Follow Us On

22

January

2025

Wednesday

വൈറ്റ് ഹൗസിന് അരികെ ദിവ്യകാരുണ്യ നാഥൻ! അവിസ്മരണീയം, ഭക്തിനിർഭരം തലസ്ഥാന നഗരിയിലെ പ്രഥമ ദിവ്യകാരുണ്യ പ്രദക്ഷിണം 

വൈറ്റ് ഹൗസിന് അരികെ ദിവ്യകാരുണ്യ നാഥൻ! അവിസ്മരണീയം, ഭക്തിനിർഭരം തലസ്ഥാന നഗരിയിലെ പ്രഥമ ദിവ്യകാരുണ്യ പ്രദക്ഷിണം 

വാഷിംഗ്ടൺ ഡി.സി: അവിസ്മരണീയവും ഭക്തിനിർഭരവുമായ നിമിഷങ്ങൾ സമ്മാനിച്ച് യു.എസ് തലസ്ഥാന നഗരിയിൽ ദിവ്യകാരുണ്യ പ്രദക്ഷിണം. കത്തോലിക്കാ സംഘടനായ ‘ഒപ്പുസ്‌ദേയി’ നേതൃത്വം നൽകുന്ന ‘കാത്തലിക് ഇൻഫർമേഷൻ സെന്ററി’ന്റെ (സി.ഐ.സി) ആഭിമുഖ്യത്തിലായിരുന്നു ദിവ്യകാരുണ്യ പ്രദക്ഷിണം. അമേരിക്കൻ ഭരണ സിരാകേന്ദ്രമായ വൈറ്റ് ഹൗസിനു സമീപത്തുകൂടി ഇതാദ്യമായാണ് ‘കാത്തലിക് ഇൻഫർമേഷൻ സെന്റർ’ ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിച്ചത്.

ജപമാല കരങ്ങളിലേന്തിയും ദിവ്യകാരുണ്യ നാഥന് സ്തുതിയാരാധനകൾ അർപ്പിച്ചും വാഷിംഗ്ടൺ ഡി.സിയുടെ നഗരനിരത്തിലൂടെ നൂറൂകണക്കിനാളുകൾ നടന്നുനീങ്ങുന്ന കാഴ്ച വിശ്വാസപ്രഘോഷണത്തിന്റെ നേർസാക്ഷ്യംകൂടിയായി മാറി. ‘കാത്തലിക് ഇൻഫർമേഷൻ സെന്റർ’ ഡയറക്ടർ ഫാ. ചാൾസ് ട്രൂലോൾസിന്റെ നേതൃത്വത്തിലായിരുന്നു ദിവ്യകാരുണ്യ പ്രദക്ഷിണം. അദ്ദേഹത്തിന്റെ കാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയെ തുടർന്ന് ആരംഭിച്ച ദിവ്യകാരുണ്യ പ്രദക്ഷിണം വൈറ്റ് ഹൗസിന് വടക്ക് സ്ഥിതിചെയ്യുന്ന ലഫായെറ്റ് സ്‌ക്വയർ പാർക്ക് കടന്ന് ‘സി.ഐ.സി’യിലാണ് സമാപിച്ചത്.

‘ഇക്കഴിഞ്ഞ ദിവസം ‘സി.ഐ.സി’യുടെ ചാപ്പൽ അതിന്റെ മതിലുകൾക്കപ്പുറം നമ്മുടെ രാജ്യതലസ്ഥാനത്തെ തെരുവുകളിലേക്കും നടപ്പാതകളിലേക്കും വ്യാപിച്ചു. ദൈവകൃപ ഉണ്ടായിരുന്നില്ലെങ്കിൽ ഇത് അസംഭവവ്യമായിരുന്നു. മാത്രമല്ല, വൈദീകരും അൽമായരും ഉൾപ്പെടെയുള്ള ഞങ്ങളുടെ നിരവധിയായ സന്നദ്ധപ്രവർത്തകരുടെ സമർപ്പണവും സുപ്രധാനമായി. ദൈവമഹത്വത്തിനുവേണ്ടിയുള്ള ഈ ഉദ്യമം വിജയിപ്പിക്കാൻ അവർ ഹൃദയംതന്നെ സമർപ്പിച്ചു,’ ദിവ്യകാരുണ്യ പ്രദക്ഷിണം ഗംഭീര വിജയമായതിനെ തുടർന്ന് ‘സി.ഐ.സി’ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?