദ്ദേഹം രംഗത്തെത്തിയത്.

കുരിശുരൂപം വിശ്വാസത്തിന്റെയും പ്രത്യാശയുടെയും അടയാളമായി ഓസ്ട്രിയയുടെ സംസ്‌ക്കാരത്തിൽ ആഴത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ചിഹ്നമാണെന്നത് വിസ്മരിക്കരുതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. ‘ക്രൂശിതന്റെ നീട്ടിയ കരങ്ങൾ ദൈവം തന്റെ അനുഗ്രഹവും പരിചരണവും എല്ലാവർക്കുമായി വാഗ്ദാനം ചെയ്യുന്നതിന്റെ അടയാളമാണ്. മാത്രമല്ല, ഏറ്റവും നികൃഷ്ടമായ വിദ്വേഷത്തിന്റെയും പ്രതികാരത്തിന്റെയും സമയത്തെ മറികടക്കാൻ രക്ഷകൻ സ്വജീവൻ സമർപ്പിച്ചെന്ന അടിസ്ഥാന ക്രിസ്ത്യൻ ബോധ്യത്തിന്റെ പ്രകടനംകൂടിയാണ് ക്രൂശിതരൂപം.’

അനുരഞ്ജനം സാധ്യമാണെന്നും സ്നേഹം എന്നത് ഏത് വിദ്വേഷത്തേക്കാളും ശക്തമാണെന്നുമുള്ള വിശ്വസനീയമായ അടയാളമാണ് കുരിശ്. ഏത് സാഹചര്യത്തിലും അത് എത്ര നിരാശാജനകമാണെങ്കിലും ദൈവസ്നേഹത്തിന്റെ യഥാർത്ഥ ചിഹ്നമായ കുരിശിൽ ഒരു പുതിയ തുടക്കം ഉണ്ടാകും. ഇത് വിജയികളുടെ പ്രതീകമല്ല, മറിച്ച് അടിച്ചമർത്തപ്പെട്ട, അപമാനിതരും പരാജിതരുമായ സർവരുമായും ബന്ധിപ്പിക്കുന്ന ഐക്യദാർഢ്യത്തിന്റെ ഹൃദയസ്പർശിയായ അടയാളമാണ്. പ്രയാസത്തിന്റെ നിമിഷങ്ങളിൽ ഭൂമിക്കും ആകാശത്തിനുമിടയിലുള്ള പ്രതീക്ഷയുടെ പാലംകൂടിയാണ് കുരിശുരൂപമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?