Follow Us On

03

December

2024

Tuesday

സ്വവർഗ ലൈംഗീകതയെ എതിർത്തതിന്റെ പേരിൽ ജോലി നഷ്ടമായ അധ്യാപികയ്ക്ക് ഒടുവിൽ നീതി! 181,000 ഡോളർ നഷ്ടപരിഹാരം ലഭിക്കും, ഒപ്പം ജോലിയും

സ്വവർഗ ലൈംഗീകതയെ എതിർത്തതിന്റെ പേരിൽ ജോലി നഷ്ടമായ അധ്യാപികയ്ക്ക് ഒടുവിൽ നീതി! 181,000 ഡോളർ നഷ്ടപരിഹാരം ലഭിക്കും, ഒപ്പം ജോലിയും

ജോർജിയ: സ്വവർഗ ദമ്പതികളെ ചിത്രീകരിച്ച കുട്ടികളുടെ പാഠപുസ്തകത്തെ എതിർത്തതിന്റെ പേരിൽ സ്‌കൂളിൽനിന്ന് പുറത്താക്കപ്പെട്ട അധ്യാപിക ലിൻഡ്‌സെ ബാറിന് ഒടുവിൽ നീതി! ജോലി തിരിച്ചുനൽകുന്നതിനൊപ്പം നഷ്ടപരിഹാരവും നൽകി കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലാണ് വിവാദത്തിലായ ജോർജിയയിലെ ബ്രയാൻ കൗണ്ടി സ്‌കൂൾ. അറ്റോർണി ഫീസും നഷ്ടപരിഹാരവുമായി 181,000 ഡോളർ നൽകുന്നതിനൊപ്പം ലിൻഡ്‌സെയെ പകരക്കാരിയായി നിയമിക്കാനും സ്‌കൂൾ സമ്മതിച്ച വിവരം ക്രിസ്ത്യൻ നിയമകാര്യ സംഘടനയായ ‘അലയൻസ് ഡിഫൻഡിംഗ് ഫ്രീഡ’മാണ് (എ.ഡി.എഫ്) വെളിപ്പെടുത്തിയത്.

സ്‌കൂൾ അധികൃതരുടെ വിഴ്ച കോടതി മനസിലാക്കിയ ഘട്ടത്തിലാണ് തെറ്റുതിരുത്താനും ഒത്തുതീർപ്പിനും അധികൃതർ തയാറായത്. കഴിഞ്ഞ ഓഗസ്റ്റിലാണ് പുസ്തകത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കാൻ പ്രിൻസിപ്പൽ ഹീതർ ടക്കറുമായി ലിൻഡ്‌സെ ബന്ധപ്പെട്ടതും തുടർന്ന് പുറത്താക്കൽ നടപടിയിലേക്ക് നയിക്കപ്പെട്ടതും. അതേ തുടർന്ന് സെപ്റ്റംബറിൽതന്നെ യു.എസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ലിൻഡ്‌സെ യ്ക്കുവേണ്ടി എ.ഡി.എഫ് കേസ് ഫയൽ ചെയ്യുകയായിരുന്നു. പിരിച്ചുവിടൽ ലിൻഡ്‌സെയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തെയും ലംഘിച്ചെന്നും മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം ഉണ്ടാക്കിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.

‘ഒരു ക്രിസ്ത്യാനി, ഒരു അമ്മ, അഭിപ്രായ പ്രകടന സ്വാതന്ത്ര്യമുള്ള പൗരൻ എന്നീ നിലകളിലാണ് ലിൻഡ്‌സെ ഈ സുപ്രധാന വിഷയത്തിൽ സ്‌കൂൾ അധികൃതർക്ക് എതിരെ കോടതിയെ സമീപിച്ചത്. തന്റെ കുട്ടികൾക്കും മറ്റ് വിദ്യാർത്ഥികൾക്കും വായിക്കാൻ വേണ്ടി ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന പ്രസ്തുത പുസ്തകത്തിന്റെ ഉള്ളടക്കവും ചിത്രവും തന്റെ കുടുംബത്തിന്റെ മൂല്യങ്ങൾക്കും വിശ്വാസത്തിനും അനുയോജ്യമല്ല എന്നായിരുന്നു അവരുടെ നിലപാട്,’ എ.ഡി.എഫ് സീനിയർ കൗൺസിൽ ഫിലിപ്പ് എ സെക്ലർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?