Follow Us On

18

October

2024

Friday

വിശ്വാസം മാതൃഭാഷയിലൂടെ കൈമാറ്റം ചെയ്യപ്പെടണം: ഫ്രാൻസിസ് പാപ്പ

വിശ്വാസം മാതൃഭാഷയിലൂടെ കൈമാറ്റം ചെയ്യപ്പെടണം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: ഒരാളുടെ മാതൃഭാഷയിലായിരിക്കണം വിശ്വാസം കൈമാറേണ്ടതെന്ന് ഓർമിപ്പിച്ച ഫ്രാൻസിസ് പാപ്പ, ഇക്കാര്യത്തിൽ ഗ്വാഡലൂപ്പിലെ മാതാവിനെയാണ് മാതൃകയാക്കേണ്ടതെന്നും ഉദ്‌ബോധിപ്പിച്ചു. പൊതുസന്ദർശനമധ്യേ, ‘സുവിശേഷീകരണത്തിനായുള്ള അഭിനിവേശം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള തന്റെ മതബോധന പരമ്പര തുടരുകയായിരുന്നു പാപ്പ.

ഗ്വാഡലൂപ്പെ മാതാവ് ജുവാൻ ഡീഗോയ്ക്ക് പ്രത്യക്ഷടുംമുമ്പേ ക്രിസ്തുവിശ്വാസം അമേരിക്കയിൽ എത്തിയിരുന്നുവെങ്കിലും, അവിടങ്ങളിലെ ആദ്യ സുവിശേഷവൽക്കരണം പ്രശ്‌നരഹിതമായിരുന്നില്ലെന്ന് പാപ്പ അഭിപ്രായപ്പെട്ടു. സംസ്‌കാരിക അനുരൂപണത്തിനും തദ്ദേശീയരോടുള്ള ആദരവിനും പകരം മുൻകൂട്ടി തയാറാക്കിയ മാതൃകകൾ പറിച്ചുനടാനുള്ള തിടുക്കത്തിലുള്ള സമീപനമാണ് പലപ്പോഴും സഭ അവിടങ്ങളിൽ സ്വീകരിച്ചിരുന്നത്.

എന്നാൽ അന്നാട്ടുകാരുടെ വസ്ത്രം ധരിച്ച്, അവരുടെ ഭാഷ സംസാരിച്ചുകൊണ്ട് പ്രാദേശിക സംസ്‌കാരത്തെ സ്വാഗതം ചെയ്യുകയും സ്‌നേഹിക്കുകയും ചെയ്തുകൊണ്ടാണ് കന്യകാമറിയം ജുവാൻ ഡിഗോയ്ക്ക് പ്രത്യക്ഷപ്പെട്ടത്. ആ ജനതയുടെ മാതൃഭാഷയിൽ അവൾ നടത്തിയ സുവിശേഷ പ്രഘോഷണം പരിശുദ്ധ പിതാവ് എടുത്തുകാണിച്ചു.

മാതൃഭാഷയിലൂടെ അവൾ നടത്തിയ പ്രഘോഷണം അദ്ഭുതങ്ങൾ സൃഷ്~ിച്ചു. മറിയത്തിൽ ദൈവം മാംസമായി; മറിയത്തിലൂടെ അവൻ ജനങ്ങളുടെ ജീവിതത്തിൽ സ്വയം അവതരിക്കുന്നത് ഇന്നും തുടരുകയും ചെയ്യുന്നു.

വിശ്വാസം ജീവിതത്തോടൊപ്പം എങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് വിശദീകരിച്ച പാപ്പ, അമ്മമാർക്കും മുത്തശ്ശിമാർക്കുംതങ്ങളുടെ മക്കൾക്കും പേരക്കുട്ടികൾക്കും സുവിശേഷം കൈമാറിയതിന് നന്ദി പറഞ്ഞു. ഇക്കാരണത്താൽ ‘അമ്മമാരാണ് ആദ്യത്തെ സുവിശേഷകർ’ എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.

വിവാഹിതനായിരുന്ന ജുവാൻ ഡിഗോയിക്കാണ് മാതാവ് പ്രത്യക്ഷപ്പെട്ടതും ആ പ്രദേശത്തെ സുവിശേഷവൽക്കരിക്കാനുള്ള ദൗത്യം നൽകിയതും. സഭയുടെ ഭാഗത്തുനിന്നുള്ളതുൾപ്പടെയുള്ള ചെറുത്തുനിൽപ്പുകൾക്കും ബുദ്ധിമുട്ടുകൾക്കിടയിലും കന്യാമറിയം ഏൽപ്പിച്ച ദൗത്യത്തിൽ നിന്ന് അവൻ പിന്മാറിയില്ല.

ഈ ആധുനിക കാലഘട്ടത്തിലും പല സ്ഥലങ്ങളിലും സുവിശേഷവും സുവിശേഷവൽക്കരണ സംസ്‌കാരങ്ങളും വളർത്തിയെടുക്കുന്നതിന് സഹിഷ്ണുതയും ക്ഷമയും ആവശ്യമാണ്. സംഘർഷങ്ങളെ ഭയപ്പെടാതെയും ഹൃദയം നഷ്ടപ്പെടാതെയും നിരുത്സാഹപ്പെട്ടുപോകാതെയും നാം അതിനായി പരിശ്രമിക്കണം. നമ്മെ ആശ്വസിപ്പിക്കാനും വളർത്താനും വഴി നടത്താനും സഹായിക്കാനും പരിശുദ്ധ മറിയം കൂടെയുണ്ടാകുമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?