വാഷിംഗ്ടണ്‍: കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതിനു പകരം ജയിലില്‍ പോകാന്‍ വൈദീകര്‍ തയാറാണെന്ന് തുറന്നടിച്ച് അമേരിക്കന്‍ ബിഷപ്പ്.കുമ്പസാര രഹസ്യത്തിനുള്ള നിയമപരമായ സംരക്ഷണം എടുത്തുകളയാനുള്ള നിയമ നിര്‍മാണ ശ്രമങ്ങള്‍ വാഷിംഗ്ടണ്‍ സംസ്ഥാനത്ത് ചൂടിപിടിക്കുന്ന പശ്ചാത്തലത്തില്‍, സ്‌പോകേന്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് തോമസ് എ. ഡാലിയാണ് ഇപ്രകാരം പ്രതികരിച്ചത്.
‘ജയിലില്‍ പോകേണ്ടി വന്നാലും കുമ്പസാര രഹസ്യത്തിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാന്‍ ബിഷപ്പുമാരും വൈദികരും പ്രതിജ്ഞാബദ്ധരാണ്. കുമ്പസാരമെന്ന കൂദാശ പവിത്രമാണ്. അത് അപ്രകാരംതന്നെ തുടരും,’ ലൈംഗീക പീഡനങ്ങള്‍ സംബന്ധിച്ച കുമ്പസാര രഹസ്യങ്ങള്‍ വൈദികര്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന ബില്ലിനെ എതിര്‍ത്തുകൊണ്ട് രൂപതയിലെ വിശ്വാസീസമൂഹത്തിന് അയച്ച കത്തില്‍ ബിഷപ്പ് വ്യക്തമാക്കി.
കുമ്പസാര രഹസ്യങ്ങളുടെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാന്‍ നിയമപരമായി വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് ഉപരിസഭയായ സെനറ്റ് പാസാക്കിയത്. എന്നാല്‍, നിയമപരമായ സംരക്ഷണം എടുത്തുനീക്കുകയും കുമ്പസാര രഹസ്യം വെളിപ്പെടുത്താന്‍ വിസമ്മതിക്കുന്ന വൈദികരെ ജയിലിലടക്കണമെന്ന ഭേദഗതിയോടെയാണ് അധോസഭയായ ജനപ്രതിനിധി സഭ ബില്‍ പാസാക്കിയത്. പ്രസ്തുത ഭേദഗതി അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ബില്‍ ജനപ്രതിനിധ സഭയിലേക്ക് സെനറ്റ് തിരിച്ചയച്ചിരുന്നു. ഇനി ജനപ്രതിനിധി സഭയാണ് ഭേദഗതി വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്.
കുമ്പസാര രഹസ്യം വെളിപ്പെടുത്താന്‍ വൈദികരില്‍ സമ്മര്‍ദ്ധം ചെലുത്തുന്ന ഏത് നിയമനിര്‍മാണവും കാനോന്‍ നിയമവും, പൊതുനിയമവും തമ്മിലുള്ള പോരാട്ടത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍, നല്ല നിയമങ്ങള്‍ ഉണ്ടാക്കി അത് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ നിയമനിര്‍മാതാക്കള്‍ ശ്രമിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
മുദ്രിതമാക്കപ്പെട്ട കുമ്പസാര രഹസ്യം അലംഘനീയമാണെന്ന് വ്യക്തമാക്കുന്ന കാനോന്‍ നിയമത്തില്‍, കുമ്പസാര രഹസ്യം വെളിപ്പെടുത്തിയാലുള്ള ശിക്ഷയും വ്യക്തമാക്കിയിട്ടുണ്ട്. ഒരു വൈദീകന്‍ നേരിട്ട് കുമ്പസാര രഹസ്യം വെളിപ്പെടുത്തിയാല്‍ അതിനാല്‍തന്നെ പുറത്താക്കപ്പെടും. അതുപോലെ, നേരിട്ടല്ലാതെ വെളിപ്പെടുത്തുന്ന വൈദികന് തെറ്റിന്റെ കാഠിന്യമനുസരിച്ചുള്ള ശിക്ഷയാണ് കാനോന്‍ നിയമം നിഷ്‌കര്‍ഷിക്കുന്നത്
Leave a Comment
Your email address will not be published. Required fields are marked with *