Follow Us On

22

November

2024

Friday

ഭൂകമ്പം നാശം വിതച്ച തുർക്കിയിലേക്ക് ഫ്രാൻസിസ് പാപ്പ ഉടൻ ആയിരക്കണക്കിന് മരുന്നുകൾ അയക്കും

ഭൂകമ്പം നാശം വിതച്ച തുർക്കിയിലേക്ക് ഫ്രാൻസിസ് പാപ്പ ഉടൻ ആയിരക്കണക്കിന് മരുന്നുകൾ അയക്കും

വത്തിക്കാൻ സിറ്റി: സർവതും ഇടിച്ചുനിരത്തിയ ഭൂകമ്പത്തിന്റെ നടുക്കത്തിൽനിന്ന് ഇനിയും മുക്തമാകാത്ത തുർക്കിയെയും സിറിയെയും വീണ്ടും ചേർത്തുപിടിച്ച് ഫ്രാൻസിസ് പാപ്പ. തുർക്കി എംബസിയുമായി ചേർന്ന് ഇവിടേക്ക് ആയിരക്കണക്കിന് മരുന്നുകൾ അടിയന്തിരമായി എത്തിക്കാനുള്ള ശ്രമത്തിലാണ് വത്തിക്കാൻ. ടർക്കിഷ് എയർലൈൻസ് വഴി ദിനങ്ങൾക്കുള്ളിൽ മരുന്നുകൾ അയക്കുന്നത് പൂർത്തിയാക്കുമെന്ന് ജീവകാരുണ്യ സംരംഭങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി വെളിപ്പെുത്തി.

അതേസമയയം സിറിയയെയും തുർക്കിയെയും സഹായിക്കാൻ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ നേതൃത്വത്തിലുള്ള ധനസമാഹരണ കാംപെയിനും മുന്നേറുകയാണ്. ദുരന്തം ഉണ്ടായ ഉടൻതന്നെ ഭക്ഷണവും വസ്ത്രവുമടക്കമുള്ള അവശ്യസാധനങ്ങൾ വത്തിക്കാൻ തുർക്കിലേക്ക് അയച്ചിരുന്നു. ഭൂകമ്പവും യുദ്ധവും മൂലം 15 ദശലക്ഷം ആളുകൾ ദുരിതത്തിലായ അയൽരാജ്യം സിറിയയിലേക്കും പാപ്പയുടെ പേരിൽ ഇതിനകം സാമ്പത്തിക സഹായം എത്തിച്ചിട്ടുണ്ട്.

സാമ്പത്തികസഹായം അർഹിക്കുന്നവരിലേക്ക് കൃത്യമായി എത്തിക്കാൻ ക്രമീകരണങ്ങൾ ഒരുക്കിയ അപ്പസ്‌തോലിക് ന്യൂൺഷേച്ചറിനും ഈ ദിവസങ്ങളിൽ തുർക്കിയിലേയ്ക്ക് മരുന്നുകൾ അയക്കാൻ സഹായിക്കുന്ന സന്നദ്ധപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നതായി പേപ്പൽ ജീവകാരുണ്യ സംരംഭത്തിന്റെ വക്താവ് കർദിനാൾ കോൺറാഡ് ക്രാജെവ്‌സ്‌കി അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരി ആറിനാണ് തുർക്കിയിലും സിറിയയിലും ഉണ്ടായ ഭുകമ്പത്തിൽ അരലക്ഷത്തിൽപ്പരം ആളുകൾ മരണമടഞ്ഞത്. അനേകായിരങ്ങൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അനേകം ഭവനങ്ങളും വ്യാപാരസ്ഥാപനങ്ങളും തകർന്നടിയുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?