ടെക്‌സസ്: താരപദവിയും വലിയ സാമ്പത്തിക നേട്ടങ്ങളും വച്ചുനീട്ടുന്ന പ്രൊഫഷണൽ ബേസ്‌ബോൾ രംഗത്തെ പ്രലോഭനങ്ങളോട് വിടപറഞ്ഞ് പൗരോഹിത്യം തിരഞ്ഞെടുത്ത ലൂക്ക് പ്രിഹോഡയെ കുറിച്ചുള്ള വാർത്ത ശ്രദ്ധേയമാകുന്നു. ടെക്‌സസിലെ വിക്‌ടോറിയ രൂപതയ്ക്കുവേണ്ടി ഇക്കഴിഞ്ഞ ദിവസമാണ് ലൂക്ക് പ്രിഹോഡ പൗരോഹിത്യം സ്വീകരിച്ചത്. കത്തീഡ്രൽ ഓഫ് ഔവർ ലേഡി ഓഫ് വിക്ടറിയിൽ ബിഷപ്പ് ബ്രണ്ടൻ ജെ കാഹിലിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു തിരുക്കർമങ്ങൾ.
ടെക്‌സസ് എയർഹോഗ്‌സ്, എഡിൻബർഗ് കൊയോട്ടസ് എന്നിവയുൾപ്പെടെയുള്ള അറിയപ്പെടുന്ന ടീമുകളുകളുടെ ബേസ്‌ബോൾ കളിക്കാരാനായിരുന്ന ലൂക്ക് പ്രിഹോഡ, സെമിനാരിയിൽ ചേരുംമുമ്പ് ബേസ്‌ബോൾ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. ബേസ്‌ബോൾ പരിശീലകനായിരുന്ന കാലഘട്ടത്തിലാണ് തന്നെക്കുറിച്ചുള്ള ദൈവഹിതം ലൂക്ക് വിവേചിച്ചറിഞ്ഞത്. പ്രസ്തുത തിരിച്ചറിവ് കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള തന്റെ ബോധ്യങ്ങൾ ആഴത്തിലാക്കാൻ പ്രചോദനമായെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി.
ഓരോ സീസണിലും 35ൽപ്പരം വരുന്ന ബേസ്‌ബോൾ കളിക്കാരെ പരിശീലിപ്പിക്കുന്നതിനും ഉപരിയായ പദ്ധതികൾ ദൈവത്തിന് തന്നെക്കുറിച്ച് ഉണ്ടെന്ന് മനസിലാക്കാൻ തുടങ്ങി. അങ്ങനെ കർത്താവിന്റെ വിശ്വസ്തതയ്ക്കായി സ്വയം സമർപ്പിച്ചപ്പോൾ അവിടുത്തേക്കുവേണ്ടി ശുശ്രൂഷ ചെയ്യാനുള്ള വിളിയിലേക്ക് അവടുന്ന് എന്ന നയിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.1982ൽ സ്ഥാപിതമായ വിക്ടോറിയ രൂപതയിൽ 10,5000ൽപ്പരം കത്തോലിക്കരാണുള്ളത്.
Leave a Comment
Your email address will not be published. Required fields are marked with *